നോക്കിയ സി30 ഇന്ത്യയില്‍ അവതരിപ്പിച്ചു
നോക്കിയ സി30 ഇന്ത്യയില്‍ അവതരിപ്പിച്ചു
കൊ​ച്ചി: നോ​ക്കി​യ സി30 ​ഇ​ന്ത്യ​യി​ല്‍ അ​വ​ത​രി​പ്പി​ച്ചു. ഉ​ല്‍​സ​വ കാ​ല​ത്തി​നി​ട​യ്ക്ക് അ​വ​ത​രി​പ്പി​ക്കു​ന്ന ബ​ജ​റ്റ് സൗ​ഹാ​ര്‍​ദ​മാ​യ നോ​ക്കി​യ സി 30, ​സി പ​ര​മ്പ​ര​യി​ലെ ഏ​റ്റ​വും ശ​ക്ത​മാ​യ സ്മാ​ര്‍​ട്ട്ഫോ​ണാ​ണ്.

നോ​ക്കി​യ ഫോ​ണു​ക​ളി​ലെ ഏ​റ്റ​വും വ​ലി​യ ബാ​റ്റ​റി​യും സ്ക്രീ​നു​മാ​ണ് ഇ​വ​യു​ടെ പ്ര​ത്യേ​ക​ത. നോ​ക്കി​യ സി 30​ന് 6.82 ഇ​ഞ്ച് എ​ച്ച്ഡി+ ഡി​സ്പ്ലേ​യാ​ണു​ള്ള​ത് ഇ​തു​വ​ഴി കൂ​ടു​ത​ല്‍ കാ​ണാ​നും പ​ങ്കു​വ​യ്ക്കാ​നും ആ​ഘോ​ഷി​ക്കാ​നും സാ​ധി​ക്കും.

6000 എം​എ​എ​ച്ച് ബാ​റ്റ​റി ഒ​റ്റ ചാ​ര്‍​ജി​ല്‍ മൂ​ന്നു ദി​വ​സ​ത്തെ ആ​യു​സ് ല​ഭി​ക്കും. അ​താ​യ​ത് ബാ​റ്റ​റി ലൈ​ഫി​നെ​ക്കു​റി​ച്ച് ആ​ശ​ങ്ക​യി​ല്ലാ​തെ ഇ​ഷ്ട​പ്പെ​ട്ട പ​രി​പാ​ടി​ക​ള്‍ കാ​ണാ​നും കൂ​ട്ടു​കാ​രും വീ​ട്ടു​കാ​രു​മൊ​ത്ത് ചാ​റ്റു ചെ​യ്യാ​നും സാ​ധി​ക്കു​മെ​ന്ന​ർ​ഥം. ര​ണ്ടു വ​ര്‍​ഷ​ത്തെ സു​ര​ക്ഷാ അ​പ്ഡേ​റ്റു​ക​ള്‍ ന​ല്‍​കു​ന്നു.

നോ​ക്കി​യ സി 30 ​ന്‍റെ പോ​ളി​കാ​ര്‍​ബ​ണേ​റ്റ് ക​വ​റിം​ഗ് ഫോ​ണി​ന് ഏ​റെ കാ​ല​ത്തെ ഈ​ടും 13എം​പി കാ​മ​റ സി-​സീ​രി​സി​ലെ ഏ​റ്റ​വും ഉ​യ​ര്‍​ന്ന റെ​സ​ല്യൂ​ഷ​നും ന​ല്‍​കു​ന്നു. സെ​ന്‍​സ​ര്‍ നി​ങ്ങ​ളു​ടെ ഇ​ഷ്ട​പ്പെ​ട്ട ചി​ത്ര​ങ്ങ​ള്‍​ക്ക് ആ​വ​ശ്യ​മാ​യ മി​ഴി​വേ​കു​ന്നു. ഫിം​ഗ​ര്‍ പ്രി​ന്‍റ്, ഫേ​സ് അ​ണ്‍​ലോ​ക്ക് തു​ട​ങ്ങി​യ സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ളു​മു​ണ്ട്.

