'ദി ഗോള്‍ഡന്‍ ഇയേഴ്‌സ്' റിട്ടയര്‍മെന്റ് ഹോം തറക്കല്ലിടീല്‍ കര്‍മ്മം നിര്‍വഹിച്ചു
മാങ്ങാനം: മന്ദിരം ആശുപത്രിയോടു ചേര്‍ന്ന് വാണിയപ്പുരയ്ക്കല്‍ എസ്റ്റേറ്റില്‍ നിര്‍മ്മിക്കുന്ന ഗോള്‍ഡന്‍ ഇയേഴ്‌സ് റിട്ടയര്‍മെന്റ് ഹോമിന്റെ തറക്കല്ലിടീല്‍ കര്‍മ്മം വാകത്താനം വള്ളിക്കാട്ട് ദയറാ മാനേജര്‍ വെരി. റവ. ബര്‍സ്ലീബി റമ്പാന്‍ നിര്‍വഹിച്ചു. ചടങ്ങില്‍ മന്ദിരം സ്ഥാപനങ്ങളുടെ സെക്രട്ടറി പ്രൊഫ. ജോര്‍ജ് പി. വര്‍ക്കി, മെഡിക്കല്‍ സൂപ്രണ്ട് ഡോ. മര്‍ക്കോസ് അറയ്ക്കല്‍, ഫാ. സക്കറിയാ പണിക്കശേരില്‍ തുടങ്ങി ഒട്ടേറെ പ്രമുഖ വ്യക്തികള്‍ പങ്കെടുത്തു.


ശാന്തസുന്ദരമായ അന്തരീക്ഷത്തില്‍ വിശ്രമജീവിതം ആസ്വദിക്കാന്‍ ഒരു ബെഡ്‌റൂം, രണ്ട് ബെഡ്‌റൂം ലക്ഷ്വറി വില്ലകള്‍ ദൈനംദിന സേവനങ്ങളോടുകൂടി നിര്‍മ്മിച്ചു നല്‍കുന്നു. മെഡിക്കല്‍ സേവനങ്ങള്‍ 24 മണിക്കൂറും മന്ദിരം ആശുപത്രിയുടെ സഹകരണത്തോടെ നല്‍കുന്നതാണെന്നും മാനേജിംഗ് ഡയറക്ടര്‍ സാജോ വര്‍ഗീസ് വാണിയപ്പുരയ്ക്കല്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്: ഫോണ്‍: 7034050174.