ജിയോയ്ക്ക് കേരളത്തിൽ 80 ലക്ഷം വരിക്കാർ
Wednesday, August 7, 2019 5:29 PM IST
80 ലക്ഷത്തിലധികം വരിക്കാരുമായി റിലയൻസ് ജിയോ കേരളത്തിലും മുൻപന്തിയിലേക്ക്. 8,500 മൊബൈൽ ടവറുകളുള്ള ജിയോ നെറ്റ്വർക്ക് കേരളത്തിൽ നെറ്റ്വർക്ക് ലഭ്യതയിൽ ഇതോടെ മുന്നിലെത്തുകയാണ്. 2019 ജൂണിലാണ് 331.3 ദശലക്ഷം വരിക്കാരുമായി ഇന്ത്യയിലെ ഏറ്റവും വലിയ ടെലികോം ഓപ്പറേറ്ററായി ജിയോ മാറിയത്.
34 മാസങ്ങൾക്ക് മുന്‍പ് രാജ്യത്തെ ഓരോ പൗരനിലേക്കും ഇന്റർനെറ്റും മൊബൈൽ നെറ്റ്വർക്കും എത്തിക്കുക എന്ന ലക്ഷ്യം മുൻനിർത്തി പ്രവർത്തനം ആരംഭിച്ച റിലയൻസ് ജിയോ, ആഗോള മൊബൈൽ ഡേറ്റാ ഉപയോക്താക്കളുടെ പട്ടികയിൽ ഇന്ത്യയെ ഒന്നാമതെത്തിക്കുന്നതിൽ നിർണായകമായ പങ്ക് വഹിച്ചു.
സിമ്മുകളുടെ ലഭ്യത, എളുപ്പത്തിലുള്ള കണക്ഷൻ, ജിയോ ടിവി, ജിയോ മ്യൂസിക്, ജിയോ സിനിമ തുടങ്ങിയ സ്വന്തം ആപ്പുകൾ, അണ്‍ലിമിറ്റഡ് ഡേറ്റാ തുടങ്ങിയവയാണ് കേരളത്തിലും ഈ സ്വീകാര്യത വേഗത്തിൽ നേടാൻ ജിയോയെ സഹായിച്ചത്.