വാഹനപ്രേമികളുടെ ഇഷ്ടവാഹനം തിരിച്ചെത്തുന്നു; അംബാസിഡര്‍2.0 2024ല്‍ ഇന്ത്യന്‍ നിരത്തുകളില്‍
വാഹനപ്രേമികളുടെ ഇഷ്ടവാഹനം തിരിച്ചെത്തുന്നു; അംബാസിഡര്‍2.0 2024ല്‍ ഇന്ത്യന്‍ നിരത്തുകളില്‍
ഒരു കാലത്ത് പ്രൗഢ്യതയുടെ പര്യായമായിരുന്നു അംബാസിഡര്‍ കാര്‍. അക്കാലത്ത് സാധാരണക്കാരന്‍ മുതല്‍ രാഷ്ട്രീയ നേതാക്കള്‍വരെ സഞ്ചരിക്കാന്‍ ഏറ്റവും ആഗ്രഹിച്ചിരുന്നതായിരുന്നു ഹിന്ദുസ്ഥാന്‍ മോട്ടോഴ്സിന്‍റെ ഈ കാര്‍.

എന്നാല്‍ ഇന്ത്യയിലും സഞ്ചാര വിപ്ലവം സംഭവിച്ചതോടെ നിരവധി കാറുകളാണ് നമ്മുടെ നിരത്തിലേക്കെത്തിയത്. അതോടെ അംബാസിഡറിന്‍റെ പ്രാധാന്യവും കുറഞ്ഞു. ഒടുവില്‍ 2014ല്‍ കമ്പനി അംബാസിഡര്‍ കാറിന്‍റെ നിര്‍മാണം അവസാനിപ്പിക്കുകയായിരുന്നു.

എന്നാലിപ്പോളിതാ അംബാസിഡര്‍ കാര്‍ തിരിച്ചെത്തുമെന്ന കാര്യം എച്ച്എംന്‍റെ ഡയറക്ടര്‍ ഉത്തം ബോസ് ഒരു അഭിമുഖത്തില്‍ പറഞ്ഞിരിക്കുന്നു. രണ്ട് വര്‍ഷത്തിനുള്ളില്‍ ഈ വാഹനം നിരത്തുകളില്‍ എത്തിക്കുമെന്നാണ് അദ്ദേഹം അവകാശപ്പെടുന്നത്.


അംബാസിഡര്‍ 2.0 എന്ന പേരിലായിരിക്കും കാര്‍ വിപണിയില്‍ എത്തുക. സി കെ ബിര്‍ളാ ഗ്രൂപ്പിന്‍റെ അനുബന്ധ കമ്പനിയായ ഹിന്ദ് മോട്ടോര്‍ ഫിനാന്‍ഷ്യല്‍ കോര്‍പറേഷന്‍ ഓഫ് ഇന്ത്യയും ( എച്ച്എംഎഫ്സിഐ) ഫ്രഞ്ച് കാര്‍ നിര്‍മാതാക്കളായ പൂഷോയും ചേര്‍ന്നാണ് ഈ കാര്‍ നിരത്തിലിറക്കുക. അംബാസിഡറിന്‍റെ നിര്‍മാണ അവകാശം 2017ല്‍ പൂഷോ 80 കോടി രൂപയ്ക്ക് വാങ്ങിയിരുന്നു. ഹിന്ദുസ്ഥാന്‍ മോട്ടോഴ്സിന്‍റെ ചെന്നൈയിലെ പ്ലാന്‍റിലായിരിക്കും ഈ വാഹനം നിര്‍മിക്കുക.

എന്തായാലും ഇത്തവണ നിരവധി നവീനമായ സാങ്കേതിക സംവിധാനങ്ങളോടെയാണ് വാഹനപ്രേമികളുടെ പ്രിയപ്പെട്ട അംബാസിഡര്‍ എത്തുകയെന്ന് ഉറപ്പ്.