University News
ദേ​ശീ​യ സെ​മി​നാ​ര്‍
തി​രൂ​ര്‍: കേ​ര​ള​ത്തി​ലെ സാ​ഹി​ത്യ ഗ​വേ​ഷ​ണ സം​രം​ഭ​ങ്ങ​ള്‍ ശ​രി​യാ​യ ദി​ശ​യി​ലോ എ​ന്ന വി​ഷ​യ​ത്തി​ല്‍ മ​ല​യാ​ള സ​ര്‍​വ​ക​ലാ​ശാ​ലയിൽ ത്രി​ദി​ന ദേ​ശീ​യ സെ​മി​നാ​റി​നു നാ​ളെ അ​ക്ഷ​ര​കാ​മ്പ​സ് രം​ഗ​ശാ​ല​യി​ല്‍ തു​ട​ക്ക​മാ​കും. 40 സാ​ഹി​ത്യ​കാ​ര​മ്മാ​രും ചി​ന്ത​ക​രും ഗ​വേ​ഷ​ക​രും പ​ങ്കെ​ടു​ക്കു​ന്ന സെ​മി​നാ​ര്‍ രാ​വി​ലെ പ​ത്തി​നു ഡോ.​ചാ​ത്ത​നാ​ത്ത് അ​ച്യു​ത​നു​ണ്ണി ഉ​ദ്ഘാ​ട​നം ചെ​യ്യും. മൂ​ന്നു ദി​വ​സം നീ​ണ്ടു നി​ല്‍​ക്കു​ന്ന സെ​മി​നാ​റി​ല്‍ ഓ​രോ സ​ര്‍​വ​ക​ലാ​ശാ​ല​ക​ലു​ടെ​യും സാ​ഹി​ത്യ ഗ​വേ​ഷ​ണ ച​രി​ത്ര​വും പ​ണ്ഡി​ത​രു​ടെ പ്ര​ഭാ​ഷ​ണ​ങ്ങ​ളും പ്ര​ബ​ന്ധ​ങ്ങ​ളു​ടെ സൂ​ക്ഷ്മ​പ​ഠ​ന​ങ്ങ​ളും ച​ര്‍​ച്ച ചെ​യ്യും. ഡോ. ​ടി. അ​നി​ത​കു​മാ​രി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ ന​ട​ക്കു​ന്ന ച​ട​ങ്ങി​ല്‍ പ്ര​ഫ. കെ.​എം. ഭ​ര​ത​ന്‍, പ്ര​ഫ. ദേ​ശ​മം​ഗ​ലം രാ​മ​കൃ​ഷ്ണ​ന്‍, ഡോ. ​ഇ. രാ​ധാ​കൃ​ഷ്ണ​ന്‍, ഡോ. ​അ​ശോ​ക് ഡി​ക്രൂ​സ്, എ.​കെ. വി​നീ​ഷ് എ​ന്നി​വ​ര്‍ പ്രസംഗി​ക്കും.

തു​ട​ര്‍​ന്നു പ്ര​ബ​ന്ധ​ങ്ങ​ള്‍ അ​വ​ത​രി​പ്പി​ക്കും. 21 ന് ഉ​ച്ച​യ്ക്കു ര​ണ്ടി​നു ന​ട​ക്കു​ന്ന സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ല്‍ ഡോ. ​ജെ.​ദേ​വി​ക സ്ത്രീ ​സാ​ഹി​ത്യ​പ​ഠ​ന കേ​ന്ദ്ര​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ക്കും. വൈ​സ്ചാ​ന്‍​സ​ല​ര്‍ കെ. ​ജ​യ​കു​മാ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.
More News