ഒന്നല്ല, രണ്ടല്ല; ആന്‍ഡ്രോയിഡ് ഫോണുകള്‍ക്ക് മൂന്നു ലെവല്‍ സുരക്ഷ
Friday, October 11, 2024 12:55 PM IST
ആന്‍ഡ്രോയ്ഡ് സ്മാര്‍ട്ട്ഫോണുകള്‍ക്ക് മൂന്നു ലെവല്‍ സുരക്ഷ സംവിധാനമൊരുക്കി ഗൂഗിള്‍. ആന്‍ഡ്രോയ്ഡ് ഫോണുകള്‍ ആരെങ്കിലും മോഷ്ടിക്കുന്ന സാഹചര്യങ്ങളില്‍ ഫോണിലെ വിവരങ്ങള്‍ സുരക്ഷിതമാക്കുന്ന മൂന്ന് ഫീച്ചറുകളാണ് ഗൂഗിള്‍ അവതരിപ്പിച്ചിരിക്കുന്നത്.
തെഫ്റ്റ് ഡിറ്റെക്ഷന്‍ ലോക്ക്, ഓഫ്ലൈന് ഡിവൈസ് ലോക്ക്, റിമോട്ട് ലോക്ക് എന്നിവയാണിവ.
തെഫ്റ്റ് ഡിറ്റെക്ഷന്‍ ലോക്ക്
ഫോണിലെ വിവരങ്ങളിലേക്ക് കടക്കാന്‍ മോഷ്ടാവിനെ അനുവദിക്കാതെ ഫോണ്‍ ഓട്ടോമാറ്റിക്കായി ലോക്ക് ചെയ്യുന്ന സംവിധാനമാണ് തെഫ്റ്റ് ഡിറ്റെക്ഷന്‍ ലോക്ക്.
ഉടമയുടെ കൈയില്‍നിന്ന് ഫോണ്‍ മോഷ്ടിച്ചുകൊണ്ട് ആരെങ്കിലും ഓടിയോ നടന്നോ വാഹനത്തിലോ പോകുമ്പോള്‍ എഐയിലൂടെ തിരിച്ചറിഞ്ഞ് ഫോണ്‍ ലോക്കാകുകയാണ് ഇതിലൂടെ സംഭവിക്കുന്നത്.
ഓഫ്ലൈന് ഡിവൈസ് ലോക്ക്
മോഷ്ടിച്ച ഫോണ്‍ ഓഫ് ചെയ്യുകയോ, സിം മാറ്റുകയോ ചെയ്താല്‍ ഓഫ്ലൈന് ഡിവൈസ് ലോക്ക് ആക്റ്റീവാകും.
പിന്നീട് ഫോണ്‍ ഓണ്‍ ചെയ്യുമ്പോള്‍ ബയോമെട്രിക് വേരിഫിക്കേഷനോ, പാസ്കോഡോ ചോദിക്കും.
റിമോട്ട് ലോക്ക്
ഫൈന്‍ഡ് മൈ ഡിവൈസ് സംവിധാനത്തില്‍ പ്രവേശിച്ച് ഉടമയ്ക്ക് തന്നെ തന്റെ ഫോണ്‍ ലോക്ക് ചെയ്യാനാവുന്ന സംവിധാനമാണ് റിമോട്ട് ലോക്ക് ഫീച്ചര്‍.
ഈ സംവിധാനത്തിലൂടെ മോഷ്ടാവിനോട് ഫോണ്‍ തിരികെ നല്കാന് സന്ദേശം അയയ്ക്കാനും ഫോണിലെ മുഴുവന്‍ വിവരങ്ങളും മായിച്ചുകളയാനും സാധിക്കും.
ആന്‍ഡ്രോയ്ഡ് 10 മുതല്‍ മുകളിലേക്കുള്ള എല്ലാ ആന്‍ഡ്രോയ്ഡ് ഫോണുകളിലും ഈ ഫീച്ചറുകള്‍ ലഭ്യമാകും.