യ​പ്പ് ടി​വി​യും ബി​എ​സ്എ​ൻ​എ​ലും ട്രി​പ്പി​ൾ പ്ലേ ​ പ​ങ്കാ​ളി​ത്ത ക​രാ​റി​ൽ
തൃ​​​ശൂ​​​ർ: യ​​​പ്പ് ടി​​​വി​​​യും ബി​​​എ​​​സ്എ​​​ൻ​​​എ​​​ലും മൊ​​​ബൈ​​​ൽ, ഫി​​​ക്സ​​​ഡ് ലൈ​​​നു​​​ക​​​ളി​​​ൽ വീ​​​ഡി​​​യോ, ബ്രോ​​​ഡ്ബാ​​​ൻ​​​ഡ് സാ​​​ങ്കേ​​​തി​​​ക​​​വി​​​ദ്യാ സേ​​​വ​​​നം ല​​​ഭ്യ​​​മാ​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള ട്രി​​​പ്പി​​​ൾ പ്ലേ ​​​പ​​​ങ്കാ​​​ളി​​​ത്ത ക​​​രാ​​​റി​​​ലേ​​​ർ​​​പ്പെ​​​ട്ടു. ലൈ​​​വ് ടി​​​വി വെ​​​ബ്സൈ​​​റ്റാ​​​യ യ​​​പ്പ് ടി​​​വി​​​യു​​​ടെ മു​​​ഴു​​​വ​​​ൻ വീ​​​ഡി​​​യോ സേ​​​വ​​​ന​​​ങ്ങ​​​ളും ഇ​​​നി ബി​​​എ​​​സ്എ​​​ൽ​​​എ​​​ൽ​​വ​​​ഴി ല​​​ഭി​​​ക്കും. ഇ​​​തി​​​നാ​​​യി വീ​​​ഡി​​​യോ, വോ​​​യ്സ്, ഇ​​​ന്‍റ​​​ർ​​​നെ​​​റ്റ് എ​​​ന്നി​​​വ ഒ​​​ന്നി​​​ക്കു​​​ന്ന ട്രി​​​പ്പി​​​ൾ പ്ലേ ​​​സേ​​​വ​​​ന ക​​​രാ​​​റി​​​ൽ യ​​​പ്പ് ടി​​​വി​​​യും ബി​​​എ​​​സ്എ​​​ൻ​​​എ​​​ലും ഒ​​​പ്പു​​​വ​​​ച്ചു.


ഇ​​​തോ​​​ടെ യ​​​പ്പ് ടി​​​വി​​​യു​​​ടെ സാ​​​ന്നി​​​ധ്യം എ​​​ല്ലാ ന​​​ഗ​​​ര​​​ങ്ങ​​​ളി​​​ലേ​​​ക്കും എ​​​ത്തും. യ​​​പ്പ് ടി​​​വി ബ്രാ​​​ൻ​​​ഡ് 13 ദ​​​ക്ഷി​​​ണ മേ​​​ഖ​​​ലാ ഷോ​​​ക​​​ൾ അ​​​വ​​​ത​​​രി​​​പ്പി​​​ക്കു​​​ന്നു​​​ണ്ട്.

ആ​​​ഗോ​​​ള​​​ത​​​ല​​​ത്തി​​​ൽ ഏ​​​റ്റ​​​വും വ​​​ലി​​​യ ഇ​​​ന്‍റ​​​ർ​​​നെ​​​റ്റ് അ​​​ധി​​​ഷ്ഠിത ടി​​​വി​​​യും ഓ​​​ണ്‍​ഡി​​​മാ​​​ൻ​​​ഡ് സേ​​​വ​​​ന​​​ദാ​​​താ​​​ക്ക​​​ളു​​​മാ​​​യ യ​​​പ്പ് ടി​​​വി, 250-ലേ​​​റെ ടി​​​വി ചാ​​​ന​​​ലു​​​ക​​​ളും അ​​​യ്യാ​​​യി​​​ര​​​ത്തി​​​ലേ​​​റെ ച​​​ല​​​ച്ചി​​​ത്ര​​​ങ്ങ​​​ളും നൂ​​​റി​​​ലേ​​​റെ ടി​​​വി ഷോ​​​ക​​​ളും 14 ഭാ​​​ഷ​​​ക​​​ളി​​​ൽ ല​​​ഭ്യ​​​മാ​​​ക്കു​​​ന്നു​​​ണ്ട്.