University News
മലയാളം സർവകലാശാല ത്രൈമാസ ജേണൽ പ്രസിദ്ധീകരിക്കുന്നു
തിരൂർ: മലയാള സർവകലാശാല ത്രൈമാസ അക്കാഡമിക് ജേണൽ പുറത്തിറക്കുന്നു. ആദ്യലക്കം 16ന് ഉച്ചയ്ക്കു 2.30ന് കാമ്പസിൽ നടക്കുന്ന ചടങ്ങിൽ ഡോ. കെ.ജി. പൗലോസ് പ്രകാശനം ചെയ്യും. വൈസ്ചാൻസലർ കെ. ജയകുമാർ അധ്യക്ഷത വഹിക്കും. എഡിറ്റർ ഡോ. എം. ശ്രീനാഥൻ ജേണൽ പരിചയപ്പെടുത്തും. ഡോ. എം.എം. ബഷീർ, ഡോ. ടി.ബി. വേണുഗോപാല പണിക്കർ, ഡോ. എം.ആർ. രാഘവവാരിയർ, ഡോ. ദേശമംഗലം രാമകൃഷ്ണൻ, രജിസ്ട്രാർ ഡോ. കെ.എം. ഭരതൻ, ഡോ. ടി. അനിതകുമാരി എന്നിവർ പങ്കെടുക്കും.

പ്രാചീന മലയാളം എന്നതാണ് ആദ്യലക്കത്തിലെ പ്രമേയം. അക്കാഡമിക് രംഗത്തെ പ്രഗത്ഭമതികളുടെ ലേഖനങ്ങൾ, ഗ്രന്ഥസൂചി, ഗോത്രഭാഷാ പരിചയം, താളിയോല ഗ്രന്ഥപരിചയം, സംസ്കാര ഗാലറി എന്നിവയാണ് ഉള്ളടക്കം. ജേണൽ അർധവാർഷിക പതിപ്പായി ഇംഗ്ലീഷിലും പുറത്തിറക്കാൻ പദ്ധതിയുണ്ട്. സർവകലാശാല പ്രസിദ്ധീകരിക്കുന്ന മലയാളഭാഷാ ചരിത്രം: പുതുവഴികൾ എന്ന പുസ്തകത്തിന്റെ പ്രകാശനം ചടങ്ങിൽ നിർവഹിക്കും. പ്രഫ. എം. ശ്രീനാഥൻ എഡിറ്റു ചെയ്ത പുസ്തകത്തിൽ ഡോ. കെ.എൻ. ഗണേശ്, ഡോ. എം.ആർ. രാഘവവാരിയർ, ഡോ. സ്കറിയ സക്കറിയ, ഡോ. ആർ. ഗോപിനാഥൻ തുടങ്ങിയവരുടെ എട്ട് ഭാഷാ ചരിത്രപഠനങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.

<ആ>ഭാരമാകുന്ന പെൺജന്മങ്ങൾ: പ്രഭാഷണം ജൂൺ 17ന്

തിരൂർ : മലയാളം സർവകലാശാലയിലെ സോഷ്യോളജി വകുപ്പിന്റെ ആഭിമുഖ്യത്തിൽ ‘ഭാരമാകുന്ന പെൺജന്മങ്ങൾ: ലിംഗവിവേചനം ആധുനിക ഇന്ത്യയിൽ’ എന്ന വിഷയത്തിൽ 17 ന് രാവിലെ പത്തിന് മുംബൈ ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പോപ്പുലേഷൻ സയൻസസിലെ ഡോ. ടി.വി. ശേഖർ പ്രഭാഷണം നടത്തും. സോഷ്യോളജി വിഭാഗം വകുപ്പ് മേധാവി ഡോ. ജോണി സി. ജോസഫ് അധ്യക്ഷത വഹിക്കും.പ്രമുഖർ പങ്കെടുക്കും.
More News