വാ​ർ​ത്ത​ക​ളു​മാ​യി ഗൂ​ഗി​ൾ ന്യൂ​സ് ഷോ​കേ​സ്
മും​​​​ബൈ: വാ​​​​ർ​​​​ത്താ​​​​വി​​​ത​​​​ര​​​​ണ​​​​ത്തി​​​​നു പു​​​​ത്ത​​​​ൻ പ്ലാ​​​​റ്റ്ഫോ​​​​മു​​​​മാ​​​​യി ഗൂ​​​​ഗി​​​​ൾ. ‘ഗൂഗി​​​​ൾ ന്യൂ​​​​സ് ഷോ​​​​കേ​​​​സ്’ എ​​​​ന്നു പേ​​​​രി​​​​ട്ടി​​​​രി​​​​ക്കു​​​​ന്ന പു​​​​ത്ത​​​​ൻ സം​​​​വി​​​​ധാ​​​​നം ആ​​​​ദ്യം ജ​​​​ർ​​​​മ​​​​നി​​​​യി​​​​ലാ​​​​യി​​​​രി​​​​ക്കും അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ക്കു​​​​ന്ന​​​​തെ​​​​ന്ന് ഗൂ​​​​ഗി​​​​ൾ സി​​​​ഇ​​​​ഒ സു​​​​ന്ദ​​​​ർ പി​​​​ച്ചൈ പ​​​​റ​​​​ഞ്ഞു.

വൈ​​​​കാ​​​​തെ​​​​ത​​​​ന്നെ ബെ​​​​ൽ​​​​ജി​​​​യം, ഇ​​​​ന്ത്യ, നെ​​​​ത​​​​ർ​​​​ല​​ൻ​​ഡ്സ് തു​​​​ട​​​​ങ്ങി​​​​യ രാ​​​​ജ്യ​​​​ങ്ങ​​​​ളി​​​​ലു​​​​മെ​​​​ത്തും. അ​​​​ർ​​​​ജ​​​​ന്‍റീ​​​​ന, ഓ​​​​സ്ട്രേ​​​​ലി​​​​യ, ബ്രി​​​​ട്ട​​​​ൻ തു​​​​ട​​​​ങ്ങി​​​​യ രാ​​​​ജ്യ​​​​ങ്ങ​​​​ളി​​​​ലെ 200 ല​​​​ധി​​​​കം പ്ര​​​​സാ​​ധ​​​​ക​​​​രു​​​​മാ​​​​യി ഗൂ​​​​ഗി​​​​ൾ ധാ​​​​ര​​​​ണ​​​​യി​​​​ലെ​​​​ത്തി​​​​ക്ക​​​​ഴി​​​​ഞ്ഞു. വാ​​​​ർ​​​​ത്ത​​​​ക​​​​ൾ ന​​​​ൽ​​​​കു​​​​ന്ന പ്ര​​​​സാ​​​​ധ​​​​ക​​​​ർ​​​​ക്ക് അ​​​​ടു​​​​ത്ത മൂന്നു വ​​​​ർ​​​​ഷ​​​​ത്തേ​​​​ക്ക് 100 കോ​​​​ടി ഡോ​​​​ള​​​​റി​​​​ന്‍റെ പ്ര​​​​തി​​​​ഫ​​​​ലം ന​​​​ൽ​​​​കാ​​​നാ​​​ണ് പ​​​ദ്ധ​​​തി.​


എ​​​​ല്ലാ​​​​ത്ത​​​​രം വാ​​​​ർ​​​​ത്ത​​​​ക​​​​ളും നി​​​​റ​​​​ഞ്ഞ​​​​താ​​​​യി​​​​രി​​​​ക്കും ന്യൂ​​​​സ് ഷോ​​​​കേ​​​​സ് എ​​​​ന്നും വാ​​​​ർ​​​​ത്ത​​​​ക​​​​ളു​​​​ടെ സ​​​​ത്യ​​​​സ​​​​ന്ധ​​​​ത​​​​യും ഗു​​​​ണ​​​​നി​​​​ല​​​​വാ​​​​ര​​​​വും ഉ​​​​റ​​​​പ്പു​​​​വ​​​​രു​​​​ത്തു​​​​മെ​​​​ന്നും സു​​​ന്ദ​​​ർ പി​​ച്ചൈ കൂ​​​​ട്ടി​​​​ച്ചേ​​​​ർ​​​​ത്തു.