എഐ യുദ്ധത്തിനൊരുങ്ങി ഗൂഗിളും സാംസംഗും
Friday, June 28, 2024 2:39 PM IST
എഐ സ്മാര്‍ട്ട്ഫോണ്‍ യുദ്ധത്തിനൊരുങ്ങി ഗൂഗിളും സാംസംഗും. ജൂലൈ 10ന് സാംസംഗിന്റെ ഗാലക്സി അണ്‍പാക്ക്ഡ് 2024 ഇവന്റ് നടക്കുമ്പോള്‍ ഓഗസ്റ്റ് 13ന് പിക്സല്‍ 9 സീരീസും പിക്സല്‍ വാച്ച് 3യും ലോഞ്ച് ചെയ്യുമെന്ന് ഗൂഗിള്‍ സ്ഥിരീകരിച്ചു.
കലിഫോര്‍ണിയയിലെ മൗണ്ടന്‍ വ്യൂവിലുള്ള ഗൂഗിളിന്റെ ആസ്ഥാനത്തെ ട്രെഡിഷണല്‍ ന്യൂയോര്‍ക്ക് സിറ്റി വേദിയില്‍ നിന്നാണ് ഗൂഗിളിന്റെ ഇവന്റ് ആരംഭിക്കുന്നത്. പിക്സല്‍ 9, പിക്സല്‍ 9 പ്രോ, പിക്സല്‍ 9 പ്രോ എക്സ്എല്‍, പിക്സല്‍ 9 പ്രോ ഫോള്‍ഡ് എന്നീ നാല് സ്മാര്‍ട്ട് ഫോണ്‍ മോഡലുകള്‍ അവതരിപ്പിക്കും.
രണ്ടു മോഡലുകളിലുള്ള സ്മാര്‍ട്ട് വാച്ചുകളും അവതരിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇവന്റ് ഇന്ത്യന്‍ സമയം രാവിലെ 10ന് ആരംഭിക്കും. യുടൂബിലും ഗൂഗിള്‍ സ്റ്റോര്‍ വെബ്സൈറ്റിലും തത്സമയം കാണാനാകും.
ഗാലക്സി അണ്‍പാക്ക്ഡ് 2024 ഈ വര്‍ഷം പാരീസിലാണ്. ഈ ഇവന്റില്‍ സ്മാര്‍ട്ട്ഫോണുകള്‍ക്കൊപ്പം, ധരിക്കാവുന്ന മറ്റ് ഉപകരണങ്ങളുടെ പുതിയ ഡിസൈനുകളും അപ്ഗ്രേഡുകളും സാംസംഗ് വെളിപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു.
ഗാലക്സി ബഡ്സ് 3 സീരീസും ഗാലക്സി റിംഗിന്റെ അരങ്ങേറ്റവും ഇവന്റില്‍ പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.