തേനുണ്ടോ..? വീ​ട്ടി​ൽ ത​യാ​റാ​ക്കാം നെ​ല്ലി​ക്ക ടോ​ണി​ക്!
വി​റ്റാ​മി​ൻ സി​യു​ടെ ക​ല​വ​റ​യാ​യ നെ​ല്ലി​ക്ക പ്ര​തി​രോ​ധ​ശ​ക്തി മെ​ച്ച​പ്പെ​ടു​ത്തു​ന്നു. ച​ർ​മ​ത്തി​ന്‍റെ ആ​രോ​ഗ്യ​ത്തി​നും വി​റ്റാ​മി​ൻ സി ​ഗു​ണ​പ്ര​ദം. ച​ർ​മ​ത്തി​ൽ ചു​ളി​വു​ക​ളു​ണ്ടാ​കാ​തെ സം​ര​ക്ഷി​ക്കു​ന്നു. ജ​രാ​ന​ര​ക​ൾ വൈ​കി​പ്പി​ക്കു​ന്നു. ച്യ​വ​ന​പ്രാ​ശം ഉ​ൾ​പ്പെ​ടെ നി​ര​വ​ധി ആ​യു​ർ​വേ​ദ​മ​രു​ന്നു​ക​ളി​ൽ നെ​ല്ലി​ക്ക പ്ര​ധാ​ന ഘ​ട​ക​മാ​ണ്.

വി​റ്റാ​മി​ൻ സി

​വി​റ്റാ​മി​ൻ സി ​ഫ​ല​പ്ര​ദ​മാ​യ ആ​ന്‍റി ഓ​ക്സി​ഡ​ൻ​റാ​ണ്. കാ​ഴ്ച​ശ​ക്തി മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നും തി​മി​ര​സാ​ധ്യ​ത കു​റ​യ്ക്കു​ന്ന​തി​നും നെ​ല്ലി​ക്ക സ​ഹാ​യ​ക​മെ​ന്നു ഗ​വേ​ഷ​ക​ർ. മു​ടി​യ​ഴ​കി​നു നെ​ല്ലി​ക്ക​യി​ലെ ചി​ല ഘ​ട​ക​ങ്ങ​ൾ സ​ഹാ​യ​കം. മു​ടി​യു​ടെ ആ​രോ​ഗ്യ​വും സൗ​ന്ദ​ര്യ​വു​മാ​യി ഏ​റെ ബ​ന്ധ​മു​ണ്ട്. മു​ടി ഇ​ട​തൂ​ർ​ന്നു വ​ള​രും. മു​ടി​യു​ടെ ക​റു​പ്പും ഭം​ഗി​യും തി​ള​ക്ക​വും കൂ​ടും.

നെ​ല്ലി​ക്ക ടോ​ണി​ക്ക്

നെ​ല്ലി​ക്ക ന​ന്നാ​യി ക​ഴു​കി വൃ​ത്തി​യാ​ക്കി ഉ​ണ​ങ്ങി​യ തു​ണി​കൊ​ണ്ടു തു​ട​ച്ചെ​ടു​ത്ത് ഭ​ര​ണി​യി​ൽ നി​റ​യ്ക്കു​ക. അ​തി​ലേ​ക്കു ശു​ദ്ധ​മാ​യ തേ​ൻ നെ​ല്ലി​ക്ക മൂ​ടി​ക്കി​ട​ക്ക​ത്ത​ക്ക​വി​ധം ഒ​ഴി​ക്കു​ക.​ഭ​ര​ണി വാ​യു ക​ടക്കാ​ത്ത​വി​ധം മൂ​ടി​ക്കെ​ട്ടി മാ​സ​ങ്ങ​ളോ​ളം സൂ​ക്ഷി​ക്കു​ക. അ​പ്പോ​ഴേ​ക്കും നെ​ല്ലി​ക്ക​യു​ടെ സ​ത്ത് തേ​നു​മാ​യി ചേ​ർ​ന്ന് ന​ല്ല ലാ​യ​നി രൂ​പ​ത്തി​ൽ ആ​യി​ക്ക​ഴി​ഞ്ഞി​രി​ക്കും.

