University News
കാലിക്കട്ടില്‍ പിജി പ്രവേശനം പൊതുപ്രവേശന പരീക്ഷക്ക് 26 വരെ അപേക്ഷിക്കാം
202425 അധ്യയന വര്‍ഷത്തെ കാലിക്കട്ട് സര്‍വകലാശാലയിലെ വിവിധ പഠനവകുപ്പുകളിലെ പിജി/ഇന്‍റഗ്രേറ്റഡ് പിജി, സര്‍വകലാശാല സെന്‍ററുകളിലെ എംസിഎ, എംഎസ്ഡബ്ല്യു, ബിപിഎഡ്, ബിപി.ഇഎസ് ഇന്‍റഗ്രേറ്റഡ്, അഫിലിയേറ്റഡ് കോളജുകളിലെ എംപിഎഡ്, ബിപിഎഡ്, ബിപിഇഎസ് ഇന്‍റഗ്രേറ്റഡ് എംഎസ്ഡബ്ല്യു, എംഎ ജേര്‍ണലിസം ആൻഡ് മാസ് കമ്യൂണിക്കേഷന്‍, എംഎസ്‌സി ഹെല്‍ത്ത് ആൻഡ് യോഗ തെറാപ്പി, എംഎസ്‌സി ഫോറന്‍സിക് സയന്‍സ് പ്രോഗ്രാമുകളിലെ പ്രവേശനത്തിനായി നടത്തുന്ന പൊതു പ്രവേശന പരീക്ഷയ്ക്കായി (കുസാറ്റ് 2024) ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ചെയ്യാനുള്ള അവസാന തീയതി 26 വരെ നീട്ടി.
ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കിയ അപേക്ഷകളില്‍ തെരഞ്ഞെടുത്ത പ്രോഗ്രാം, കോളജ്, പരീക്ഷാ കേന്ദ്രം എന്നിവ ഒഴികെയുള്ള തിരുത്തലുകള്‍ ആവശ്യമെങ്കില്‍ [email protected] എന്ന ഇമെയില്‍ വിലാസത്തിലേക്ക് മതിയായ രേഖകളും CAP IDയും സഹിതം മെയില്‍ അയക്കണം. പ്രവേശന വിജ്ഞാപനത്തിനും പ്രോസ്‌പെക്ടസിനും മറ്റ് വിശദവിവരങ്ങള്‍ക്കും വെബ്‌സൈറ്റ് (admission.uoc.ac.in) സന്ദര്‍ശിക്കുക. ഫോണ്‍: 0494 2407016, 2407017.

പരീക്ഷാഫലം

രണ്ടാം സെമസ്റ്റര്‍ ബിഎ മള്‍ട്ടിമീഡിയ/ ബിഎംഎംസി (സിബിസിഎസ്എസ്, സിയുസിബിസിഎസ്എസ്) റഗുലര്‍, സപ്ലിമെന്‍ററി, ഇംപ്രൂവ്‌മെന്‍റ് ഏപ്രില്‍ 2023 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് അപേക്ഷിക്കാനുള്ള ലിങ്ക് 25 വരെ വെബ്‌സൈറ്റില്‍ ലഭ്യമാകും.
More News