റെഡ് മാജിക് 3 എസ് സ്മാർട്ട് ഫോണ്
Saturday, November 30, 2019 3:23 PM IST
വളരെ നേരിയതും ഇരട്ട കൂളിംഗ് സംവിധാനം ഉള്ളതുമായ റെഡ് മാജിക് 3 എസ് സ്മാർട്ട് ഫോണ് വിപണിയിലെത്തി.
ഗെയിമിംഗ് ഫോണ് കൂടിയായ മാജിക് 3എസിന്റെ രണ്ടു പതിപ്പുകളുണ്ട്. വില യഥാക്രമം 35,999 രൂപയും 47,999 രൂപയും വീതമാണ്.
ലിക്വിഡ് കൂളിംഗോടു കൂടിയ ഇൻ-ബിൽറ്റ് കൂളിംഗ് ഫാനുള്ള ഏക ഫോണ് ആണ് റെഡ് മാജിക്. ഫിംഗർ പ്രിന്റ്, ജി സെൻസർ, ഇലക്ട്രോണിക് കോംപസ്, ഗിറോസ്കോപ്, ആംബിയന്റ് ലൈറ്റ് സെൻസർ, സെൻസർ ഹബ് എന്നിവ സെൻസറുകളിൽ ഉൾപ്പെടുന്നു. 48 എം പി സോണി സെൻസറുള്ളതാണ് പിൻ ക്യാമറ.
റെഡ് മാജിക് 3 എസ് 8 + 128 ജി ബി മേഘസിൽവർ (സ്പേയ്സ് ഗ്രേ), 12 + 256 ജി ബി സൈബർ ഷേയ്ഡ് (ചുവപ്പും നീലയും) എന്നിങ്ങനെ രണ്ടു പതിപ്പുകളിൽ ലഭ്യമാണ്.