ടി​വി​എ​സ് യൂ​റോ​ഗ്രി​പ്പ് ഓ​ഫ്-​ഹൈ​വേ ട​യ​ർ ശ്രേ​ണി കോ​ൺ​എ​ക്സ്‌​പോയി​ൽ പ്ര​ദ​ർ​ശി പ്പി​ച്ചു
ടി​വി​എ​സ് യൂ​റോ​ഗ്രി​പ്പ് ഓ​ഫ്-​ഹൈ​വേ ട​യ​ർ ശ്രേ​ണി കോ​ൺ​എ​ക്സ്‌​പോയി​ൽ പ്ര​ദ​ർ​ശി പ്പി​ച്ചു
Saturday, March 18, 2023 3:01 AM IST
ചെ​ന്നൈ: പ​വേ​ർ​ഡ് 2-വീ​ല​ർ, 3-വീ​ല​ർ ഓ​ഫ്-​ഹൈ​വേ ട​യ​ർ രം​ഗ​ത്തെ ആ​ഗോ​ള ബ്രാ​ൻ​ഡു​ക​ളി​ലൊ​ന്നാ​യ ടി​വി​എ​സ് യൂ​റോ​ഗ്രി​പ്പ്, NV, അ​മേ​രി​ക്ക​യി​ലെ ലാ​സ് വെ​ഗാ​സി​ൽ ന​ട​ന്ന കോ​ൺ​എ​ക്സ്‌​പോയിൽ ​പ​ങ്കെ​ടു​ത്തു.

നി​ർ​മ്മാ​ണം, വ്യാ​വ​സാ​യി​ക, കാ​ർ​ഷി​ക മേ​ഖ​ല​ക​ൾ​ക്കാ​യി ഓ​ഫ്-​ഹൈ​വേ ട​യ​റു​ക​ളു​ടെ സാ​ങ്കേ​തി​ക​വി​ദ്യ, ഉ​ൽ​പ​ന്ന​ങ്ങ​ൾ, ശേ​ഷി വി​പു​ലീ​ക​ര​ണം എ​ന്നി​വ​യ്ക്കാ​യി ടി​വി​എ​സ് യൂ​റോ​ഗ്രി​പ്പ് ഗ​ണ്യ​മാ​യ നി​ക്ഷേ​പം ന​ട​ത്തു​ന്നു. സ​മീ​പ​കാ​ല അ​ഗ്രി റേ​ഡി​യ​ൽ, സ്റ്റീ​ൽ ബെ​ൽ​റ്റ​ഡ് ഫ്ലോ​ട്ടേ​ഷ​ൻ റേ​ഡി​യ​ൽ ട​യ​റു​ക​ൾ എ​ന്നി​വ കൂ​ടാ​തെ നി​ർ​മ്മാ​ണ - വ്യാ​വ​സാ​യി​ക ശ്രേ​ണി​യി​ലു​ള്ള ഉ​ൽ​പ്പ​ന്ന​ങ്ങ​ൾ പ്ര​ദ​ർ​ശ​ന​ത്തി​ലു​ണ്ട്.

കോ​ൺ​എ​ക്സ്‌​പോ ഒ​രു സ്ട്രാ​റ്റ​ജി​ക് ഫോ​ക്ക​സ് സെ​ഗ്‌​മെ​ന്റാ​ണെ​ന്നും ആ​ഗോ​ള കാ​ൽ​പ്പാ​ടു​ക​ൾ ശ​ക്തി​പ്പെ​ടു​ത്താ​നും വ​ർ​ദ്ധി​പ്പി​ക്കാ​നും ത​ങ്ങ​ൾ സ​ജ്ജ​രാ​ണെ​ന്നും ക​മ്പ​നി എ​ടു​ത്തു​പ​റ​ഞ്ഞു.

ലോ​ക​മെ​മ്പാ​ടു​മു​ള്ള 85-ല​ധി​കം രാ​ജ്യ​ങ്ങ​ളി​ൽ ടി​വി​എ​സ് യൂ​റോ​ഗ്രി​പ്പ് ഉ​ൽ​പ്പ​ന്ന​ങ്ങ​ൾ ല​ഭ്യ​മാ​ണ്, ഓ​ഫ്-​ഹൈ​വേ ട​യ​ർ ബി​സി​ന​സി​ന്റെ പ്ര​ധാ​ന വി​പ​ണി​ക​ളി​ലൊ​ന്നാ​ണ് യു​എ​സ്എ, കൂ​ടാ​തെ കോ​ൺ​ഏ​ക്സ്‌​പോ പോ​ലു​ള്ള ബി​സി​ന​സ് പ്ലാ​റ്റ്‌​ഫോ​മു​ക​ൾ ഉ​പ​ഭോ​ക്താ​ക്ക​ളു​മാ​യി ഇ​ട​പ​ഴ​കു​ന്ന​തി​ൽ ഒ​രു പ്ര​ധാ​ന പ​ങ്ക് വ​ഹി​ക്കു​ന്നു.

2023 മാ​ർ​ച്ച് 14 മു​ത​ൽ 18 വ​രെ ന​ട​ന്ന CONEXPO-CON/AGG വ​ട​ക്കേ അ​മേ​രി​ക്ക​യി​ലെ ഏ​റ്റ​വും വ​ലി​യ നി​ർ​മ്മാ​ണ പ്ര​ദ​ർ​ശ​ന​മാ​ണ് - 2.7 ദ​ശ​ല​ക്ഷം ച​തു​ര​ശ്ര അ​ടി വ​ലി​പ്പ​മു​ള്ള താ​യി​രു​ന്നു പ്ര​ദ​ർ​ശ​ന ന​ഗ​രി.

ട്ര​ക്കിം​ഗ്, ക​യ​റ്റി​റ​ക്ക്, ലി​ഫ്റ്റിം​ഗ്, മ​ണ്ണ് നീ​ക്ക​ൽ, കോ​ൺ​ക്രീ​റ്റ്, അ​ഗ്ര​ഗേ​റ്റു​ക​ൾ, അ​സ്‌​ഫോ​ൾ​ട്ട് തു​ട​ങ്ങി 1800-ല​ധി​കം പ്ര​ദ​ർ​ശ​ക​ർ അ​വ​രു​ടെ ഉ​ൽ​പ്പ​ന്ന​ങ്ങ​ൾ കോ​ൺ​എ​ക്സ്‌​പോയിൽ ​പ്ര​ദ​ർ​ശി​പ്പി​ക്കു​ന്നു. 175-ല​ധി​കം വി​ദ്യാ​ഭ്യാ​സ സെ​ഷ​നു​ക​ളും ഉ​ണ്ടാ​യി​രു​ന്നു.