അ​ര​വിന്ദന്‍റെ മു​ടി ഇ​നി അ​ർ​ബു​ദ രോ​ഗി​ക​ൾ​ക്ക്
അ​ര​വിന്ദന്‍റെ  മു​ടി  ഇ​നി അ​ർ​ബു​ദ രോ​ഗി​ക​ൾ​ക്ക്
Tuesday, November 2, 2021 10:39 AM IST
അ​ര​വി​ന്ദ് നീ​ട്ടി​വ​ള​ർ​ത്തി​യ മു​ടി ‌ഇനി കാ​ൻ​സ​ർ രോ​ഗി​ക​ൾക്ക്. ചാ​യ്പ്പ​ൻ​കു​ഴി ഗ​വ​ണ്‍​മെ​ന്‍റ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ പ്ല​സ് ടു ​വി​ദ്യാ​ർ​ഥി​യാ​ണ് അ​ര​വി​ന്ദ്. കോ​വി​ഡ് കാ​ല​ത്ത് സ്കൂളിൽ പോകാനാകാഞ്ഞതും ബാ​ർ​ബ​ർ​ഷോ​പ്പു തു​റ​ക്കാ​തെ വന്നതുമാണ് അരവിന്ദനെ മുടി നീട്ടി വളർത്താൻ പ്രേരിപ്പിച്ചതിനൊരു കാരണം.

എ​സ്പി​സി പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കി​ട​യി​ൽ പ​ല ആ​ശ്ര​യ​ഭ​വ​നു​ക​ളി​ലും സ​ഹാ​യ​ങ്ങ​ളു​മാ​യി പോ​യി​ട്ടു​ണ്ട്. അ​വി​ട​ങ്ങ​ളി​ലെ കാ​ഴ്ച​ക​ൾ മ​ന​സി​ൽ മാ​യാ​തെ നി​ന്ന​പ്പോ​ഴാ​ണു ത​ന്‍റെ നീ​ണ്ടു വ​ള​ർ​ന്ന മു​ടി അ​ർ​ബു​ദ രോ​ഗി​ക​ൾ​ക്കു സം​ഭാ​വ​ന ചെ​യ്യ​ണ​മെ​ന്നു അരവിന്ദ് തീ​രു​മാ​നി​ച്ച​ത്.


ചാ​ല​ക്കു​ടി ഫോ​റ​സ്റ്റ് മൊ​ബൈ​ൽ സ്ക്വാ​ഡി​ലെ സെ​ക്‌​ഷ​ൻ ഫോ​റ​സ്റ്റ് ഓ​ഫീ​സ​റാ​യ അ​ച്ഛ​ൻ ര​വീ​ന്ദ്ര​നും അ​മ്മ ജ​ല​ജ​യും അ​നു​ജ​ൻ ഹ​രി​ഗോ​വി​ന്ദും എ​ല്ലാ പ്രോ​ത്സാ​ഹ​ന​വു​മാ​യി കൂ​ടെ നി​ന്നു.

തൃ​ശൂ​ർ അ​മ​ല ആ​ശു​പ​ത്രി​യി​ൽ അ​ന്വേ​ഷി​ച്ച​പ്പോ​ൾ 30 സെ​ന്‍റി​മീ​റ്റ​ർ നീ​ളം വേ​ണ​മെ​ന്നാ​ണ് അ​റി​ഞ്ഞ​ത്. ഇ​പ്പോ​ൾ 30 സെ​ന്‍റി​മീ​റ്റ​റി​ൽ കൂ​ടു​ത​ൽ നീ​ള​മാ​യി. ഇ​തോ​ടെ അ​ച്ഛ​നും അ​മ്മ​യും അ​നു​ജ​നും ചേ​ർ​ന്നു മു​ടി കൃ​ത്യ​ത​യോ​ടെ മു​റി​ച്ചെ​ടു​ക്കു​ക​യാ​യി​രു​ന്നു. ഇ​തു ഭ​ദ്ര​മാ​യി അ​മ​ല​യി​ലേ​ക്കു പാ​ഴ്സ​ലാ​യി അ​യ​യ്ക്കും.