ഒരു ലക്ഷത്തിലധികം വില; വിവോ എക്സ് ഫോള്‍ഡ് 5 പുറത്തിറങ്ങി
Saturday, June 28, 2025 11:53 AM IST
വിവോയുടെ ബുക്ക്-സ്റ്റൈല്‍ ഫോള്‍ഡബിള്‍ സ്മാര്‍ട്ട്ഫോണായ എക്സ് ഫോള്‍ഡ് 5 ചൈനയില്‍ അവതരിപ്പിച്ചു. ഉയര്‍ന്ന മോഡലിന് ഇന്ത്യന്‍ രൂപ ഏകദേശം 1,14,000 രൂപയാണ് വില.
വിവോ എക്സ് ഫോള്‍ഡ് 5ന്റെ പ്രത്യേകതകള്‍
• 8.03 ഇഞ്ച് 8ടി എല്‍ടിപിഒ മെയിന്‍ ഇന്നര്‍ ഡിസ്പ്ലേയും 6.53 ഇഞ്ച് 8ടി എല്‍ടിപിഒ ഔട്ടര്‍ ഡിസപ്ലേയും
• 20 ഹെര്‍ട്സ് റിഫ്രഷ് റേറ്റ്
• 4,500 നിറ്റ്സ് ബ്രൈറ്റ്നസ്
• സൈഡ്-മൗണ്ടഡ് ഫിംഗര്‍പ്രിന്റ് സെന്‍സര്‍
• ഹൈ-ഫ്രീക്വന്‍സി പിഡബ്യൂഎം ഡിമ്മിംഗ് റേറ്റ്
• ടിയുവി റൈന്‍ലാന്‍ഡ് ഗ്ലോബല്‍ ഐ പ്രൊട്ടക്ഷന്‍ 3.0
• സീസ് മാസ്റ്റര്‍ കളര്‍ സര്‍ട്ടിഫിക്കേഷനുകള്‍
• സ്നാപ്ഡ്രാഗണ്‍ 8 ജെന്‍ 3 ചിപ്സെറ്റ്
• 16 ജിബി വരെ റാമും 1 ടിബി വരെ സ്റ്റോറേജും
• ആന്‍ഡ്രോയ്ഡ് 15 അടിസ്ഥാനമാക്കിയുള്ള ഒറിജിന്‍ഒഎസ് 5 ഓപ്പറേറ്റിംഗ് സിസ്റ്റം.
• ടി ലെന്‍സ് കോട്ടിംഗുള്ള ട്രിപ്പിള്‍ റിയര്‍ കാമറ യൂണിറ്റ്
• 50 മെഗാപിക്സല്‍ പ്രൈമറി സെന്‍സര്‍
• 50 മെഗാപിക്സല്‍ അള്‍ട്രാ-വൈഡ് ഷൂട്ടര്‍
• 20 മെഗാപിക്സല്‍ ഫ്രണ്ട് കാമറ
• 80 വാട്സ് വയര്‍ഡ്, 40 വാട്സ് വയര്‍ലെസ് ചാര്‍ജിംഗിനുള്ള പിന്തുണയുള്ള 6,000 എംഎഎച്ച് ബാറ്ററി
• പൊടി- ജല പ്രതിരോധത്തിന് ഐപി5 എക്സ് റേറ്റിംഗ്
മൈനസ് 20 ഡിഗ്രി സെല്‍ഷ്യസില്‍ പോലും ഹാന്‍ഡ്സെറ്റ് പ്രവര്‍ത്തിക്കുമെന്നു കമ്പനി അവകാശപ്പെടുന്നു. ഫോണിന് 217 ഗ്രാം ഭാരമാണുള്ളത്.