ഇന്ത്യയിലെ വില കുറഞ്ഞ വയര്‍ലെസ് ചാര്‍ജിംഗ് ഫോണിനെ പരിചയപ്പെടാം
Saturday, June 22, 2024 2:43 PM IST
വയര്‍ലെസ് ചാര്‍ജിംഗ് സംവിധാനമുള്ള വില കുറഞ്ഞ ഫോണുകളില്‍ ഒന്നായ ഇന്‍ഫിനിക്സ് നോട്ട് 40 5ജി ഇന്ത്യന്‍ വിപണിയിലെത്തി.
ഇന്‍ഫിനിക്സ് നോട്ട് 40 പ്രോ 5ജി, നോട്ട് 40 പ്രോ പ്ലസ് 5ജി എന്നിവയ്ക്ക് ശേഷം വരുന്ന ഇന്‍ഫിനിക്സ് നോട്ട് 40 സീരിസിലെ മൂന്നാമത്തെ ഫോണാണ് ഇന്‍ഫിനിക്സ് നോട്ട് 40 5ജി.
പ്രത്യേകതകള്‍
6.78 ഇഞ്ച് ഫുള്‍എച്ച്ഡി അമോലെഡ് ഡിസ്പ്ലേ ഫോണിനു നല്കിയിരിക്കുന്നു. 120 ഹെഡ്സ്, 1300 നൈറ്റ്സ് വരെ ബ്രൈറ്റ്നെസ് തുടങ്ങിയ ഫീച്ചറുകളുമുണ്ട്. മീഡിയടെക് ഡൈമെന്‍സിറ്റി 7020 ചിപ്സെറ്റിന്റെ പ്രോസസറാണ് ഇന്‍ഫിനിക്സ് നോട്ട് 40 5ജിയുടെ കരുത്ത്.
108എംപി പ്രൈമറി കാമറ, രണ്ട് 2എംപി സെന്‍സറുകള്‍, 32എംപി ഫ്രണ്ട് കാമറ എന്നി അടങ്ങുന്നതാണ് കാമറ യൂണിറ്റ്. 5,000 എംഎച്ച് ബാറ്ററി, 45വാട്ട് വയര്‍ഡ് ഫാസ്റ്റ് ചാര്‍ജിംഗ്, 20വാട്ട് മെഗാസേഫ് വയര്‍ലെസ് ചാര്‍ജിംഗ് എന്നിവ ഫോണിനു നല്കിയിരിക്കുന്നു. ആന്‍ഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള XOS 14ലാണ് ഇന്‍ഫിനിക്സ് നോട്ട് 40 5ജിയുടെ പ്രവര്‍ത്തനം.
ഇന്‍-ഡിസ്പ്ലേ ഫിംഗര്‍പ്രിന്റ് സെന്‍സര്‍, ഐആര്‍ സെന്‍സര്‍, ജെബിഎല്ലിന്റെ സൗണ്ട് സ്റ്റീരിയോ സ്പീക്കറുകള്‍, ഡ്യുവല്‍ മൈക്രോഫോണുകള്‍, ഐപി 53 റേറ്റിംഗ്, 5G SA/NSA, ഡ്യുവല്‍ 4G VoLTE, Wi-Fi 802.11 ac (2.4GHz + 5GHz), ബ്ലൂടൂത്ത് 5.3, യുഎസ്ബി ടൈപ്പ്-സി തുടങ്ങിയവയും ഇതിലുണ്ട്.
വില്പന
ഒബ്സിഡിയന്‍ ബ്ലാക്ക്, ടൈറ്റന് ഗോള്‍ഡ് നിറങ്ങളില്‍ ഈ സ്മാര്‍ട്ട്ഫോണ്‍ ലഭ്യമാകും. ഇന്‍ഫിനിക്സ് നോട്ട് 40 5ജിയുടെ സിംഗിള്‍ 8ജിബി+ 256ജിബിമോഡലിന് 19,999 രൂപയാണ് വില. ഫ്ളിപ്കാര്‍ട്ട് വഴിയാകും നോട്ട് 40 5ജി ഇന്ത്യയില്‍ ലഭ്യമാവുകയെന്ന് ഇന്‍ഫിനിക്സ് അറിയിച്ചു.
എസ്ബിഐ, എച്ച്ഡിഎഫ്സി, ആക്സിസ് ബാങ്ക് കാര്‍ഡുകള്‍ ഉപയോഗിച്ച് നടത്തുന്ന പര്‍ച്ചേസിന് 2000 രൂപ ഇന്‍സ്റ്റന്റ് ഡിസ്കൗണ്ട് ലഭിക്കും.