ഫിസ്റ്റുല ചികിത്സ ഇനി സിംപിളാണ്
Monday, September 18, 2023 12:08 PM IST
ആനൽ ഫിസ്റ്റുല എന്ന് വിളിക്കപ്പെടുന്ന ഭഗന്ദരം, മലദ്വാരത്തിന്റെയോ മലാശയത്തിന്റെയോ ഉള്ളിലും മലദ്വാരത്തിനടുത്തുള്ള പുറം ചർമത്തിനും ഇടയിൽ രൂപം കൊള്ളുന്ന അസാധാരണമായ ഒരു തുരങ്കം പോലെയുള്ള tract ആണ്.
മലദ്വാരത്തിലോ മലാശയത്തിലോ ഉള്ള ഒരു അണുബാധയുടെയോ കുരുവിന്റെയോ (പഴുപ്പിന്റെ ഒരു പോക്കറ്റ്) ഫലമായാണ് ഈ അവസ്ഥ സാധാരണയായി വികസിക്കുന്നത്.
ആനൽ ഫിസ്റ്റുലകൾക്കു വേദന, നീർവീക്കം, അസ്വസ്ഥത, പഴുപ്പ് പുറന്തള്ളൽ അല്ലെങ്കിൽ മലദ്വാരത്തിന് സമീപമുള്ള ദ്വാരത്തിൽനിന്ന് ദുർഗന്ധം വമിക്കുന്ന സ്രവങ്ങൾ തുടങ്ങിയ ലക്ഷണങ്ങളാണ്.
ഫിസ്റ്റുലകൾ വിജയപ്രദമായി ചികിത്സിക്കുന്നതിൽ ആധുനിക വൈദ്യശാസ്ത്രത്തിന് ഇപ്പോഴും പരിമിതികൾ ഉണ്ട്. ആയുർവേദ ശാസ്ത്രത്തിൽ ഫിസ്റ്റുലയ്ക്ക് ഏറ്റവും വ്യാപകമായി ചെയ്തുവരുന്ന ചികിത്സ ക്ഷാരസൂത്രമാണ്.
സാധാരണ സർജറിയെക്കാളും വിജയശതമാനവും സുരക്ഷിതത്വവും കൂടുതലാണ് ഈ ചികിത്സയ്ക്ക്. മലനിയന്ത്രണ ശേഷി തകരാർ ഉണ്ടാവുകയില്ല എന്നത് ഒരു മേന്മയാണ്. ആവർത്തന സാധ്യത തുലോം കുറവാണ്.
ഫിസ്റ്റുല ചികിത്സയുടെ നാഴികക്കല്ല് എന്ന് വിശേഷിപ്പിക്കാവുന്ന IFTAK എന്ന ചികിത്സയുടെ ആവിർഭാവത്തോടെ ഫിസ്റ്റുല ചികിത്സ കൂടുതൽ വിജയപ്രദവും ലളിതവുമായി തീർന്നു. അതി സങ്കീർണമായ ഫിസ്റ്റുല പോലും IFTAK ചികിത്സയിലൂടെ വളരെ ഉയർന്ന വിജയസാധ്യതയോടു കൂടി ചികിത്സിക്കാൻ കഴിയുന്നതാണ്.
ചെറിയ മുറിവുകളും കുറഞ്ഞ ചികിത്സ സമയവും കുറഞ്ഞ വേദനയും ആണ് ഇതിന്റെ പ്രത്യേകത. മലനിയന്ത്രണ ശേഷി തീരെ ഉണ്ടാവുകയുമില്ല.
2007 ൽ ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റിയിലെ ഡോ. മനോരഞ്ജൻ സാഹു എന്ന ആയുർവേദ സർജൻ ആണ് ഈ ചികിത്സാരീതി വികസിപ്പിച്ചെടുത്തത്. ഈ കണ്ടുപിടുത്തത്തിന് 2023ൽ രാജ്യം അദ്ദേഹത്തെ പത്മശ്രീ നൽകി ആദരിക്കുകയുണ്ടായി.
DR DICTIN J PONMALA
AENA HEALO PROCTOLOGY CLINIC
BRANCHES: ETTUMANOOR -9605881602, ALUVA- 9988996602.