University News
ഗ്രേഡ് കാർഡ് വിതരണം
വിദൂര വിദ്യാഭ്യാസ വിഭാഗം എംഎ ഇംഗ്ലീഷ് ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ (2021 പ്രവേശനം) വിദ്യാർഥികളുടെ കൺസോളിഡേറ്റഡ് ഗ്രേഡ് കാർഡും പ്രോവിഷണൽ സർട്ടിഫിക്കറ്റും അതത് പരീക്ഷാ കേന്ദ്രങ്ങളിൽ ലഭ്യമാകും. താഴെ പറയുന്ന കേന്ദ്രങ്ങളിൽ നിന്ന് പരീക്ഷ എഴുതിയവർ ബ്രാക്കറ്റിൽ കൊടുത്ത കേന്ദ്രങ്ങളിൽ നിന്ന് ഗ്രേഡ് കാർഡും സർട്ടിഫിക്കറ്റും കൈപ്പറ്റേണ്ടതാണ്. ഹൈടെക്ക് ആർട്സ് ആൻഡ് സയൻസ് കോളജ് (ഗവ. കോളജ് മടപ്പള്ളി), മേഴ്‌സി കോളജ് പാലക്കാട് (ഗവ. വിക്ടോറിയ കോളജ് പാലക്കാട്), എംപിഎംഎംഎസ്എൻ കോളജ് ഷൊർണ്ണൂർ (എൻഎസ്എസ് കോളജ് ഒറ്റപ്പാലം), ബാഫഖി യത്തീംഖാന ആർട്സ് ആൻഡ് സയൻസ് കോളജ് ഫോർ വുമൺ കൽപകഞ്ചേരി, മോഡൽ ഡിഗ്രി കോളജ് പരപ്പനങ്ങാടി, പിപിടിഎം ആർട്സ് ആൻഡ് സയൻസ് കോളജ് ചേറൂർ വേങ്ങര (പിഎസ്എംഒ കോളജ് തിരൂരങ്ങാടി), എംഇഎസ് ആർട്സ് ആൻഡ് സയൻസ് കോളജ് ചാത്തമംഗലം, പിവിഎസ് കോളജ് ഓഫ് ആർട്സ് ആൻഡ് സയൻസ് പന്തീരങ്കാവ്, സാവിത്രി ദേവി സാബു മെമ്മോറിയൽ കോളജ് വെള്ളനൂർ (സെന്‍റ് ജോസഫ് കോളജ് ദേവഗിരി), എലിംസ്‌ കോളജ് ഓഫ് ആർട്സ് ആൻഡ് സയൻസ് പൊങ്ങൻകാട്, ലിറ്റിൽ ഫ്ലവർ കോളജ് ഗുരുവായൂർ, എംഇഎസ് അസ്മാബി കോളജ് വെമ്പല്ലൂർ (സെന്‍റ് തോമസ് കോളജ് തൃശ്ശൂർ).

പരീക്ഷാഫലം

ഒന്നാം സെമസ്റ്റർ എംഎസ്‌സി അപ്ലൈഡ് സൈക്കോളജി, എംഎസ്‌സി അപ്ലൈഡ് പ്ലാന്‍റ് സയൻസ് (സിസിഎസ്എസ്) നവംബർ 2023 റഗുലർ / സപ്ലിമെന്‍ററി / ഇംപ്രൂവ്മെന്‍റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.

എസ്ഡിഇ ഒന്നാം സെമസ്റ്റർ എംഎ പൊളിറ്റിക്കൽ സയൻസ് നവംബർ 2023 (2022 ആൻഡ് 2023 പ്രവേശനം), നവംബർ 2022 (2019 മുതൽ 2021 വരെ പ്രവേശനം) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് മെയ് അഞ്ച് വരെ അപേക്ഷിക്കാം.

മൂന്നാം സെമസ്റ്റർ എംഎസ്‌സി അപ്ലൈഡ് പ്ലാന്‍റ് സയൻസ് (സിസിഎസ്എസ് 2022 പ്രവേശനം) നവംബർ 2023 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

സൂക്ഷ്മ പരിശോധനാ ഫലം

മൂന്നാം സെമസ്റ്റർ എംഎസ്‌സി മൈക്രോ ബയോളജി നവംബർ 2023 പരീക്ഷയുടെ സൂക്ഷ്മപരിശോധനാ ഫലം പ്രസിദ്ധീകരിച്ചു.

പുനർമൂല്യനിർണയ ഫലം

മൂന്നാം സെമസ്റ്റർ എംസിഎ, എംഎസ്‌സി ബയോകെമിസ്ട്രി, എംഎസ്‌സി മൈക്രോ ബയോളജി, നവംബർ 2023 പരീക്ഷകളുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു.
More News