പുകയില ഉപയോഗം നിർത്താൻ തീരുമാനിക്കാം
Thursday, June 1, 2023 5:35 PM IST
പുകയില വിമുക്തിക്ക് അഞ്ച് A മാതൃക - Ask, Assess, Advise, Assist, Arrange
1.ചോദിച്ചു മനസിലാക്കുക - Ask
പുകയില ഉപേക്ഷിക്കാൻ ആഗ്രഹിക്കുന്ന വ്യക്തിയോട് പുകയില ഉത്പന്നങ്ങളുടെ ഉപയോഗത്തെക്കുറിച്ചും എത്രത്തോളം നിർത്താൻ ആഗ്രഹിക്കുന്നു എന്നതിനെ പറ്റിയും ചോദിച്ചു മനസിലാക്കുന്നു.
2.വിവര ശേഖരണം - Assess
ഉപയോഗ തീവ്രത, സിഗരറ്റുകളുടെ എണ്ണം, ഉപയോഗിക്കുന്നതിന്റെ ഇടവേള, സിഗരറ്റ് ഉപയോഗിക്കാൻ പ്രേരിപ്പിക്കുന്ന കാര്യങ്ങൾ, മാനസികവും ശാരീരികവുമായ ആരോഗ്യപ്രശ്നങ്ങൾ, നിർത്താൻ ഉണ്ടായ പ്രചോദനം എന്നിവയെ പറ്റി ചോദിച്ചു മനസിലാക്കുന്ന ഘട്ടം.
3.ഉപദേശം നല്കൽ - Advise
പുകയില നിർത്താനുള്ള ഉപദേശങ്ങൾ നൽകാം, ചില ചെറിയ പറഞ്ഞു ടെക്നിക്കുകൾ കൊടുക്കുക, ദൂഷ്യവശങ്ങളെ പറ്റി പറഞ്ഞു മനസിലാക്കുക.
4.പുകയില ഉപേക്ഷിക്കുന്നതിനു പിന്തുണ നല്കൽ - Assist
ഡേറ്റ് കണ്ടെത്താനും ആവശ്യമായ ചികിത്സ ഉറപ്പിക്കാനും സഹായിക്കുന്നു.
5.തുടർസഹായം ഏർപ്പെടുത്തുക - Arrange
ചികിത്സ തുടങ്ങിയവർക്ക് തുടർന്നുള്ള സേവനങ്ങൾ നൽകുന്നു. പുകവലി പൂർണമായും ഉപേക്ഷിക്കുന്ന ദിവസത്തിനായി തയാറെടുക്കുക
പുകവലി നിർത്തണമെങ്കിൽ ആദ്യം ചെയ്യേണ്ടത് പുകവലി പൂർണമായും ഉപേക്ഷിക്കാൻ തീരുമാനം കൈക്കൊള്ളുക എന്നതാണ്. പുകവലി നിർത്താൻ നിങ്ങൾ തീരുമാനിച്ചുകഴിഞ്ഞാൽ, അത് ഉപേക്ഷിക്കുന്ന തീയതി തീരുമാനിക്കാൻ നിങ്ങൾ തയാറാകണം.
വളരെ ദൂരെയല്ലാത്ത ഒരു ദിവസം തിരഞ്ഞെടുക്കുക. ഇത് മാനസികമായും ശാരീരികമായും സ്വയം തയാറാകാൻ നിങ്ങൾക്ക് മതിയായ സമയം നൽകുന്നു. പുകവലി നിർത്താൻ നിരവധി മാർഗങ്ങളുണ്ട്, ഏതു തിരഞ്ഞെടുക്കണം എന്ന് നിങ്ങൾക്കു സ്വയം തീരുമാനിക്കാം.
* പെട്ടെന്ന് ഉപേക്ഷിക്കുക, അല്ലെങ്കിൽ ഉപേക്ഷിക്കാൻ നിങ്ങൾ നിശ്ചയിക്കുന്ന തീയതി വരെ പുകവലി തുടരുക, തുടർന്ന് നിർത്തുക.
* ക്രമേണ ഉപേക്ഷിക്കുക, അല്ലെങ്കിൽ നിങ്ങൾ ഉപേക്ഷിക്കുന്ന തീയതി വരെ സാവധാനം സിഗരറ്റ് വലിക്കുന്നതിന്റെ എണ്ണം കുറയ്ക്കുക, തുടർന്ന് നിർത്തുക.
വിവരങ്ങൾ: ഡോ.ദീപ്തി ടി.ആർ
മെഡിക്കൽ ഓഫീസർ, മലബാർ കാൻസർ കെയർ സൊസൈറ്റി, കണ്ണൂർ
ഫോൺ - 0497 2705309, 62382 65965