ടാറ്റാ ഏയ്സ് ഗോൾഡിന് ഒന്നാം പിറന്നാൾ
മും​ബൈ: ടാ​റ്റാ മോ​ട്ടോ​ഴ്സി​ന്‍റെ ജ​ന​പ്രി​യ ചെ​റു വാ​ണി​ജ്യ വാ​ഹ​ന​മാ​യ ഏ​യ്സ് ഗോ​ൾ​ഡി​ന്‍റെ ഒ​ന്നാം വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് പ്ര​ത്യേ​ക ഉ​പ​യോ​ക്തൃ സൗ​ഹൃ​ദ ഓ​ഫ​റു​ക​ൾ പ്ര​ഖ്യാ​പി​ച്ചു. ഈ ​മാ​സം 31 വ​രെ​യാ​ണ് ഓ​ഫ​റു​ക​ൾ ല​ഭി​ക്കു​ക.

ടാ​റ്റ​യു​ടെ ചെ​റു വാ​ണി​ജ്യ വാ​ഹ​ന മോ​ഡ​ലു​ക​ൾ വാ​ങ്ങു​ന്ന​തി​ന് കു​റ​ഞ്ഞ പ​ലി​ശ​യി​ലു​ള്ള സ്കീ​മും കൂ​ടാ​തെ വ്യ​ക്തി​ഗ​ത ഇ​ൻ​ഷ്വ​റ​ൻ​സ് ക​വ​റേ​ജും ല​ഭി​ക്കും. കു​റ​ഞ്ഞ പ​ലി​ശ നി​ര​ക്കി​ലു​ള്ള പ​ദ്ധ​തി പ്ര​കാ​രം മൂ​ന്നു വ​ർ​ഷ​ത്തേ​ക്ക് 1.99 ശ​ത​മാ​നം , നാ​ല് വ​ർ​ഷ​ത്തേ​ക്ക് 2.99 ശ​ത​മാ​നം എ​ന്നീ നി​ര​ക്കു​ക​ളി​ൽ ഇ​എം​ഐ​ക​ളി​ൽ ഒ​രു ല​ക്ഷം രൂ​പ വ​രെ ലാ​ഭി​ക്കാം. ഏ​യ്സ് എ​ച്ച്ടി, ഏ​യ്സ് ഗോ​ൾ​ഡ്, ഏ​യ്സ് എ​ക്സ്എ​ൽ, ഏ​യ്സ് ഇ​എ​ക്സ്, ഏ​യ്സ് ഹൈ ‍ഡെ​ക്ക്, മെ​ഗാ കാ​ബ് ചേ​സി​സ്, മെ​ഗാ, മെ​ഗാ എ​ക്സ്എ​ൽ, സി​പ് ഗോ​ൾ​ഡ്, സി​എ​പ് എ​ക്സ്എ​ൽ എ​ന്നീ മോ​ഡ​ലു​ക​ൾ​ക്കാ​ണ് ഈ ​ഓ​ഫ​ർ ല​ഭി​ക്കു​ക.


ടാ​റ്റാ ഡി​ലൈ​റ്റ് പ​ദ്ധ​തി പ്ര​കാ​രം ഉ​പ​യോ​ക്താ​ക്ക​ൾ​ക്ക് 10 ല​ക്ഷം രൂ​പ​യു​ടെ വ്യ​ക്തി​ഗ​ത ഇ​ൻ​ഷ്വറ​ൻ​സ് ല​ഭി​ക്കു​മെ​ന്ന് ടാ​റ്റാ മോ​ട്ടോ​ഴ്സ് സി​വി​ബി​യു മാ​ർ​ക്ക​റ്റിം​ഗ് ആ​ൻ​ഡ് സെ​യി​ൽ​സ് വൈ​സ് പ്ര​സി​ഡ​ന്‍റ് ആ​ർ.​ടി. വാ​സ​ൻ പ​റ​ഞ്ഞു.