സെൻഹൈസറിന്റെ പ്രീമിയം മൊമന്റം ഹെഡ്ഫോണ് ഇന്ത്യയിൽ
Saturday, January 4, 2020 11:53 AM IST
കൊച്ചി: സെൻഹൈസറിന്റെ പ്രീമിയം മൊമന്റം ഹെഡ്ഫോണായ മൊമന്റം വയർലെസ് 3 ഇന്ത്യയിൽ അവതരിപ്പിച്ചു. മൂന്ന് ആക്ടീവ് ശബ്ദരഹിത മോഡുകളും സുതാര്യമായ കേൾവിയോടും കൂടിയാണ് മനോഹരമായി രൂപകൽപ്പന ചെയ്ത ഈ ബ്ലൂടൂത്ത് ഹെഡ്ഫോണുകൾ വരുന്നത്.
ഇയർ കപ്പുകൾ തുറക്കുകയും അടയ്ക്കുകയും ചെയ്യുന്പോൾ തന്നെ ഓട്ടോമാറ്റിക്കായി ഓണ്‍, ഓഫ് ആകുന്നു. ചെവിയിൽനിന്നു ഹെഡ്ഫോണ് നീക്കുകയും തിരികെ വയ്ക്കുകയും ചെയ്യുന്നത് അനുസരിച്ച് സ്മാർട്ട് പോസ് പ്രവർത്തിക്കും.
മാനുവൽ പ്രവർത്തനത്തിനൊപ്പം ഓഡിയോ അല്ലെങ്കിൽ കോളുകളുടെ നിയന്ത്രണം മൂന്നു ബട്ടണുകളുടെ സംയോജനത്തിലൂടെ സാധ്യമാണ്. വോയ്സ് അസിസ്റ്റന്റുകളായ അലെക്സ, ഗൂഗിൾ അസിസ്റ്റന്റ്, സിരി തുടങ്ങിയവ മൊമന്റം ഹെഡ്ഫോണിൽ ഒറ്റ ടച്ചിലൂടെ സാധ്യമാണ്. പുതിയ സെൻഹൈസർ മൊമന്റം വയർലെസ് 3 ശ്രേണിയുടെ വില 34,990 രൂപയാണ്. സെൻഹൈസറിന്റെ വെബ്സ്റ്റോറിലും ഓണ്‍ലൈൻ, ഓഫ് ലൈൻ റീട്ടെയിൽ സ്റ്റോറുകളിലും ലഭ്യമാണ്.