ഫോർഡും ഫോക്സ്വാഗണും അന്താരാഷ്ട്ര സഹകരണത്തിൽ
Friday, January 18, 2019 2:58 PM IST
ഡെട്രോയിറ്റ് (അമേരിക്ക): ആമേരിക്കൻ വാഹനനിർമാതാക്കളായ ഫോർഡും ജർമൻ വാഹനനിർമാതാക്കളായ ഫോക്സ്വാഗണും അന്താരാഷ്ട്ര സഹകരണ കരാറിൽ ഒപ്പുവച്ചു. കാർ, വാൻ, പിക്കപ്പ് ട്രക്കുകൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ വികസിപ്പിക്കുന്നതിനാണ് ഈ സഹകരണം. ഇതുകൂടാതെ ഇലക്ട്രിക് വാഹന പദ്ധതിയും കരാറിൽ ഉൾപ്പെടും. സഹകരണത്തോടെ ഇരു കമ്പനികളുടെ ഉത്പാദനച്ചെലവ് കുറയ്ക്കാനാകുമെന്നും പ്രതീക്ഷിക്കുന്നു.
ഇപ്പോൾ അമേരിക്കയിലെ ഡെട്രോയിറ്റിൽ നടന്നുകൊണ്ടിരിക്കുന്ന 2019 ഡെട്രോയിറ്റ് മോട്ടോർ ഷോയിലാണ് സഹകരണ പ്രഖ്യാപനമുണ്ടായത്. സമാന സഹകരണം ഇന്ത്യയിൽ ഫോർഡിന് മഹീന്ദ്ര ആൻഡ് മഹീന്ദ്രയുമായുണ്ട്.