University News
പ​രീ​ക്ഷ മാ​റ്റി
സ​ർ​വ​ക​ലാ​ശാ​ല യു​വ​ജ​നോ​ത്സ​വം ന​ട​ക്കു​ന്ന​തി​നാ​ൽ 25 മു​ത​ൽ 29 വ​രെ ന​ട​ത്താ​നി​രു​ന്ന എ​ല്ലാ പ​രീ​ക്ഷ​ക​ളും മാ​റ്റി​വ​ച്ചു. പു​തു​ക്കി​യ തീ​യ​തി പി​ന്നീ​ട് അ​റി​യി​ക്കും

പ​രീ​ക്ഷാ​തീ​യ​തി

2018 ജൂ​ലൈ​യി​ൽ ന​ട​ത്തി​യ നാ​ലാം സെ​മ​സ്റ്റ​ർ എം​എ​എ​സ്എ​ൽ​പി (സി​ബി​സി​എ​സ്എ​സ്)
ഡി​ഗ്രി പ​രീ​ക്ഷ​യു​ടെ ന്ധ​ഫ്ളു​വ​ൻ​സി ഡി​സോ​ർ​ഡേ​ഴ്സ്’ എ​ന്ന വി​ഷ​യ​ത്തി​ന്‍റെ പു​നഃ​പ​രീ​ക്ഷ 23ന് ​ന​ട​ത്തും. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

പ​രീ​ക്ഷാ​ഫീ​സ്

ഏ​പ്രി​ൽ 29ന് ​ആ​രം​ഭി​ക്കു​ന്ന മൂ​ന്നാം വ​ർ​ഷ ബി​ബി​എ (ആ​ന്വ​ൽ സ്കീം ​പ്രൈ​വ​റ്റ് ര​ജി​സ്ട്രേ​ഷ​ൻ) ഡി​ഗ്രി പ​രീ​ക്ഷ​യ്ക്ക് 30 വ​രെ​യും 50 രൂ​പ പി​ഴ​യോ​ടെ ഏ​പ്രി​ൽ മൂ​ന്നു​വ​രെ​യും 125 രൂ​പ പി​ഴ​യോ​ടു​കൂ​ടി ഏ​പ്രി​ൽ അ​ഞ്ച്‌​വ​രെ​യും ഫീ​സ​ട​ച്ച് ര​ജി​സ്റ്റ​ർ ചെ​യ്യാം. ഓ​രോ പേ​പ്പ​റി​നും 125 രൂ​പ വീ​ത​വും, 100 രൂ​പ മാ​ർ​ക്ക് ലി​സ്റ്റി​നും, 200 രൂ​പ മൂ​ല്യ​നി​ർ​ണ​യ ക്യാ​ന്പ് ഫീ​സും അ​ട​യ്ക്ക​ണം. തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, ആ​ല​പ്പു​ഴ ജി​ല്ല​ക​ളി​ൽ ഓ​രോ പ​രീ​ക്ഷാ കേ​ന്ദ്രം മാ​ത്ര​മേ ഉ​ണ്ടാ​വു​ക​യു​ള്ളൂ. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

പ​രീ​ക്ഷാ​ഫ​ലം

2019 ജ​നു​വ​രി​യി​ൽ ന​ട​ത്തി​യ പി​എ​ച്ച്ഡി കോ​ഴ്സ് വ​ർ​ക്ക് (ഡി​സം​ബ​ർ 2018 സെ​ഷ​ൻ) പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ. പു​നഃ​പ​രി​ശോ​ധ​ന​യ്ക്ക് 30വ​രെ അ​പേ​ക്ഷി​ക്കാം. അ​പേ​ക്ഷ​ക​ൾ ഓ​രോ പേ​പ്പ​റി​നും 500 രൂ​പ ഫീ​സ​ട​ച്ച് സി​എ​സ്എ​സ് ഓ​ഫീ​സി​ൽ എ​ത്തി​ക്ക​ണം.
2018 ന​വം​ബ​റി​ൽ ന​ട​ത്തി​യ എം​ഫി​ൽ മ​ല​യാ​ളം 2017 2018 ബാ​ച്ച് (സി​എ​സ്എ​സ്) പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

സ​ന്പ​ർ​ക്ക ക്ലാ​സ്

വി​ദൂ​ര വി​ദ്യാ​ഭ്യാ​സ കേ​ന്ദ്രം ഒ​ന്നാം സെ​മ​സ്റ്റ​ർ എം​എ​സ്‌​സി കം​പ്യൂ​ട്ട​ർ സ​യ​ൻ​സ് ലാ​ബ്, ര​ണ്ടാം സെ​മ​സ്റ്റ​ർ എം​എ പ​ബ്ലി​ക് അ​ഡ്മി​നി​സ്ട്രേ​ഷ​ൻ കോ​ഴ്സു​ക​ളു​ടെ സ​ന്പ​ർ​ക്ക ക്ലാ​സു​ക​ൾ 23ന് ​എ​സ്ഡി​ഇ​യി​ലും ര​ണ്ടാം സെ​മ​സ്റ്റ​ർ എം​എ പൊ​ളി​റ്റി​ക്ക​ൽ സ​യ​ൻ​സ്, എം​എ ഹി​ന്ദി കോ​ഴ്സു​ക​ളു​ടെ സ​ന്പ​ർ​ക്ക ക്ലാ​സ് കാ​ര്യ​വ​ട്ട​ത്തും ഒ​ന്നാം സെ​മ​സ്റ്റ​ർ ബി​എ​ൽ​ഐ​എ​സ്സി, ര​ണ്ടാം സെ​മ​സ്റ്റ​ർ ബി​ബി​എ എ​ന്നീ കോ​ഴ്സു​ക​ളു​ടെ സ​ന്പ​ർ​ക്ക ക്ലാ​സ് 24ന് ​എ​സ്ഡി​ഇ​യി​ലും ന​ട​ത്തും.

തീ​യ​തി നീ​ട്ടി

തു​ട​ർ വി​ദ്യാ​ഭ്യാ​സ വ്യാ​പ​ന കേ​ന്ദ്രം ന​ട​ത്തു​ന്ന സ​ർ​ട്ടി​ഫി​ക്ക​റ്റ് ഇ​ൻ അ​ഡ്വാ​ൻ​സ്ഡ് ഫം​ങ്ഷ​ണ​ൽ ഇം​ഗ്ലീ​ഷ് ആ​ൻ​ഡ് പ​ബ്ലി​ക് സ്പീ​ക്കിം​ഗ് കോ​ഴ്സി​ന് അ​പേ​ക്ഷി​ക്കാ​നു​ള​ള അ​വ​സാ​ന തീ​യ​തി 25വ​രെ നീ​ട്ടി. മാ​ർ​ച്ച് ഒ​ന്പ​തി​ന് ആ​രം​ഭി​ച്ച സ​ർ​ട്ടി​ഫി​ക്ക​റ്റ് ഇ​ൻ ലൈ​ബ്ര​റി ആ​ൻ​ഡ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ സ​യ​ൻ​സ് കോ​ഴ്സി​ന് ഏ​താ​നും സീ​റ്റൊ​ഴി​വു​ണ്ട്. വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക്: 0471 2302523