യു സി ബ്രൗസറിന്റെ ഭാഷോത്സവത്തിനു മികച്ച പ്രതികരണം
Tuesday, January 7, 2020 2:37 PM IST
കൊച്ചി: ഒന്നാം നന്പർ തേഡ്- പാർട്ടി മൊബൈൽ ബ്രൗസറും, ആലിബാബ വ്യവസായ ഗ്രൂപ്പിന്റെ കണ്ടന്റ് പ്ലാറ്റ്ഫോമുമായ യുസി ബ്രൗസർ സംഘടിപ്പിച്ച യുസി ഭാഷോത്സവത്തിനു മികച്ച പ്രതികരണം. 130 ദശലക്ഷത്തോളം ഉപയോക്താക്കളെ ലക്ഷ്യമാക്കിയാണു പ്രാദേശിക ഭാഷോത്സവം. മലയാളം, തമിഴ്, ഹിന്ദി ഉൾപ്പെടെ പത്തു പ്രാദേശിക ഭാഷകളിലും ഇംഗ്ലീഷിലുമാണ് ഭാഷാമേള സംഘടിപ്പിച്ചത്.
കൂടുതൽ പ്രാദേശിക ഭാഷകളിൽ കൂടുതൽ കണ്ടന്റുകൾ ഉൾപ്പെടുന്നുണ്ടെന്നു യു സി വെബ് ഗ്ലോബൽ വൈസ് പ്രസിഡന്റ് ഹുവായ് യുവാൻ യങ് പറഞ്ഞു. നിലവിൽ യു സി ബ്രൗസറിൽ 14 ഇന്ത്യൻ പ്രാദേശിക ഭാഷകളാണുള്ളത്. വിനോദം, കായികം, വിദ്യാഭ്യാസം തുടങ്ങി വിവിധ വിഷയങ്ങളും കൈകാര്യം ചെയ്യുന്നുണ്ട്.
അതിവേഗ ഡൗണ്‍ലോഡിംഗ്, മൊബൈൽ ഡാറ്റാ സേവിംഗ് എന്നിവയിൽ കൂടുതൽ സ്വാധീനമുള്ള പ്ലാറ്റ്ഫോമായി യുസി ബ്രൗസർ മാറിയിട്ടുണ്ട്. ചൈനയൊഴിച്ചുള്ള രാജ്യങ്ങളിൽ 1.1 ബില്യൻ യൂസർ ഡൗണ്‍ലോഡുകളാണ് ഇതിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്.