University News
അവധിക്കാല കോഴ്സ്: അപേക്ഷ 30 വരെ
തിരൂർ: മലയാള സർവകലാശാലയുടെ അവധിക്കാല കോഴ്സുകൾക്ക് 30 വരെ പേര് രജിസ്റ്റർ ചെയ്യാം. സമകാലിക മലയാളസാഹിത്യം എന്ന കോഴ്സ് തിരുവനന്തപുരത്തും ചലച്ചിത്രപരിചയവും പഠനവും കോഴ്സ് കോഴിക്കോട്ടും മേയ് 17 മുതൽ 31 വരെ നടക്കും.

ചലച്ചിത്രപഠന കോഴ്സിൽ പ്രസിദ്ധസംവിധായകരും സാങ്കേതിക വിദഗ്ധരും നിരൂപകരും ക്ലാസെടുക്കും. ചലച്ചിത്ര പ്രദർശനവും അവലോകനവും ഉണ്ടാകും. 6000 രൂപയാണ് കോഴ്സ് ഫീസ്. അപേക്ഷകൾ ഓൺലൈൻ ആയോ കോഴ്സ് ഫീസിനുള്ള സർവകലാശാലയുടെ പേരിലുള്ള ഡിഡി സഹിതം പ്രഫ. മധു ഇറവങ്കര, മലയാളസർവകലാശാല, തിരൂർ– 676502 എന്ന വിലാസത്തിലോ ലഭിക്കണം.

സാഹിത്യപഠന കോഴ്സിൽ സർഗാത്മക സാഹിത്യകാരന്മാരും നിരൂപകരും പങ്കെടുക്കും. കവിയരങ്ങുകളും ചർച്ചായോഗങ്ങളും സംഘടിപ്പിക്കും. 2500 രൂപയാണ് ഫീസ്. അപേക്ഷകൾ ഓൺലൈൻ ആയും പ്രഫ.ടി.അനിതകുമാരി, മലയാളസർവകലാശാല, തിരൂർ – 676502 എന്ന വിലാസത്തിൽ കോഴ്സ് ഫീക്കുള്ള ഡിഡി സഹിതവും നൽകാം.

ആദ്യം രജിസ്റ്റർചെയ്യുന്ന 20 പേർക്കാണ് കോഴ്സുകളിൽ പ്രവേശനം. 20 വയസിന് മുകളിലുള്ള ആർക്കും പങ്കെടുക്കാം. വിദ്യാഭ്യാസ യോഗ്യത ബാധകമല്ല. അപേക്ഷയുടെ മാതൃക <ളീിേ ളമരല=്ലൃറമിമ ശ്വെല=2>ംംം.ാമഹമ്യമഹമാൗിശ്ലൃശെ്യേ.ലറൗ.ശി എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് 0494 – 2631230, 9846755915 (സാഹിത്യപഠനം), 9633046765 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.


<ആ>ഭാഷാഗ്രന്ഥങ്ങൾ പുനഃപ്രസിദ്ധീകരിക്കും


തിരൂർ: ധ്വന്യാലോകമടക്കം ഭാഷയിലെ പതിനെട്ട് പ്രാമാണിക ഗ്രന്ഥങ്ങൾ സംശോധനം ചെയ്ത് പുനഃപ്രസിദ്ധീകരിക്കാൻ മലയാളസർവകലാശാല പ്രസിദ്ധീകരണ ഉപദേശകസമിതി തീരുമാനിച്ചു. ഓഗസ്റ്റിൽ പ്രസിദ്ധീകരണ നടപടികൾ പൂർത്തിയാക്കും.


<ആ>പരീക്ഷാചട്ടം


തിരൂർ: മലയാളസർവകലാശാലയിലെ പരീക്ഷാചട്ടങ്ങൾ അനുസരിച്ച് നിശ്ചിത ക്രഡിറ്റ് നേടാത്ത വിദ്യാർഥികൾക്ക് അടുത്ത സെമസ്റ്ററിലേക്ക് കയറ്റം അനുവദിക്കില്ലെന്ന് വൈസ് ചാൻസലർ വ്യക്‌തമാക്കി. ഗ്രേഡ് മെച്ചപ്പെടുത്താൻ വ്യവസ്‌ഥയില്ല. എന്നാൽ മെഡിക്കൽ അവധി നിമിത്തമോ മറ്റ് തക്കതായ കാരണങ്ങളാൽ പരീക്ഷ എഴുതാൻ കഴിയാത്തവർക്ക് സപ്ലിമെന്ററി പരീക്ഷ എഴുതാം. നിശ്ചിത ആഭ്യന്തര മാർക്കും ഹാജർ നിലയും ഇല്ലാത്ത വിദ്യാർഥികളെ പരീക്ഷ എഴുതാൻ അനുവദിക്കുകയില്ല.


<ആ>എംഎ പ്രവേശനം

തിരൂർ: മലയാളസർവകലാശാലയുടെ വിവിധ എംഎ കോഴ്സുകളിലേക്കുള്ള പ്രവേശനം ഓഗസ്റ്റ് ആദ്യവാരം നടക്കും. ജൂലൈ മൂന്നാംവാരം സംസ്‌ഥാനത്തെ വിവിധ കേന്ദ്രങ്ങളിൽ പ്രവേശനപരീക്ഷ നടക്കും. ജൂൺ അവസാനം പ്രവേശന പരീക്ഷ വിജ്‌ഞാപനം ചെയ്യും.
More News