ജിയോയിലും നിക്ഷേപിക്കാൻ ഗൂഗിൾ
Wednesday, July 15, 2020 4:49 PM IST
ബംഗളൂരു: ടെക് വന്പൻ ഗൂഗിൾ, റിലയൻസ് ഇൻഡസ്ട്രീസിന്റെ ജിയോപ്ലാറ്റ്ഫോംസിൽ 400 കോടി യുഎസ് ഡോളറിന്റെ നിക്ഷേപം നടത്താനൊരുങ്ങുന്നതായി റിപ്പോർട്ട്. വരുന്ന ഏഴ് വർഷത്തിനുള്ളിൽ ഇന്ത്യയിൽ 75000 കോടിയുടെ നിക്ഷേപം നടത്തുമെന്ന് ഗൂഗിൾ സിഇഒ സുന്ദർപിച്ചെ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
നിലവിൽ ഫേസബുക്ക് ഉൾപ്പെടെയുള്ള വിദേശ കന്പനികൾക്ക് ജിയോ പ്ലാറ്റ്ഫോംസിൽ വലിയ നിക്ഷേപമാണുള്ളത്. ഇന്ന് നടക്കാനിരിക്കുന്ന വാർഷിക പൊതുയോഗത്തിൽ റിലയൻസ് ചെയർമാൻ മുകേഷ് അംബാനി സൗദി അരാംകോ ഉൾപ്പെടെയുള്ള കന്പനികളുമായുള്ള പങ്കാളിത്ത വിവരങ്ങളും അറിയിക്കുമെന്നു കരുതപ്പെടുന്നു.