കൊച്ചി: സാഹസിക റൈഡിംഗ് സമൂഹത്തെ ആവേശഭരിതരാക്കി ഹോണ്ട മോട്ടോർസൈക്കിൾ ആൻഡ് സ്കൂട്ടർ ഇന്ത്യ പുതിയ 2022 ആഫ്രിക്ക ട്വിൻ അഡ്വെഞ്ച്വർ സ്പോർട്ട്സ് ബൈക്കിന്റെ ബുക്കിംഗ് ഇന്ത്യയിൽ ആരംഭിച്ചു. ഹോണ്ടയുടെ ബിഗ് വിംഗ് ടോപ്ലൈൻ ഷോറൂമുകളിൽ ബുക്ക് ചെയ്യാം. സികെഡി (കംപ്ലീറ്റ്ലി നോക്ക് ഡൗണ്) റൂട്ടിലൂടെയായിരിക്കും പുതിയ മോട്ടോർസൈക്കിൾ ഇന്ത്യൻ വിപണിയിലെത്തുക.
2017ൽ അവതരിപ്പിച്ചതു മുതൽ ആഫ്രിക്ക ട്വിൻ ഇന്ത്യയിലെ ആവേശ ഭരിതരായ സാഹസിക റൈഡർമാരെ ഉയരങ്ങളിലെത്തിച്ചുവെന്നും 2022 ആഫ്രിക്ക ട്വിൻ ഒരു പടി കൂടി കടന്ന് റൈഡർമാർക്ക് അവരവരുടെ ട്രയലുകൾ മിനിക്കിയെടുക്കാനും പുതിയത് പര്യവേഷണം ചെയ്യാനും പ്രചോദനമാകുന്നുവെന്നും പുതിയ മോഡലിന്റെ ബുക്കിംഗ് ആരംഭിച്ചു കഴിഞ്ഞു, എല്ലാവർക്കും ആവേശകരമായ അനുഭവം നേരുന്നുവെന്നും ഹോണ്ട മോട്ടോർസൈക്കിൾ ആൻഡ് സ്കൂട്ടർ ഇന്ത്യ മാനേജിങ് ഡയറക്ടറും പ്രസിഡൻറും സിഇഒയുമായ അത്സുഷി ഒഗാത പറഞ്ഞു.
ഇന്ത്യയിൽ പര്യവേഷണത്തിന് വൈവിധ്യമാർന്ന ഭൂപ്രകൃതി വാഗ്ദാനം ചെയ്യുകയും സാഹകസിക സമൂഹം റൈഡിംഗ് വളർന്ന് വരുകയാണെന്നും ഡക്കർ റാലി ഡിഎൻഎയോടൊപ്പം ആഫ്രിക്ക ട്വിൻ സമൂഹവും ഇന്ത്യയിൽ വളരുന്നുവെന്നും 2022 ആഫ്രിക്ക ട്വിൻ അവതരണത്തോടെ സാഹസികസത കൂടുതൽ വളരുമെന്നും ഹോണ്ട മോട്ടോർ സൈക്കിൾ ആൻഡ് സ്കൂട്ടർ ഇന്ത്യ സെയിൽസ് ആൻഡ് മാർക്കറ്റിംഗ് ഡയറക്ടർ യാദ്വീന്ദർ സിങ് ഗുലേരിയ പറഞ്ഞു.
1082.96 സിസി ലിക്വിഡ് കൂൾഡ് 4-സ്ട്രോക്ക് 8-വാൽവ് പാരലൽ ട്വിൻ എഞ്ചിൻ 2022 ആഫ്രിക്ക ട്വിൻ അഡ്വഞ്ചർ സ്പോർട്സിന് കരുത്ത് പകരുന്നു. ഓവർഹെഡ് കാംഷാഫ്റ്റ് ടൈപ്പ് വാൽവ് സിസ്റ്റം 7500 ആർപിഎമ്മിൽ 73 കിലോവാട്ടും, 6000 ആർപിഎമ്മിൽ 103 എൻഎം ടോർക്ക് നൽകുന്നു. ആറ്-ആക്സിസ് ഇനേർഷ്യൽ മെഷർമെൻറ് യൂണിറ്റ് (ഐഎംയു), 2-ചാനൽ എബിഎസ്, എച്ച്എസ്ടിസി (ഹോണ്ട സെലക്ടബിൾ ടോർക്ക് കണ്ട്രോൾ), ബ്ലൂടൂത്ത് കണക്റ്റിവിറ്റി തുടങ്ങിയ സാങ്കേതികവിദ്യയും പുതുമയുള്ള ഫീച്ചറുമായാണ് 2022 ആഫ്രിക്ക ട്വിൻ അഡ്വഞ്ചർ സ്പോർട്സ് എത്തുന്നത്.
സുരക്ഷ മെച്ചപ്പെടുത്തുന്നതിന് ഡേടൈം റണ്ണിംഗ് ലൈറ്റുകളും കോർണറിംഗ് ലൈറ്റുകളുമുള്ള 2022 ആഫ്രിക്ക ട്വിൻ അഡ്വഞ്ചർ സ്പോർട്ടിൻറെ ഡ്യുവൽ എൽഇഡി ഹെഡ്ലൈറ്റുകൾ മികച്ച കാഴ്ച ഉറപ്പാക്കുന്നു. 24.5 ലിറ്ററിന്റെ ഇന്ധന ടാങ്ക് ദീർഘദൂര യാത്രയ്ക്ക് അനുയോജ്യമാണ്.
ഗുരുഗ്രാം, മുംബൈ, ബംഗളുരു, ഇൻഡോർ, കൊച്ചി, ഹൈദരാബാദ്, ചെന്നൈ എന്നിവിടങ്ങളിലെ ബിഗ്വിംഗ് ടോപ്ലൈൻ ഡീലർഷിപ്പുകളിൽ 2022 ആഫ്രിക്ക ട്വിൻ അഡ്വഞ്ചർ സ്പോർട്സിനായി ഹോണ്ട ബുക്കിംഗ് ആരംഭിച്ചു.
2022 ആഫ്രിക്ക ട്വിൻ അഡ്വെഞ്ച്വർ സ്പോർട്ട്സ് മോഡൽ രണ്ടു വേരിയൻറുകളായ ഡ്യുവൽ ക്ലച്ച് ട്രാൻസ്മിഷൻ (ഡിസിടി) മാറ്റ് ബാലിസ്റ്റിക് ബ്ലാക്ക് മെറ്റാലിക്ക് കളറിലും മാനുവൽ ട്രാൻസ്മിഷൻ പുതിയ ആവേശകരമായ സ്ട്രൈപ്പുകളോടു കൂടിയ പേൾ ഗ്ലെയർ വൈറ്റ് ട്രൈകളർ സ്കീമിലും ലഭ്യമാണ്. മാനുവൽ ട്രാൻസ്മിഷന് 16,01,500 രൂപയും ഡ്യുവൽ ക്ലച്ച് ട്രാൻസ്മിഷന് (ഡിസിടി) 17,55,500 രൂപയുമാണ് വില.
ഉപഭോക്താക്കൾക്ക് ഒൗദ്യോഗിക വെബ്സൈറ്റ് സന്ദർശിച്ചോ അല്ലെങ്കിൽ 9958223388 നന്പറിൽ ’മിസ്ഡ് കോൾ’ നൽകിയോ ഓണ്ലൈനായി ബുക്കിംഗ് നടത്താവുന്നതാണ്.