ഇന്‍ഫിനിക്സ് നോട്ട് 40എക്സ് വിപണിയില്‍
Wednesday, August 7, 2024 1:09 PM IST
ഐഫോണിന്റേതിന് സമാനമായ കാമറ ഡിസൈനുള്ള ഇന്‍ഫിനിക്സ് നോട്ട് 40എക്സ് വിപണിയില്‍. 120 ഹെഡ്സ് ഫ്രഷ് റേറ്റ് ഉള്ള 6.78-ഇഞ്ച് ഫുള്‍ എച്ച്ഡി എല്‍സിഡി സ്ക്രീന്‍, ട്രിപ്പിള്‍ റിയര്‍ കാമറ സജ്ജീകരണവുമായിട്ടാണ് ഇന്‍ഫിനിക്സ് നോട്ട് 40എക്സ് എത്തുന്നത്.
ഈ മൂന്ന് കാമറ സെന്‍സറുകളില്‍ പ്രധാന കാമറ 108എംപി "അള്‍ട്രാ ക്യാം' ആണ്. ഡിടിഎസ് ഉള്ള ഡ്യുവല്‍ സ്പീക്കറുകള്‍, സൈഡ് മൗണ്ടഡ് ഫിംഗര്‍പ്രിന്റ് സ്കാനര്‍, 18വാട്ട് ഫാസ്റ്റ് ചാര്‍ജിംഗ് ഉള്ള 5000എംഎഎച്ച് ബാറ്ററി എന്നിവയും ഇതിലുണ്ട്.
സുരക്ഷയ്ക്കായി ഇതില്‍ സൈഡ് മൗണ്ട് ഫിംഗര്‍പ്രിന്റ് സെന്‍സര്‍ നല്കിയിരിക്കുന്നു. ഡ്യുവല്‍ സിം 5ജി, ഡ്യുവല്‍ 4ജി, വൈഫൈ, ബ്ലൂടൂത്ത് 5.3, ജിപിഎസ്, യുഎസ്ബി ടൈപ്പ്-സി, എന്‍എഫ്സി കണക്ടിവിറ്റി ഫീച്ചറുകളും ഫോണിലുണ്ട്.
പൊടിയും വെള്ളവും പ്രതിരോധിക്കുന്ന ഐപി 52 റേറ്റിംഗ് ഫോണിനുണ്ട്. ലൈം ഗ്രീന്‍, പാം ബ്ലൂ, സ്റ്റാര്‍ലിറ്റ് ബ്ലാക്ക് എന്നീ നിറങ്ങളില്‍ ഫോണ്‍ ലഭ്യമാണ്.
ഇന്‍ഫിനിക്സ് നോട്ട് 40എക്സിന്റെ 8ജിബി+ 256ജിബി അടിസ്ഥാന മോഡലിന് 14,999 രൂപയും 12ജിബി + 256ജിബി മോഡലിന് 15,999 രൂപയും ആണ് വില. എന്നാല്‍ എസ്ബിഐ, എച്ച്ഡിഎഫ്സി ബാങ്ക് ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡ് എന്നിവയ്ക്കൊപ്പം 1500 രൂപ ഡിസ്കൗണ്ട് ലഭിക്കും.
കൂടാതെ ആറു മാസം വരെയുള്ള നോ-കോസ്റ്റ് ഇഎംഐ ഓപ്ഷനുകളും ലഭ്യമാണ്. ഓഗസ്റ്റ് ഒമ്പത് മുതല്‍ ഫ്ളിപ്പ്കാര്‍ട്ടില്‍ ഈ ഫോണ്‍ വാങ്ങാന്‍ ലഭ്യമാകും.