ഒപ്പോ ഫൈന്‍ഡ് എക്‌സ്2
ഓപ്പോയില്‍നിന്ന് ഇന്ത്യയിലെ മൊബൈല്‍ പ്രേമികള്‍ ഏറെക്കാലമായി പ്രതീക്ഷിച്ച മോഡലാണ് ഫൈന്‍ഡ് എക്‌സ്2. മാര്‍ച്ച് മാസം പ്രഖ്യാപിച്ച മോഡലുകളാണ് ഫൈന്‍ഡ് എക്‌സ്2, എക്‌സ്2 പ്രോ എന്നിവ. സ്‌നാപ്ഡ്രാഗണ്‍ പ്രോസസറും ഫാസ്റ്റ് ചാര്‍ജിംഗും അടക്കമുള്ള ഫ്‌ളാഗ്ഷിപ് മോഡലുകളാണ് ഇവ. രണ്ടിലും 5ജി സൗകര്യമുണ്ടാവും.

മാര്‍ച്ച് മുതല്‍തന്നെ ഒപ്പോയുടെ ടീസറുകള്‍ രംഗത്തുവന്നത് മൊബൈല്‍ പ്രേമികള്‍ക്ക് ആകാംക്ഷ സാനിച്ചിരുന്നു. കഴിഞ്ഞമാസം മധ്യത്തോടെ ഉടന്‍ വരുന്നു എന്ന പേരില്‍ അവതരിപ്പിച്ച ടീസര്‍ പേജുകള്‍ ആകാംക്ഷയും പ്രതീക്ഷയും കൂട്ടി. 80,000 മുതല്‍ ഒരു ലക്ഷം രൂപവരെ വിലവരുന്ന വേരിയന്റുകളാണ് ഈ സീരിസില്‍ ഉള്ളത്.


സവിശേഷതകള്‍

6.7 ഇഞ്ച് ക്യുഎച്ച്ഡി പ്ലസ് അള്‍ട്രാ വിഷന്‍ ഡിസ്‌പ്ലേ, ട്രിപ്പിള്‍ റിയര്‍ കാമറ (48 എംപി പ്രൈമറി സെന്‍സര്‍, 48 എംപി വൈഡ് ആംഗിള്‍, 13 എംപി ടെലിഫോട്ടോ), 4കെ വീഡിയോ റെക്കോര്‍ഡിംഗ്, ആന്‍ഡ്രോയ്ഡ് 10 (കളര്‍ഓഎസ് 7.1), 4,260 എംഎഎച്ച് ബാറ്ററി.

ഫൈന്‍ഡ് എക്‌സ്2 ഫീച്ചറുകള്‍

ഡിസ്‌പ്ലേ പ്രോയുടേതിനു സമം, ഫാസ്റ്റ് ചാര്‍ജിംഗ്, ട്രിപ്പിള്‍ റിയര്‍ കാമറ സെറ്റപ്പ് (48 എംപി പ്രൈമറി, 12 എംപി വൈഡ് ആംഗിള്‍, 13 എംപി ടെലിഫോട്ടോ), രണ്ടു മോഡലുകള്‍ക്കും 32 എംപി സെല്‍ഫി കാമറ, 4,200 എംഎഎച്ച് ബാറ്ററി.