University News
മ​ല​യാ​ള സ​ർ​വ​ക​ലാ​ശാ​ല എം​എ കോ​ഴ്സു​ക​ളി​ലേ​ക്കു അ​പേ​ക്ഷ ക്ഷ​ണി​ച്ചു
തി​രൂ​ർ: തു​ഞ്ച​ത്തെ​ഴു​ത്ത​ച്ഛ​ൻ മ​ല​യാ​ള സ​ർ​വ​ക​ലാ​ശാ​ല 2019 അ​ധ്യ​യ​ന വ​ർ​ഷ​ത്തെ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ കോ​ഴ്സു​ക​ളി​ലേ​ക്കു അ​പേ​ക്ഷ ക്ഷ​ണി​ച്ചു. ഭാ​ഷാ​ശാ​സ്ത്രം, മ​ല​യാ​ളം (സാ​ഹി​ത്യ​പ​ഠ​നം, സാ​ഹി​ത്യ​ര​ച​ന), സം​സ്കാ​ര പൈ​തൃ​ക​പ​ഠ​നം, ജേ​ർ​ണ​ലി​സം ആ​ൻ​ഡ് മാ​സ് ക​മ്യൂ​ണി​ക്കേ​ഷ​ൻ​സ്, പ​രി​സ്ഥി​തി​പ​ഠ​നം, ത​ദേ​ശ​വി​ക​സ​ന പ​ഠ​നം, ച​രി​ത്ര​പ​ഠ​നം, സോ​ഷ്യോ​ള​ജി, ച​ല​ച്ചി​ത്ര​പ​ഠ​നം എ​ന്നി പ​ത്ത് എം.​എ. കോ​ഴ്സു​ക​ൾ​ക്കു 2019 മേ​യ് പ​തി​ന​ഞ്ചി​ന​കം അ​പേ​ക്ഷ സ​മ​ർ​പ്പി​ക്ക​ണം. മേ​യ് 30നു ​രാ​വി​ലെ 8.30 മു​ത​ൽ ഉ​ച്ച​ക്കു ഒ​ന്നു​വ​രെ എ​റ​ണാ​കു​ളം, തി​രൂ​ർ (സ​ർ​വ​ക​ലാ​ശാ​ല കാ​ന്പ​സ്), കോ​ഴി​ക്കോ​ട്, എ​ന്നി മൂ​ന്നു കേ​ന്ദ്ര​ങ്ങ​ളി​ൽ വ​ച്ച് പ​രീ​ക്ഷ ന​ട​ക്കും. ഒ​ന്ന​ര മ​ണി​ക്കൂ​ർ ദൈ​ർ​ഘ്യ​മു​ള്ള പ​രീ​ക്ഷ​യി​ൽ 20 ശ​ത​മാ​നം ഒ​റ്റ​വാ​ക്കി​ലു​ള്ള ചോ​ദ്യ​ങ്ങ​ളും 80 ശ​ത​മാ​നം വി​വ​ര​ണാ​ത്മ​ക രീ​തി​യി​ലു​മു​ള്ള ചോ​ദ്യ​ങ്ങ​ളു​മാ​യി​രി​ക്കും. ഒ​ന്നാം​ഘ​ട്ട പ്ര​വേ​ശ​നം ജൂ​ണ്‍ 17നു ​ആ​രം​ഭി​ക്കും. ഇ​രു​പ​തു പേ​ർ​ക്കാ​ണ് ഓ​രോ കോ​ഴ്സി​ലും പ്ര​വേ​ശ​നം. നാ​ലു സെ​മ​സ്റ്റ​റു​ക​ളി​ലാ​യി ന​ട​ക്കു​ന്ന കോ​ഴ്സു​ക​ൾ​ക്കു ഏ​തെ​ങ്കി​ലും വി​ഷ​യ​ത്തി​ലെ ബി​രു​ദ​വും എം​എ​സ്‌​സി പ​രി​സ്ഥി​തി പ​ഠ​ന​ത്തി​നു അം​ഗീ​കൃ​ത സ​യ​ൻ​സ് ബി​രു​ദ​വു​മാ​ണ് അ​ടി​സ്ഥാ​ന​യോ​ഗ്യ​ത. അ​പേ​ക്ഷ​ക​ർ​ക്കു 2019 ഏ​പ്രി​ൽ ഒ​ന്നി​നു 28 വ​യ​സു ക​ഴി​യാ​ൻ പാ​ടി​ല്ല. (പ​ട്ടി​ക​ജാ​തി​വ​ർ​ഗം, ഭി​ന്ന​ശേ​ഷി​യു​ള​ള​വ​ർ എ​ന്നി​വ​ർ​ക്കു 30 വ​യ​സ്). വ​യ​സി​ള​വ്, സം​വ​ര​ണാ​നു​കൂ​ല്യ​ത്തി​നു