നോ​ക്കി​യ സി 30 ​ര​ണ്ടു നി​റ​ങ്ങ​ളി​ൽ (പ​ച്ച​യും വെ​ള്ള​യും) ല​ഭ്യ​മാ​ണ്. 32 ജി​ബി, 64 ജി​ബി എ​ന്നി​ങ്ങ​നെ വ​ക​ഭേ​ദ​ങ്ങ​ളി​ല്‍. വി​ല യ​ഥാ​ക്ര​മം 10,999 രൂ​പ, 11,999 രൂ​പ എ​ന്നി​ങ്ങ​നെ​യാ​ണ്. പ്ര​മു​ഖ റീ​ട്ടെ​യി​ല്‍ സ്റ്റോ​റു​ക​ളി​ലും ഇ-​കൊ​മേ​ഴ്സ് പ്ലാ​റ്റ്ഫോ​മു​ക​ളി​ലും നോ​ക്കി​യ ഡോ​ട്ട് കോ​മി​ലും ല​ഭി​ക്കും.


ജി​യോ ഓ​ഫ​ര്‍ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​വ​ര്‍​ക്ക് 10 ശ​ത​മാ​നം അ​ല്ലെ​ങ്കി​ല്‍ 1000 രൂ​പ​വ​രെ ഇ​ള​വ് ല​ഭി​ക്കും. 9999 രൂ​പ, 10999 രൂ​പ എ​ന്നി​ങ്ങ​നെ 3 ജി​ബി, 4 ജി​ബി വേ​രി​യ​ന്‍റു​ക​ള്‍​ക്ക് ന​ല്‍​കി​യാ​ല്‍ മ​തി. റീ​ട്ടെ​യി​ല്‍ സ്റ്റോ​റു​ക​ളി​ലും മൈ​ജി​യോ ആ​പ്പി​ലും ഓ​ഫ​ര്‍ ല​ഭ്യ​മാ​ണ്.

ഫോ​ണ്‍ ആ​ക്റ്റി​വേ​റ്റ് ചെ​യ്ത് 15 ദി​വ​സ​ത്തി​നു​ള്ളി​ല്‍ ജി​യോ ഓ​ഫ​ര്‍ സ്വീ​ക​രി​ച്ചാ​ല്‍ മ​തി. വി​ല​യി​ലെ ഇ​ള​വ് ഉ​പ​ഭോ​ക്താ​വി​ന്‍റെ അ​ക്കൗ​ണ്ടി​ലേ​ക്ക് യു​പി​ഐ നേ​രി​ട്ടെ​ത്തും. 249 രൂ​പ​യ്ക്കോ അ​തി​നു മു​ക​ളി​ലേ​ക്കോ റീ​ചാ​ര്‍​ജ് ചെ​യ്യു​ന്ന ജി​യോ വ​രി​ക്കാ​ര്‍​ക്ക് 4000 രൂ​പ വി​ല​മ​തി​ക്കു​ന്ന നേ​ട്ട​ങ്ങ​ള്‍ മി​ന്ത്ര, ഫാം​ഈ​സി, ഒ​യോ, മേ​ക്ക് മൈ ​ട്രി​പ്പ് എ​ന്നി​വ​യി​ലൂ​ടെ ല​ഭി​ക്കും.

പു​തി​യ നോ​ക്കി​യ സി 30 ​ത​ങ്ങ​ളു​ടെ സി-​സീ​രീ​സ് ശ്രേ​ണി​യി​ലെ ഏ​റ്റ​വും ശ​ക്ത​മാ​യ കൂ​ട്ടി​ച്ചേ​ര്‍​ക്ക​ലാ​ണ്, എ​ല്ലാ​വ​ര്‍​ക്കും താ​ങ്ങാ​വു​ന്ന വി​ല​യി​ല്‍ ഒ​രു സ​മ​ഗ്ര സ്മാ​ര്‍​ട്ട്ഫോ​ണ്‍ അ​നു​ഭ​വം ന​ല്‍​കു​ന്നു. സ്മാ​ര്‍​ട്ട്ഫോ​ണു​ക​ളു​ടെ ലോ​ക​ത്തേ​ക്ക് മാ​റാ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ര്‍​ക്ക് അ​റി​യാ​വു​ന്ന​തും വി​ശ്വ​സി​ക്കു​ന്ന​തു​മാ​യ ഒ​രു ബ്രാ​ന്‍​ഡി​ല്‍ നി​ന്നു​ള്ള ഏ​റ്റ​വും മി​ക​ച്ച ഫോ​ണാ​ണി​തെ​ന്ന് എ​ച്ച്എം​ഡി ഗ്ലോ​ബ​ല്‍ വൈ​സ് പ്ര​സി​ഡ​ന്‍റ് സ​ന്‍​മീ​ത് സിം​ഗ് കൊ​ച്ചാ​ര്‍ പ​റ​ഞ്ഞു.