ഗ്ലോക്കോമ പരിശോധനയും ചികിത്സയും
ഡോ. അഞ്ജു ഹരീഷ്
Tuesday, March 21, 2023 4:53 PM IST
ഗ്ലോക്കോമ: അപകടസാധ്യത ഉള്ളവർ
* പ്രമേഹം, സിക്കൾ സെൽ അനീമിയ എന്നീ രോഗങ്ങൾ
* മയോപ്പിയ അഥവാ Short sight ഉള്ള വ്യക്തികൾ
* കണ്ണിന് എന്തെങ്കിലും പരിക്കോ ശസ്ത്ര ക്രിയയോ ചെയ്തിട്ടുള്ളവർ
* വളരെക്കാലം സ്റ്റിറോയ്ഡ് മരുന്ന് ഉപയോഗിച്ചിട്ടുള്ളവർ
ഇങ്ങനെയുള്ളവർ എല്ലാവർഷവും കൃത്യമായി നേത്രപരിശോധന നടത്തേണ്ടത് ആവശ്യമാണ്
ഗ്ലോക്കോമ ടെസ്റ്റുകൾ വിശദമായ നേത്ര പരിശോധന
1. കാഴ്ചശക്തി ഞരമ്പിന്റെ Dilated Fundus examination ആവശ്യമാണ്
2. ടോണോമെട്രി - കണ്ണിന്റെ നോർമൽ IOP (ഇൻട്രാ ഒക്കുലർ പ്രഷർ )
12-20 ആണ്. ടോണോമീറ്റർ എന്ന ഉപകരണം കണ്ണിന്റെ മർദം അളക്കുന്നു.
3. പെരിമെട്രി അഥവാ Visual Field:
കാഴ്ചയുടെ പരിധി അഥവാ വിഷ്വൽ ഫീൽഡ് (visual field) ചുരുങ്ങി വരുന്നതാണ് ഗ്ലോക്കോമയുടെ പ്രധാന ലക്ഷണം. ഈ ടെസ്റ്റിലൂടെ കാഴ്ചയുടെ പരിധി അളക്കുന്നു.
ഇതുകൂടാതെ പാക്കിമെട്രി (Pachymetry) കോർണിയയുടെ കട്ടി അളക്കൽ, കണ്ണിന്റെ ഡ്രെയിനേജ് ആംഗിൾ പരിശോധിക്കുന്ന ഗോണിയോസ്കോപി(gonioscopy) എന്നിവയും ആവശ്യമാണ്.
ചികിത്സ
ജീവിതകാലം മുഴുവൻ ചികിത്സ വേണ്ട ഒരു രോഗമാണ് ഗ്ലോക്കോമ. പ്രാരംഭ ഘട്ടത്തിൽ പ്രാഥമിക ചികിത്സയ്ക്കായി ഐ ഡ്രോപ്സ് കണ്ണിന്റെ മർദം നിയന്ത്രിക്കാനും നേത്രനാഡിയുടെ കേടുപാടുകൾ തടയാനും വിജയകരമായി സഹായിക്കുന്നു.
ലേസർ ചികിത്സ - കണ്ണിന്റെ ഡ്രെയിനേജ് ആംഗിളിലേക്ക് വേദനാരഹിതമായ ലേസർ രശ്മി കടത്തിവിട്ട് സുഷിരങ്ങൾ ഉണ്ടാക്കുന്നു. Laser trabeculoplasty എന്നാണ് ഈ ചികിത്സാരീതി അറിയപ്പെടുന്നത്.
ശസ്ത്രക്രിയ - തുള്ളിമരുന്നും ലേസറും ഫലപ്രദമല്ലങ്കിൽ ശസ്ത്രക്രിയയിലൂടെ ഡ്രെയിനേജ് ചാനൽ സൃഷ്ടിച്ച് കണ്ണിന്റെ പ്രഷർ കുറയ്ക്കാം.
MIGS – Minimally Invasive glaucoma surgery - കണ്ണിന്റെ മർദം നിയന്ത്രിക്കാൻ
സഹായിക്കുന്ന ഒരു ചെറിയ ഉപകരണം ഘടിപ്പിച്ച് കണ്ണിൽ നിന്ന് അക്വസ് ഹ്യൂമർ ദ്രാവകം
ഒഴുകാൻ സഹായിക്കുന്ന രീതിയാണ്.
വിവരങ്ങൾ: ഡോ. അഞ്ജു ഹരീഷ്,
കൺസൾട്ടന്റ് ഓഫ്ത്താൽമോളജിസ്റ്റ്, എസ്യുറ്റി ഹോസ്പിറ്റൽ, പട്ടം
തിരുവനന്തപുരം.