പ്ര​മേ​ഹ​ത്തി​ന്‍റെ ദീ​ര്‍​ഘ​കാ​ല സ​ങ്കീ​ര്‍​ണ​ത​ക​ള്‍ പ​രി​ശോ​ധ​ന​ക​ളിലൂടെ മനസിലാക്കാം.

എ​ല്ലാ 3 മാ​സ​വും: ര​ക്ത​സ​മ്മ​ർ​ദം, HbA1c, തൂ​ക്കം, BMI, അ​ര​വ​ണ്ണം പ​രി​ശോ​ധ​ന, കൊ​ഴു​പ്പി​ന്‍റെ മു​ഴു​വ​ൻ പ​രി​ശോ​ധ​ന.

വ​ർ​ഷ​ത്തി​ൽ ഒ​രി​ക്ക​ൽ: കൊ​ഴു​പ്പി​ന്‍റെ മു​ഴു​വ​ൻ പ​രി​ശോ​ധ​ന- ലിപ്പിഡ് പ്രൊഫൈൽ

ഹൃ​ദ​യ​പ​രി​ശോ​ധ​ന: ഇസിജി, ട്രെഡ്മിൽ ടെസ്റ്റ്, 2 ഡി എക്കോ പ​രി​ശോ​ധ​ന

നേ​ത്ര​പ​രി​ശോ​ധ​ന: ​റെ​റ്റി​ന​ൽ സ്ക്രീ​നിം​ഗ്.

വൃ​ക്ക​യു​ടെ പ​രി​ശോ​ധ​ന: മൂ​ത്ര​ത്തി​ലെ മൈ​ക്രോ ആ​ൽ​ബു​മി​ൻ സാ​ന്നി​ധ്യ​പ​രി​ശോ​ധ​ന, മൂ​ത്ര​ത്തി​ലെ പ്രോ​ട്ടീ​ൻ/ ക്രി​യാ​റ്റി​ൻ റേ​ഷ്യോ പ​രി​ശോ​ധ​ന, ര​ക്ത​ത്തി​ലെ ക്രി​യാ​റ്റി​ൻ.

കാ​ൽ​പാ​ദ പ​രി​ശോ​ധ​ന-​ന്യൂ​റോ​പ്പ​തി

* ബയോതെസിയോമീറ്റർ (biothesiometer) പ​രി​ശോ​ധ​ന.
* കാ​ലി​ന്‍റെ ഡോ​പ്ള​ർ പ​രി​ശോ​ധ​ന.

ഈ ​പ​രി​ശോ​ധ​ന​ക​ളി​ൽ കു​ഴ​പ്പ​മു​ണ്ടെ​ങ്കി​ൽ ഡോ​ക്ട​റു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം സ്ക്രീ​നിം​ഗ്
പ​രി​ശോ​ധ​ന​ക​ൾ കൂ​ടെ​ക്കൂ​ടെ ന​ട​ത്ത​ണം.

ഓ​രോ രോ​ഗി​യു​ടെയും വ്യ​ക്തി​ഗ​ത ല​ക്ഷ്യ​ങ്ങ​ൾ ഡോ​ക്ട​റോ​ട് ചോ​ദി​ച്ച് മ​ന​സി​ലാ​ക്ക​ണം.

ല​ക്ഷ്യ​ങ്ങ​ൾ

HbA1c <7-1.

ര​ക്ത​സ​മ്മ​ർ​ദം <130/80 mm of Hg
കൊ​ഴു​പ്പ് - ചീ​ത്ത കൊ​ഴു​പ്പ് - <100 mg/dl

ഫാ​റ്റി​ലി​വ​ർ


പ്ര​മേ​ഹ​രോ​ഗി​ക​ളി​ൽ ക​ര​ളി​ൽ കൊ​ഴു​പ്പ് അ​ടി​ഞ്ഞു​കൂ​ടു​ന്ന​തി​ന് രോഗസാധ്യതകളുമായി ഏറെ ബന്ധമുണ്ട്.

അ​മി​ത തൂ​ക്ക​വും പൊ​ണ്ണ​ത്ത​ടി​യും അ​നി​യ​ന്ത്രി​ത പ്ര​മേ​ഹ​വും ക​ര​ളി​ൽ കൊ​ഴു​പ്പ് കൂ​ടി ഹെപ്പറ്റൈറ്റിസ്, ലി​വ​ർ ഫൈ​ബ്രോ​സി​സ്, ലി​വ​ർ സി​റോ​സി​സ്, ലി​വ​ർ കാ​ൻ​സ​ർ എ​ന്നീ അ​വ​സ്ഥ​കളിൽ എ​ത്തി​ച്ചേ​രു​ന്നു.

ഇ​ത് ഒ​രു ജീ​വി​ത​ശൈ​ലീരോ​ഗ​മാ​ണ്. ആ​ഹാ​ര​ക്ര​മീ​ക​ര​ണ​ത്തി​ലൂ​ടെ​യും വ്യാ​യാ​മ​ത്തി​ലൂ​ടെയും തൂ​ക്കം 10-15 കി​ലോ കു​റ​ച്ചാ​ൽ ക​ര​ളി​ൽ നി​ന്ന് കൊ​ഴു​പ്പ് നീ​ക്കംചെ​യ്ത് പ്ര​മേ​ഹം നി​യ​ന്ത്രി​ച്ചു നി​ർ​ത്താ​നാവും.

ക​ണ്ണി​ന്‍റെ റെ​റ്റി​നോ​പ്പ​തി സ്ക്രീ​നിം​ഗ്

ക​ണ്ണു​ക​ളുടെ പി​ൻ​വ​ശ​ത്തു​ള്ള നാ​ഡീ​വ്യൂ​ഹം അ​ഥ​വാ റെ​റ്റി​നയെ​യാ​ണ് പ്രമേഹം പ്ര​ധാ​ന​മാ​യും ബാ​ധി​ക്കു​ന്ന​ത്. ഇ​തി​ലെ ചെ​റി​യ ര​ക്ത​ധ​മ​നി​ക​ൾ​ക്ക് ക്ഷീ​ണം ബാ​ധി​ക്കു​ന്ന​തുമൂ​ലം അതു പൊ​ട്ടി ര​ക്ത​സ്രാ​വം ഉ​ണ്ടാ​കു​ന്ന​തുകൊ​ണ്ട് കാ​ഴ്ച​യ്ക്ക് അ​വ്യ​ക്ത​ത മു​ത​ൽ പൂ​ർ​ണ അ​ന്ധ​ത വ​രെ ഉ​ണ്ടാ​കും.

അ​തി​നാ​ൽ ല​ക്ഷ​ണ​മി​ല്ലെ​ങ്കി​ലും വ​ർ​ഷം തോ​റും റെ​റ്റി​ന​ൽ സ്ക്രീ​നിം​ഗ് നടത്തേണ്ടതാണ്.

വി​വ​ര​ങ്ങ​ൾ - ഡോ. ​ജി. ഹ​രീ​ഷ്‌​കു​മാ​ര്‍
എം​ബി​ബി​എ​സ്, എം​ഡി, സീനിയർ ഫിസിഷ്യൻ, ഐഎച്ച് എം ഹോസ്പിറ്റൽ, ഭരണങ്ങാനം