University News
സർവകലാശാലാ പഠന വകുപ്പുകളിൽ പുതിയ പിജി കോഴ്സുകൾ
കാലിക്കട്ട് സർവകലാശാല പഠന വകുപ്പുകളിൽ 2024 25 അധ്യയന വർഷത്തേക്ക് പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തില്‍ പുതുതായി ആരംഭിക്കുന്ന ഇന്‍റഗ്രേറ്റഡ് എംഎ സാൻസ്ക്രിറ്റ് ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ (ജനറൽ), ഇന്‍റഗ്രേറ്റഡ് എംഎ അറബിക് ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ, എംഎ എപ്പിഗ്രാഫി ആൻഡ് മനുസ്ക്രിപ്റ്റോളജി എന്നീ പ്രോഗ്രാമുകളിലേക്ക് വിദ്യാര്‍ഥികള്‍ക്ക് CUCAT2024 വഴി അപേക്ഷിക്കാം. ഇന്‍റഗ്രേറ്റഡ് എംഎ സാൻസ്ക്രിറ്റ് ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ (ജനറൽ), ഇന്‍റഗ്രേറ്റഡ് എംഎ അറബിക് ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ എന്നീ പ്രോഗ്രാമുകളിലേക്ക് പ്ലസ്ടു/തത്തുല്യവും എംഎ എപ്പിഗ്രാഫി ആൻഡ് മനുസ്ക്രിപ്റ്റോളജി എന്ന പ്രോഗ്രാമിന് ഏതെങ്കിലും വിഷയത്തിലുള്ള ബിരുദം/തത്തുല്ല്യവുമാണ് അടിസ്ഥാന യോഗ്യത. അവസാന വര്‍ഷ ഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം. അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി 26. വിശദ വിവരങ്ങൾ വെബ്‌സൈറ്റിൽ. https://admission.uoc.ac.in/

കോൺടാക്ട് ക്ലാസ് സെന്‍ററുകളിൽ മാറ്റം

കാലിക്കട്ട് സർവകലാശാലാ സെന്‍റർ ഫോർ ഡിസ്റ്റൻസ് ആൻഡ് ഓൺലൈൻ എഡ്യൂക്കേഷൻ (മുൻ എസ്ഡിഇ) സ്റ്റഡി സെന്‍ററുകളായ ഡബ്ല്യൂഎംഒ കോളജ് മുട്ടിൽ, ഗവ. കോളജ് മലപ്പുറം എന്നിവിടങ്ങളിൽ 20, 21 തീയതികളിൽ നടത്താൻ നിശ്ചയിച്ചിരുന്ന 2022 പ്രവേശനം ബിഎ / ബികോം വിദ്യാർഥികളുടെ നാലാം സെമസ്റ്റർ കോൺടാക്ട് ക്ലാസുകളും 20ന് നടത്താൻ നിശ്ചയിച്ചിരുന്ന 2023 പ്രവേശനം ബിഎ / ബികോം വിദ്യാർഥികൾക്കുള്ള രണ്ടാം സെമസ്റ്റർ കോൺടാക്ട് ക്ലാസുകളും യഥാക്രമം കുട്ടമംഗലത്തു സ്ഥിതിചെയ്യുന്ന ഡബ്ല്യൂഎംഒ ഇംഗ്ലീഷ് അക്കാദമിയിലും മലപ്പുറം വള്ളുവമ്പ്രത്ത് സ്ഥിതിചെയ്യുന്ന എംഐസി ആർട്സ് ആൻഡ് സയൻസ് കോളജിലും നടത്തുന്നതാണ്. വിദ്യാർഥികൾ ഷെഡ്യൂൾ പ്രകാരം ക്ലാസിന് ഹാജരാകണം.

അക്കാദമിക പരീക്ഷാ കലണ്ടർ

2023 24 വർഷത്തെ പുതുക്കിയ അക്കാദമിക പരീക്ഷാ കലണ്ടർ സർവകലാശാലാ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു.

പരീക്ഷാ അപേക്ഷ

പത്താം സെമസ്റ്റർ ബിആർക് ഏപ്രിൽ 2024 (2017 പ്രവേശനം മുതൽ), ജൂലൈ 2024 (2014 മുതൽ 2016 വരെ പ്രവേശനം) റഗുലർ / സപ്ലിമെന്‍ററി പരീക്ഷകൾക്ക് പിഴ കൂടാതെ 30 വരെയും 180 രൂപ പിഴയോടെ മെയ് ആറുവരെയും അപേക്ഷിക്കാം. ലിങ്ക് 18 മുതൽ ലഭ്യമാകും.

പ്രാക്ടിക്കൽ പരീക്ഷ

നാലാം സെമസ്റ്റർ ബിവോക് ഓർഗാനിക് ഫാർമിംഗ് (2021 പ്രവേശനം) ഏപ്രിൽ 2023 പ്രാക്ടിക്കൽ പരീക്ഷകൾ 23ന് തുടങ്ങും. കേന്ദ്രം: മലബാർ ക്രിസ്ത്യൻ കോളജ്, കോഴിക്കോട്.

നാലാം സെമസ്റ്റർ ബിവോക് ഡാറ്റാ സയൻസ് ആൻഡ് അനലറ്റിക്ക്സ് (2021 പ്രവേശനം) ഏപ്രിൽ 2023 പ്രാക്ടിക്കൽ പരീക്ഷകൾ 18ന് തുടങ്ങും. കേന്ദ്രം: എംഇഎസ് പൊന്നാനി കോളജ്, എംഇഎസ് കല്ലടി കോളജ്

ബിവോക് നഴ്സറി ആൻഡ് ഒർണമെന്‍റൽ ഫിഷിംഗ് ഒന്ന് (സപ്ലിമെന്‍ററി), അഞ്ച് സെമസ്റ്റർ നവംബർ 2023 പ്രാക്ടിക്കൽ പരീക്ഷ 23നും ആറാം സെമസ്റ്റർ ഏപ്രിൽ 2024 പ്രാക്ടിക്കൽ പരീക്ഷ 25നും തുടങ്ങും. കേന്ദ്രം: സെന്‍റ് അലോഷ്യസ് കോളജ്, എൽതുരുത്ത്. വിശദമായ സമയക്രമം വെബ്‌സൈറ്റിൽ.

പുനർമൂല്യനിർണയ ഫലം

നാലാം സെമസ്റ്റർ ബിടെക് (2019 മുതൽ 2021 വരെ പ്രവേശനം) ഏപ്രിൽ 2023 സപ്ലിമെന്‍ററി പരീക്ഷയുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു.

ഒൻപതാം സെമസ്റ്റർ സെമസ്റ്റർ ബിആർക് നവംബർ 2023 (2017 മുതൽ 2019 വരെ പ്രവേശനം), ഡിസംബർ 2023 (2014 മുതൽ 2016 വരെ പ്രവേശനം) പരീക്ഷകളുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു.
More News