University News
അ​ടൂ​ർ ച​ല​ച്ചി​ത്രോ​ത്സ​വം
തി​രൂ​ർ: മ​ല​യാ​ളം സ​ർ​വ​ക​ലാ​ശാ​ല​യി​ൽ 29, 30 ജൂ​ലൈ ഒ​ന്ന്, മൂ​ന്ന്, നാ​ല് തി​യ​തി​ക​ളി​ൽ അ​ടൂ​ർ ച​ല​ച്ചി​ത്രോ​ത്സ​വം സം​ഘ​ടി​പ്പി​ക്കും. സ​മാ​പ​ന ദി​വ​സ​മാ​യ ജൂ​ലൈ നാ​ലി​ന് അ​ടൂ​ർ ഗോ​പാ​ല​കൃ​ഷ്ണ​നു​മാ​യി വി​ദ്യാ​ർ​ഥി​ക​ൾ സം​വ​ദി​ക്കു​ന്ന ​അ​ടൂ​രി​നൊ​പ്പം എ​ന്ന പ​രി​പാ​ടി​യും പ്ര​ഭാ​ഷ​ണ​വും ന​ട​ക്കും. 29ന് ​ര​ണ്ടു മ​ണി​ക്ക് വൈ​സ് ചാ​ൻ​സ​ല​ർ കെ. ​ജ​യ​കു​മാ​ർ മേ​ള ഉ​ദ്ഘാ​ട​നം ചെ​യ്യും. ഉ​ദ്ഘാ​ട​ന​ചി​ത്ര​മാ​യി ​സ്വ​യം​വ​രം പ്ര​ദ​ർ​ശി​പ്പി​ക്കും. തു​ട​ർ​ന്നു​ള്ള ദി​വ​സ​ങ്ങ​ളി​ൽ എ​ലി​പ്പ​ത്താ​യം, മു​ഖാ​മു​ഖം, അ​ന​ന്ത​രം, വി​ധേ​യ​ൻ, മ​തി​ലു​ക​ൾ, നി​ഴ​ൽ​ക്കൂ​ത്ത്, പി​ന്നെ​യും എ​ന്നീ ചി​ത്ര​ങ്ങ​ളാ​ണ് പ്ര​ദ​ർ​ശി​പ്പി​ക്കു​ന്ന​ത്. ​​ച​ല​ച്ചി​ത്ര​പ​ഠ​നം സ​മീ​പ​ന​ങ്ങ​ളും സാ​ധ്യ​ത​ക​ളും എ​ന്ന വി​ഷ​യ​ത്തി​ൽ അ​ടൂ​ർ പ്ര​ഭാ​ഷ​ണ​വും ന​ട​ത്തും. ക​ലാ​ശാ​ല​യി​ലെ ച​ല​ച്ചി​ത്ര​പ​ഠ​ന​വി​ഭാ​ഗ​മാ​ണ് മേ​ള​യ്ക്ക് നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്.

നോ​വ​ൽ​സാ​ഹി​ത്യ​ച​രി​ത്രം ഒ​രു​ക്കു​ന്നു; ഗ​വേ​ഷ​ക​ർ​ക്ക് അ​പേ​ക്ഷി​ക്കാം

തി​രൂ​ർ: മ​ല​യാ​ളം ​സ​ർ​വ​ക​ലാ​ശാ​ല സാ​ഹി​ത്യ​വി​ഭാ​ഗ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ മ​ല​യാ​ള നോ​വ​ൽ സാ​ഹി​ത്യ​ച​രി​ത്രം ര​ണ്ട് വാ​ള്യ​ങ്ങ​ളി​ലാ​യി പ്ര​സി​ദ്ധീ​ക​രി​ക്കു​ന്നു. എം​ഫി​ൽ, പി​എ​ച്ച്ഡി വി​ദ്യാ​ർ​ഥി​ക​ൾ​ക്കും അ​ധ്യാ​പ​ക​ർ​ക്കും ര​ച​ന​യി​ൽ പ​ങ്കാ​ളി​ക​ളാ​കാം. 1850 1950 കാ​ലം ഉ​ൾ​ക്കൊ​ള്ളു​ന്ന​താ​ണ് ഒ​ന്നാം വാ​ള്യം. താ​ത്​പ​ര്യ​മു​ള്ളവർ 9633165507, 9846755915 എന്നീ നന്പറിൽ ബന്ധപ്പെടണം.
More News