അ​ർ​ഹ​ത​യു​ള്ള​വ​ർ അ​തു തെ​ളി​യി​ക്കു​ന്ന​തി​നു​ള്ള രേ​ഖ​ക​ൾ, നോ​ണ്‍​ക്രി​മി​ല​യ​ർ സ​ർ​ട്ടി​ഫി​ക്ക​റ്റ് എ​ന്നി​വ ഹാ​ജ​രാ​ക്ക​ണം. ഓ​രോ കോ​ഴ്സി​നും വെ​വ്വേ​റെ അ​ഭി​രു​ചി പ​രീ​ക്ഷ​യു​ണ്ടാ​യി​രി​ക്കും. ഒ​രാ​ൾ​ക്കു പ​ര​മാ​വ​ധി മൂ​ന്നു കോ​ഴ്സു​ക​ൾ​ക്കു പ്ര​വേ​ശ​ന പ​രീ​ക്ഷ​യെ​ഴു​താം. സാ​ഹി​ത്യ​ര​ച​നാ കോ​ഴ്സി​നു അ​പേ​ക്ഷി​ക്കു​ന്ന​വ​ർ അ​ഞ്ചു പു​റ​ത്തി​ൽ ക​വി​യാ​ത്ത ഒ​രു ര​ച​ന (ക​ഥ, ക​വി​ത (ര​ണ്ടെ​ണ്ണം), ആ​സ്വാ​ദ​നം, നി​രൂ​പ​ണം) അ​ഭി​രു​ചി പ​രീ​ക്ഷ​യു​ടെ ഉ​ത്ത​ര​ക്ക​ട​ലാ​സി​നൊ​പ്പം സ​മ​ർ​പ്പി​ക്ക​ണം.

ഓ​ണ്‍​ലൈ​നാ​യും നേ​രി​ട്ടും അ​പേ​ക്ഷ ന​ൽ​കാം. അ​പേ​ക്ഷാ ഫീ​സ് കോ​ഴ്സ് (ഒ​ന്നി​ന്) 350 രൂ​പ, കോ​ഴ്സ് (ര​ണ്ട്, മൂ​ന്ന്) 700 രൂ​പ, (പ​ട്ടി​ക​ജാ​തി​വ​ർ​ഗ, ഭി​ന്ന​ശേ​ഷി​യു​ള്ള​വ​ർ കോ​ഴ്സ് (ഒ​ന്നി​ന്) 150 രൂ​പ, കോ​ഴ്സ് (ര​ണ്ട്, മൂ​ന്ന്) 300 രൂ​പ) എ​സ്ബി​ഐ തി​രൂ​ർ ടൗ​ണ്‍ ശാ​ഖ​യി​ലു​ള്ള സ​ർ​വ​ക​ലാ​ശാ​ല​യു​ടെ 32709117532 എ​ന്ന അ​ക്കൗ​ണ്ടി​ലേ​ക്കു പ​ണ​മ​ട​ച്ച് യു​ടി​ആ​ർ​ജേ​ർ​ണ​ൽ ന​ന്പ​ർ വി​വ​ര​ങ്ങ​ൾ അ​പേ​ക്ഷ​യി​ൽ കാ​ണി​ക്ക​ണം. അ​പേ​ക്ഷാ​ഫോ​റം www.malayalamuniversity.edu.in വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്. അ​പേ​ക്ഷ ഓ​ണ്‍​ലൈ​നാ​യി അ​യ​ക്കു​ന്പോ​ൾ ഫോ​ട്ടോ, കൈ​യൊ​പ്പ് എ​ന്നി​വ സ്കാ​ൻ ചെ​യ്ത് സ​മ​ർ​പ്പി​ക്ക​ണം. വെ​ബ്സൈ​റ്റി​ൽ നി​ന്നു അ​പേ​ക്ഷാ​ഫോം ഡൗ​ണ്‍​ലോ​ഡ് ചെ​യ്ത് നേ​രി​ട്ടു അ​പേ​ക്ഷ ന​ൽ​കു​ന്ന​വ​ർ ഫീ​സ് തു​ക തു​ഞ്ച​ത്തെ​ഴു​ത്ത​ച്ഛ​ൻ മ​ല​യാ​ള സ​ർ​വ​ക​ലാ​ശാ​ല, തി​രൂ​ർ എ​ന്ന പേ​രി​ൽ ഡി​ഡി ആ​യി ന​ൽ​ക​ണം. വി​വ​ര​ങ്ങ​ൾ​ക്കു സ​ർ​വ​ക​ലാ​ശാ​ല​യു​ടെ വെ​ബ്സൈ​റ്റ് സ​ന്ദ​ർ​ശി​ക്കു​ക.
More News