സ്‌റ്റൈലാകാന്‍ സിഗരറ്റ് പാന്റ്‌സ്
പാന്റുകള്‍ പുരുഷന്മാരുടെ മാത്രം കുത്തകയായിരുന്ന ഒരു കാലം ഉണ്ടായിരുന്നു. ഫാഷന്റെ കുത്തൊഴുക്കില്‍ പല മാറ്റങ്ങളും സംഭവിച്ചു. ഗാല്‍സും പാന്റ്‌സിലേക്ക് ചുവടുമാറി. അതോടെ പാന്റുകളില്‍ വൈവിധ്യങ്ങള്‍ ഏറെയായി. പാലാസോയും ഹാരവും അഫ്ഗാന്‍ പാന്റും കടന്ന് ഇന്ന് സിഗരറ്റ് പാന്റിലെത്തി നില്‍ക്കുന്ന വിപണി.

ഇന്ന് പാന്റ്‌സുകളില്‍ കൗമാരക്കാര്‍ക്കിടയിലെ ലേറ്റസ്റ്റ് ട്രെന്‍ഡ് സിഗരറ്റ് പാന്റുകളാണ്. സിരറ്റ് പോലെ മെലിഞ്ഞു നീണ്ട് ഒറ്റ വീതിയിലുള്ള പാന്റുകളാണിവ. ഇത്തരം പാന്റുകള്‍ കണങ്കാലിനു മൂന്നിഞ്ച് മുകളില്‍ നില്‍ക്കും. ആ ഭാഗത്ത് ടൈറ്റായി് ചെറിയ സ്ലിറ്റ് കാണും. സിഗരറ്റ് പാന്റുകള്‍ക്ക് സ്ലിം ഫിറ്റ് പാന്റ്‌സ്, പെന്‍സില്‍ പാന്റ്‌സ് എന്നും പേരുണ്ട്. ആങ്കിള്‍ ലെങ്തിലും നീ ലെങ്തിലും സിഗരറ്റ് പാന്റുകള്‍ ട്രെന്‍ഡിയാണ്. അല്‍പം ഏയ്ജ് ഓവര്‍ ആയാല്‍ പോലും ആംഗിള്‍ ലെങ്ത് സിഗരറ്റ് പാന്റ് മാച്ച് ആവുമെന്നതാണ് ഇതിന്റെ സവിശേഷത.


സീമ