കാന്‍സര്‍ ലക്ഷണങ്ങള്‍
Tuesday, July 14, 2020 4:51 PM IST
? ഒരാളുടെ ശരീരത്തില്‍ കാന്‍സര്‍ രോഗബാധയുണ്ടായാല്‍ എത്ര സമയത്തിനകം അത് അറിയാന്‍ കഴിയും. രോഗബാധയുണ്ടായി 10 - 15 വര്‍ഷത്തിനു ശേഷം മാത്രമേ അത് പ്രകടമാകുകയുള്ളോ . അതോ അപ്പോള്‍ തന്നെ അറിയാന്‍ കഴിയുമോ എന്തൊക്കെ ലക്ഷണങ്ങള്‍ കാണിക്കും?
സന്ധ്യ, വൈപ്പിന്‍

കാന്‍സര്‍ പകര്‍ച്ചവ്യാധിയല്ല. ഒരു ജനിതക വ്യതിയാനം ഉണ്ടായെങ്കിലേ കാന്‍സര്‍ ഉണ്ടാകൂ എന്ന നിഗമനത്തിലാണ് ഇന്ന് ശാസ്ത്രം നില്‍ക്കുന്നത്. ഉദാഹരണത്തിന് 80 ശതമാനം സ്തനാര്‍ബുദങ്ങളുമുണ്ടാകുന്നത് ബ്രെസ്റ്റ് കാന്‍സര്‍ ജീനിലുള്ള ജനിതക വ്യതിയാനം മൂലമാണ്. എല്ലാ മനുഷ്യരിലും BRCA 1 ,2 എന്നീ രണ്ടു തരം ജീനുകളുണ്ട്. സ്തനാര്‍ബുദ വളര്‍ച്ചയെ നിയന്ത്രിക്കുന്ന ജീനുകളാണിത്. അങ്ങനെ ഓരോ അവയവങ്ങളിലെയും കോശ വളര്‍ച്ച നിയന്ത്രിക്കുന്നതിന് പ്രത്യേക തരം ജീനുകളും പൊതുവായുള്ള ജീനുകളുമുണ്ട്. കാന്‍സര്‍ ജീനുകളും കാന്‍സര്‍ സപ്രസര്‍ ജീനുകളുമുണ്ട്. നമ്മുടെ ശരീരത്തിലുള്ള കാന്‍സര്‍ ജീനുകളെല്ലാം സാധാരണ നിര്‍ജീവാവസ്ഥയിലാണ്. കാന്‍സര്‍ ജീനുകളെ ഈ അവസ്ഥയില്‍ നിന്നു തിയുണര്‍ത്തുമ്പോഴോ കാന്‍സര്‍ സപ്രസര്‍ ജീന്‍ നിര്‍വീര്യമാക്കപ്പെടുമ്പോഴോ ആണ് കോശങ്ങള്‍ നിയന്ത്രണമില്ലാതെ പെരുകാന്‍ തുടങ്ങുന്നതും കാന്‍സര്‍ എന്ന അവസ്ഥയിലേക്ക് പോകുന്നതും.

ജനിതക വ്യതിയാനം ഉണ്ടാക്കുന്നവയെയാണ് കാര്‍സിനോജന്‍ എന്നു പറയുന്നത്. ഗവേഷണങ്ങളുടെ അടിസ്ഥാനത്തില്‍ തെളിയിക്കപ്പെിട്ടുള്ള മുന്‍പന്തിയിലുള്ള ഒരു കാര്‍സിനോജനാണ് പുകയില.

