എം​ഫോ​ണ്‍ ഇ​നിമു​ത​ൽ നേ​പ്പാ​ളി​ലും നിർമിക്കും
കൊ​​​ച്ചി: ദ​​​ക്ഷി​​​ണേ​​​ന്ത്യ​​​യി​​​ലെ ഏ​​​ക സ്മാ​​​ർ​​​ട് ഫോ​​​ണ്‍ ബ്രാ​​​ൻ​​​ഡാ​​​യ എം ​​​ഫോ​​​ണ്‍ നേ​​​പ്പാ​​​ളി​​​ൽ നി​​​ർ​​​മാ​​​ണ​​​ശാ​​​ല ആ​​​രം​​​ഭി​​​ക്കും. ഇ​​​റ​​​ക്കു​​​മ​​​തി ചെ​​​യ്യു​​​ന്പോ​​ൾ നേ​​​പ്പാ​​​ളി​​​ൽ ഫോ​​​ണു​​​ക​​​ളു​​​ടെ വി​​​ല മ​​​റ്റു രാ​​​ജ്യ​​​ങ്ങ​​​ളെ അ​​​പേ​​​ക്ഷി​​​ച്ചു വ​​​ള​​​രെ കൂ​​​ടു​​​ത​​​ലാ​​​ണ്. ഇ​​​തു മ​​​റി​​​ക​​​ട​​​ക്കാ​​​ൻ കൂ​​​ടി​​യാ​​​ണ് നേ​​​പ്പാ​​​ളി​​​ൽ അ​​വി​​ട​​ത്തെ സ​​​ർ​​​ക്കാ​​​രി​​​ന്‍റെ സ​​​ഹ​​​ക​​​ര​​​ണ​​​ത്തോ​​​ടെ എം​​​ഫോ​​​ണ്‍ നി​​​ർ​​​മി​​ക്കു​​ന്ന​​ത്. സെ​​​പ്റ്റം​​​ബ​​​ർ പ​​​കു​​​തി​​​യോ​​​ടെ സ​​​ജ്ജ​​​മാ​​​ക്കു​​​ന്ന ഫാ​​​ക്ട​​​റി​​​യി​​​ൽ പ്ര​​​തി​​ദി​​​നം 35,000 ഫോ​​​ണു​​​ക​​​ൾ നി​​​ർ​​​മി​​​​ക്കും.

മേ​​​ക് ഇ​​​ൻ ഇ​​​ന്ത്യ പ​​​ദ്ധ​​​തി​​​യി​​​ൽ നോ​​​യി​​​ഡ​​​യി​​​ലും എം​​​ഫോ​​​ണ്‍ നി​​​ർ​​​മാ​​​ണ​​​ശാ​​​ല സ​​​ജ്ജ​​​മാ​​​കു​​​ന്നു​​​ണ്ട്. എം​​​ഫോ​​​ണി​​നു വേ​​​ണ്ട എ​​​ല്ലാ സ​​​ഹ​​​ക​​​ര​​​ണ​​​വും നേ​​​പ്പാ​​​ൾ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി കെ.​​​പി. ശ​​​ർ​​മ ഒ​​​ലി ഉ​​​റ​​​പ്പു​​ന​​​ൽ​​​കി​​​യ​​​താ​​​യി എം​​​ഫോ​​​ൺ എം​​​ഡി​​​യും എ​​​ൻ​​​ഡി​​​എ നേ​​​താ​​​വു​​​മാ​​​യ ആ​​​ന്‍റോ അ​​​ഗ​​​സ്റ്റി​​​ൻ അ​​റി​​യി​​ച്ചു.


സ്മാ​​​ർ​​​ട്ട് ഫോ​​​ണ്‍ കൂ​​​ടാ​​​തെ ടി​​​വി, ഫ്രി​​​ഡ്ജ്, വാ​​​ഷിം​​​ഗ് മെ​​​ഷീ​​​ൻ, മൈ​​​ക്രോ വേ​​​വ് ഓ​​​വ​​​ൻ തു​​​ട​​​ങ്ങി​​​യ ഗൃഹോ​​​പ​​​ക​​​ര​​​ണ​​​ങ്ങ​​​ളും ലാ​​​പ്ടോ​​​പ്പ്, സ്മാ​​​ർ​​​ട് വാ​​​ച്ച്, വ​​​യ​​​ർ​​​ലെ​​​സ് ഹെ​​​ഡ്സെ​​​റ്റ്, വ​​​യ​​​ർ​​​ലെ​​​സ് ചാ​​​ർ​​​ജ​​​ർ, സ്റ്റീ​​​രി​​​യോ ഹെ​​​ഡ്സെ​​​റ്റു​​​ക​​​ൾ, പ​​​വ​​​ർ​​​ബാ​​​ങ്കു​​​ക​​​ൾ തു​​​ട​​​ങ്ങി​​​യ ഇ​​​ല​​​ക്‌ട്രോണി​​​ക്സ് ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ളും ആ​​​ക്സ​​​സ​​​റി​​​ക​​​ളും എം​​​ഫോ​​​ണി​​​ന്‍റെ ഉ​​​ത്പ​​​ന്ന ശ്ര​​​ണി​​​യി​​​ലു​​​ണ്ട്. ഇ​​​വ​​​യും നേ​​​പ്പാ​​​ളി​​​ൽ നി​​​ർ​​​മി​​​ക്കാ​​​ൻ പ​​​ദ്ധ​​​തി​​​യു​​​ണ്ട്.

നി​​​ല​​​വി​​​ൽ കൊ​​​റി​​​യ​​​യി​​​ലും ചൈ​​​ന​​​യി​​​ലും ഇ​​​ന്ത്യ​​​യി​​​ലു​​​മാ​​​ണ് ഫാ​​​ക്ട​​​റി​​​ക​​​ൾ. ഇ​​​ന്ത്യ​​​ക്കു പു​​റ​​മെ കൊ​​​റി​​​യ​​​യി​​​ലും ജ​​​ർ​​​മ​​​നി​​​യി​​​ലും ഗ​​​വേ​​​ഷ​​​ണ​​​ശാ​​​ല​​​ക​​​ളു​​ണ്ട്.