ഏറ്റവും വലിയ ടെലികോം കന്പനി: റി​ല​യ​ൻ​സ് ജി​യോ ര​ണ്ടാ​മ​ത്
ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്തെ ടെ​ലി​കോം സേ​വ​ന​ദാ​താ​ക്ക​ളി​ൽ വ​രി​ക്കാ​രു​ടെ എ​ണ്ണ​ത്തി​ൽ റി​ല​യ​ൻ​സ് ജി​യോ ര​ണ്ടാം സ്ഥാ​ന​ത്ത്. ര​ണ്ടാം സ്ഥാ​ന​ത്താ​യി​രു​ന്ന ഭാ​ര​തി എ​യ​ർ​ടെ​ൽ മൂ​ന്നാം സ്ഥാ​ന​ത്തേ​ക്കു പി​ന്ത​ള്ള​പ്പെ​ട്ടു.

ടെ​ലി​കോം റെ​ഗു​ലേ​റ്റ​റി അ​ഥോ​റി​റ്റി ഓ​ഫ് ഇ​ന്ത്യ (ട്രാ​യ്) പു​റ​ത്തു​വി​ട്ട ക​ണ​ക്ക​നു​സ​രി​ച്ച് റി​ല​യ​ൻ​സ് ജി​യോ​യ്ക്ക് ഇ​പ്പോ​ൾ 32.29 കോ​ടി വ​രി​ക്കാ​രു​ണ്ട്. മേ​യി​ൽ 27.80 ശ​ത​മാ​നം വി​പ​ണി​വി​ഹി​ത​വു​മു​ണ്ട്.


ക​ഴി​ഞ്ഞ വ​ർ​ഷം ല​യ​ന​ത്തി​ലൂ​ടെ രൂ​പീ​ക​രി​ച്ച വോ​ഡ​ഫോ​ണ്‍ ഐ​ഡി​യ ആ​ണ് വ​രി​ക്കാ​രു​ടെ എ​ണ്ണ​ത്തി​ൽ ഒ​ന്നാ​മ​ത്. 38.75 കോ​ടി വ​രി​ക്കാ​ർ ഈ ​സം​യു​ക്ത ക​ന്പ​നി​ക്കു​ണ്ട്. ഒ​പ്പം 33.36 ശ​ത​മാ​നം വി​പ​ണി​വി​ഹി​ത​വും.

മൂന്നാം സ്ഥാ​ന​ത്തേ​ക്കു പി​ന്ത​ള്ള​പ്പെ​ട്ട ഭാ​ര​തി എ​യ​ർ​ടെ​ലി​ന് 32.03 കോ​ടി വ​രി​ക്കാ​രും 27.50 ശ​ത​മാ​നം വി​പ​ണി​വി​ഹി​ത​വു​മാ​ണു​ള്ള​ത്.