ഹ്യൂമന്‍ പാപ്പിലോമ വൈറസ് അണുബാധയാണ് ഗര്‍ഭാശയഗള കാന്‍സറിനു കാരണമായ ജനിതക മാറ്റങ്ങള്‍ ഉണ്ടാക്കുന്നത്. ഓരോ കാന്‍സറിനും ഓരോ കാര്‍സിനോജന്‍ കണ്ടെത്താന്‍ നമുക്കു സാധിച്ചിട്ടില്ല. സ്തനാര്‍ബുദ ഹേതുവായ ആഞഇഅ പരിവര്‍ത്തനം ഉണ്ടാക്കുന്ന കാര്‍സിനോജന്‍ കണ്ടു പിടിക്കാന്‍ പറ്റിയിട്ടില്ല. ഭക്ഷണ പദാര്‍ത്ഥങ്ങള്‍, മദ്യപാനം, ഹോര്‍മോണ്‍ തുടങ്ങി കുറെ കാരണങ്ങള്‍ പറയുന്നുണ്ട്. ഒറ്റക്കാരണം കണ്ടുപിടിക്കാത്തതിനാലാണ് സ്തനാര്‍ബുദത്തിന്റെ പ്രാഥമിക നിവാരണം സാധ്യമല്ലാത്തതും സ്‌ക്രീനിംഗ് ടെസ്റ്റുകള്‍ വഴി നേരത്തേ കണ്ടു പിടിച്ചു ചികിത്സിച്ചു ഭേദമാക്കാന്‍ പറയുന്നതും. കുടല്‍ കാന്‍സറും ഈ വിഭാഗത്തില്‍തന്നെപെടും.

കോശങ്ങള്‍ 30 തവണ പെരുകിയാല്‍ മാത്രമേ ഒരു സെന്റീമീറ്റര്‍ വലിപ്പമുള്ള മുഴ ഉണ്ടാകുകയുള്ളൂ. ഒരു കോശം ഒരു പ്രാവശ്യം പെരുകുന്നതിന് 12 മാസമാണ് വേണ്ടത്. ഒരു കോശം എത്ര വേഗത്തില്‍ ഇരട്ടിയാകുമോ അതനുസരിച്ചാണ് ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടുന്നത്. 200 ദിവസമാണ് ഇരിയായി പെരുകാന്‍ വേണ്ടതെങ്കില്‍ 20 വര്‍ഷം കൊണ്ടേ ഒന്ന് രണ്ട് സെന്റിമീറ്റര്‍ ആകുകയുള്ളൂ. എന്നാല്‍ 20 ദിവസം കൊണ്ട് ഇരട്ടിയാകുമെങ്കില്‍ 2 വര്‍ഷം മതിയാകും ഒന്നു രണ്ടു സെന്റീമീറ്റര്‍ ആകാന്‍. സാധാരണ സന്തുലിതാവസ്ഥ നിലനിര്‍ത്താന്‍ കുറെ കോശങ്ങള്‍ നിര്‍ജീവാവസ്ഥയില്‍ ആയിരിക്കും. കാന്‍സര്‍ അവസ്ഥയില്‍ നിര്‍ജീവാവസ്ഥയിലുള്ള കോശങ്ങള്‍ ഒട്ടും തന്നെ ഉണ്ടാവുകയില്ല.


ഏതു ഭാഗത്താണോ കാന്‍സര്‍ പരിവര്‍ത്തനം ഉണ്ടായത് ആ ഭാഗത്ത് എത്ര വേഗത്തിലാണോ ഒരു കോശവളര്‍ച്ചയുണ്ടാകുന്നത് എന്നറിയാന്‍ ഉപയോഗിക്കുന്നതാണ് S-phase fraction. ഇത് ഇത്ര ശതമാനം എന്നാണ് എളുപ്പത്തില്‍ കണക്കാക്കുന്നത്. 50% സ്തനാര്‍ബുദങ്ങള്‍ മാത്രമാണ് 30 ശതമാനത്തില്‍ താഴെ വളര്‍ച്ചാ നിരക്കുള്ളത്. പകുതിയോളം സ്തനാര്‍ബുദങ്ങളുടെയും വളര്‍ച്ചാനിരക്ക് 50 ശതമാനത്തിലധികമാണ്. ഇന്നിപ്പോള്‍ ചികിത്സ നിര്‍ണയിക്കുന്നതിനും ഈ ടെസ്റ്റ് ഫലപ്രദമാണ്. 20 ശതമാനത്തില്‍ താഴെ വളര്‍ച്ചാ നിരക്കുള്ള സ്തനാര്‍ബുദത്തിന് ഹോര്‍മോണ്‍ ഗുളിക ഫലപ്രദമായാല്‍ കീമോതെറാപ്പിയുടെ ആവശ്യമില്ല.

