University News
മൂല്യനിർണയ ക്യാന്പ്
ബാർകോഡ് സന്പ്രദായത്തിലുള്ള ആറാം സെമസ്റ്റർ യുജി ഏപ്രിൽ 2024 പരീക്ഷകളുടെ കേന്ദ്രീകൃത മൂല്യനിർണയ ക്യാന്പ് മേയ് രണ്ടു മുതൽ ഏഴുവരെ പൊതുഅവധി ഒഴികെയുള്ള ദിവസങ്ങളിൽ നടക്കും. അഫിലിയേറ്റഡ് കോളജുകളിലെയും സർവകലാശാലാ സെന്‍ററുകളിലെയും നിയോഗിക്കപ്പെട്ട മുഴുവൻ അധ്യാപകരും ക്യാന്പിൽ നിർബന്ധമായും പങ്കെടുക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾ വെബ്സൈറ്റിൽ.

പ്രാക്ടിക്കൽ പരീക്ഷ

ഒന്ന്, മൂന്ന് സെമസ്റ്റർ ബിഎ മൾട്ടിമീഡിയ നവംബർ 2023 പ്രാക്ടിക്കൽ പരീക്ഷകൾ യഥാക്രമം മേയ് ആറ്, ഏപ്രിൽ 22 തീയതികളിൽ തുടങ്ങും. വിശദമായ സമയക്രമം വെബ്സൈറ്റിൽ.

പരീക്ഷാ ഫലം

മൂന്നാം സെമസ്റ്റർ എംകോം (സിസിഎസ്എസ്) നവംബർ 2023 പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.

എസ്ഡിഇ ഒന്നാം സെമസ്റ്റർ എംഎ ഫിലോസഫി, എംഎ അറബിക് ലാംഗ്വേജ് ആന്‍റ് ലിറ്ററേച്ചർ (സിബിസിഎസ്എസ്) നവംബർ 2023 (2022 ആന്‍റ് 2023 പ്രവേശനം) പരീക്ഷകളുടെയും നവംബർ 2022 (2019 മുതൽ 2021 വരെ പ്രവേശനം) പരീക്ഷകളുടെയും ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 27 വരെ അപേക്ഷിക്കാം.

ഒന്നാം സെമസ്റ്റർ എംബിഎ (റഗുലർ) (സിയുസിഎസ്എസ് 2019 മുതൽ 2023 വരെ പ്രവേശനം) ജനുവരി 2024 റഗുലർ/സപ്ലിമെന്‍ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 27 വരെ അപേക്ഷിക്കാം.

ഒന്ന്, രണ്ട് സെമസ്റ്റർ ബിഎഡ് (2012 മുതൽ 2014 വരെ പ്രവേശനം) ഏപ്രിൽ 2022 ഒറ്റത്തവണ റഗുലർ പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 30 വരെ അപേക്ഷിക്കാം. മാർക്ക്ലിസ്റ്റുകൾ സർവകലാശാലയിൽ നിന്ന് നേരിട്ട് കൈപ്പറ്റേണ്ടതാണ്.

സൂക്ഷ്മപരിശോധനാ ഫലം

മൂന്നാം സെമസ്റ്റർ എംസിഎ നവംബർ 2023 റഗുലർ പരീക്ഷകളുടെ സൂക്ഷ്മപരിശോധനാ ഫലം പ്രസിദ്ധീകരിച്ചു.
More News