University News
പ്രോജക്ട് മോഡ് കോഴ്‌സുകൾ; 26 വരെ അപേക്ഷിക്കാം
കാലിക്കട്ട് സർവകലാശാലയില്‍ പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തില്‍ പുതുതായി ആരംഭിക്കുന്ന ഡിപ്ലോമ ഇന്‍ ഡിജിറ്റല്‍ മീഡിയ പ്രൊഡക്ഷന്‍ (ഇഎംഎംആർസി 0494 2407279, 2401971), പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ കൊമേഴ്സ്യല്‍ ടിഷ്യു കള്‍ച്ചര്‍ ഓഫ് അഗ്രി ഹോര്‍ട്ടികള്‍ച്ചറല്‍ ക്രോപ്സ് (ബോട്ടണി പഠനവകുപ്പ് 0494 2407406, 2407407), പിജി ഡിപ്ലോമ ഇന്‍ ഡാറ്റ സയന്‍സ് ആൻഡ് അനലിറ്റിക്സ് (കംപ്യൂട്ടർ സയൻസ് പഠനവകുപ്പ് 0494 2407325) എന്നീ പ്രോജക്ട് മോഡ് പ്രോഗ്രാമുകളിലെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അവസാന തീയതി 26. തിരുവനന്തപുരം, തൃശൂര്‍, മലപ്പുറം, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂര്‍ എന്നീ ജില്ലകളില്‍ പരീക്ഷാ കേന്ദ്രങ്ങള്‍ ഉണ്ടായിരിക്കും. ഓരോ പ്രോഗ്രാമിനും ജനറല്‍ വിഭാഗത്തിന് 580 രൂപയും എസ്‌സി / എസ്ടി വിഭാഗത്തിന് 255 രൂപയുമാണ് അപേക്ഷാ ഫീസ്. ഓരോ അധിക പ്രോഗ്രാമിനും 85 രൂപ അടയ്ക്കേണ്ടതാണ്. അടിസ്ഥാന യോഗ്യതാ വിവരങ്ങൾ വെബ്സൈറ്റിൽ. പ്രവേശന പരീക്ഷാ തീയതി, റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്ന തീയതി തുടങ്ങിയ വിശദാംശങ്ങള്‍ പിന്നീട് പ്രസിദ്ധീകരിക്കും. https://admission.uoc.ac.in/. ഫോണ്‍: 0494 2407016, 2407017.

പ്രാക്ടിക്കൽ പരീക്ഷ

ബിവോക് നഴ്സറി ആൻഡ് ഒർണമെന്‍റൽ ഫിഷിംഗ് ഒന്ന് (സപ്ലിമെന്‍ററി), അഞ്ച് സെമസ്റ്റർ നവംബർ 2023 പ്രാക്ടിക്കൽ പരീക്ഷ 23നും ആറാം സെമസ്റ്റർ ഏപ്രിൽ 2024 പ്രാക്ടിക്കൽ പരീക്ഷ പുതുക്കിയ വിജ്ഞാപന പ്രകാരം മെയ് രണ്ടിനും തുടങ്ങും. കേന്ദ്രം: സെന്‍റ് അലോഷ്യസ് കോളജ്, എൽതുരുത്ത്. വിശദമായ സമയക്രമം വെബ്‌സൈറ്റിൽ.

സൂക്ഷ്മപരിശോധനാ ഫലം

ഒന്നാം സെമസ്റ്റർ എംസിഎ നവംബർ 2023 റഗുലർ / സപ്ലിമെന്‍ററി പരീക്ഷകളുടെ സൂക്ഷ്മപരിശോധനാ ഫലം പ്രസിദ്ധീകരിച്ചു.
More News