വൃഷണ മുഴകള്‍, ലിംഫോമ മുതലായ കാന്‍സറുകള്‍ പൊതുവേ വളര്‍ച്ചാനിരക്ക് 50 ശതമാനത്തിലധികം ഉള്ളവയാണ്. എന്നാല്‍ സുഖ പ്രാപ്തി സ്തനാര്‍ബുദത്തേക്കാള്‍ വളരെക്കൂടുതലാണ്. 90 ശതമാനത്തിലധികമാണ് സുഖപ്രാപ്തിക്കുള്ള സാധ്യത.

75 ശതമാനം പ്രോസ്‌റ്റേറ്റ് കാന്‍സറുകളും വളര്‍ച്ചാ നിരക്ക് കുറഞ്ഞവയാണ്. 60 വയസു കഴിഞ്ഞവരിലാണ് പ്രോസ്‌റ്റേറ്റ് കാന്‍സര്‍ കൂടുതലായി കാണുന്നത്. ഒരു പൊതു തത്വം പറഞ്ഞാല്‍ പ്രായമായവരില്‍ വരുന്ന 80% കാന്‍സറുകളും വളര്‍ച്ചാ നിരക്ക് കുറഞ്ഞവയാണ്. അതുകൊണ്ടുതന്നെ പ്രാരംഭ ഘട്ടത്തില്‍ ചികിത്സ കൂടുതല്‍ ഫലപ്രദവുമാണ്.

കാന്‍സര്‍ ലക്ഷണങ്ങള്‍ പ്രകടമാകാന്‍ എടുക്കുന്ന സമയം ഈ വിവരണങ്ങളില്‍ നിന്നു മനസിലായല്ലോ. സ്തനത്തില്‍ തൊട്ടു നോക്കിയാല്‍ മുഴ അറിയണമെങ്കില്‍ 1.5 2 സെന്റീമീറ്റര്‍ എങ്കിലും വലിപ്പമാകണം. വളര്‍ച്ചാനിരക്ക് കൂടിയ കാന്‍സര്‍ പോലും രണ്ടു വര്‍ഷം കൊണ്ടേ ഈ വലിപ്പത്തിലെത്തൂ. ആ സമയംകൊണ്ടു ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലേക്ക് വ്യാപിക്കാനുള്ള സാധ്യതയുമുണ്ട്. അതുകൊണ്ടാണ് കാന്‍സറിനു മുന്നോടിയായിുട്ടള്ള ഘട്ടത്തിലോ തീരെ ചെറുതായിരിക്കുമ്പോഴോ കണ്ടു പിടിച്ചാല്‍ (മാമോഗ്രഫി വഴി 0.5 സെന്റീമീറ്റര്‍ മുതലുള്ള മുഴകള്‍ അറിയാന്‍ പറ്റും.) ചികിത്സയുടെ തോത് കുറയും; ഫലവും പതിന്മടങ്ങായിരിക്കുമെന്ന് വീണ്ടും വീണ്ടും പറയുന്നത്. ഒുമിക്ക അവയവങ്ങളിലെയും കാന്‍സറുകളുടെ അവസ്ഥ ഇതു തന്നെയാണ്.

ഡോ. ചിത്രതാര കെ.
വകുപ്പ് മേധാവി, സീനിയര്‍ കണ്‍സള്‍ട്ടന്റ് സര്‍ജിക്കല്‍ ആന്‍ഡ് ഗൈനക് ഓങ്കോളജി, വിപിഎസ് ലേക്‌ഷോര്‍ ഹോസ്പിറ്റല്‍, എറണാകുളം