ദി​വ​സ​വും ഇ​തു​ക​ഴി​ച്ചാ​ൽ രോ​ഗ​പ്ര​തിരോ​ധ​ശ​ക്തി മെ​ച്ച​പ്പെ​ടും. ആ​ൻ​റി ഓ​ക്സി​ഡ​ന്‍റു​ക​ളു​ടെ ഉ​റ​വി​ട​ങ്ങ​ളാ​യ തേ​നും നെ​ല്ലി​ക്ക​യും ഒ​ന്നു​ചേ​ർ​ന്നാ​ൽ പി​ന്ന​ത്തെ ക​ഥ പ​റ​യ​ണോ? നെ​ല്ലി​ക്കാ​നീ​രും തേ​നും ചേ​ർ​ത്തു ക​ഴി​ച്ചാ​ൽ കാ​ഴ്ച​ശ​ക്തി നി​ല​നി​ർ​ത്താം. ശ​രീ​ര​വും മ​ന​സും തെ​ളി​യും.

ആ​ന്‍റി​ഓ​ക്സി​ഡ​ന്‍റും നെ​ല്ലി​ക്ക​യും ത​മ്മി​ൽ..

ശ​രീ​ര​കോ​ശ​ങ്ങ​ളു​ടെ നാ​ശം ത​ട​യു​ന്ന ചി​ല രാ​സ​പ​ദാ​ർ​ഥ​ങ്ങ​ളാ​ണ് ​ആ​ന്‍റി ഓ​ക്സി​ഡ​ന്‍റു​ക​ൾ. ഭ​ക്ഷ​ണ​ത്തി​ലെ ചി​ല വി​റ്റാ​മി​നു​ക​ളും ആ​ൻ​റി ഓ​ക്സി​ഡ​ന്‍റാ​ണ്. നെ​ല്ലി​ക്ക​യി​ലെ വി​റ്റാ​മി​ൻ സി ​ആ​ന്‍റി ഓ​ക്സി​ഡ​ന്‍റാ​ണ്. അ​തു ച​ർ​മ​കോ​ശ​ങ്ങ​ളെ ന​ശി​പ്പി​ക്കു​ന്ന ഫ്രീ ​റാ​ഡി​ക്ക​ലു​ക​ളെ ത​ക​ർ​ക്കു​ന്നു.

വി​വി​ധ​രീ​തി​ക​ളി​ൽ ശ​രീ​ര​കോ​ശ​ങ്ങ​ളി​ൽ അ​ടി​ഞ്ഞു​കൂ​ടു​ന്ന രാ​സ​മാ​ലി​ന്യ​ങ്ങ​ളി​ൽ നി​ന്നു സം​ര​ക്ഷി​ക്കു​ന്നു. ശ​രീ​ര​ത്തി​ൽ നി​ന്നു വി​ഷ​പ​ദാ​ർ​ഥ​ങ്ങ​ളെ പു​റ​ത്തു​ക​ള​യു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലും നെ​ല്ലി​ക്ക​യി​ലെ ആ​ൻ​റി ഓ​ക്സി​ഡ​ൻ​റു​ക​ൾ സ​ഹാ​യി​ക​ളെ​ന്നു പ​ഠ​ന​ങ്ങ​ൾ പ​റ​യു​ന്നു. അ​ത്ത​രം പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് ഡി​ടോ​ക്സി​ഫി​ക്കേ​ഷ​ൻ എ​ന്ന​റി​യ​പ്പെ​ടു​ന്ന​ത്.


എ​ല്ലു​ക​ളു​ടെ ക​രു​ത്തി​ന്

കാ​ൽ​സ്യം, ഫോ​സ്ഫ​റ​സ്, ഇ​രു​ന്പ്, ക​രോ​ട്ടി​ൻ, വി​റ്റാ​മി​ൻ ബി ​കോം​പ്ല​ക്സ് തു​ട​ങ്ങി​യ പോ​ഷ​ക​ങ്ങ​ളും നെ​ല്ലി​ക്ക​യി​ലു​ണ്ട്. നെ​ല്ലി​ക്ക​യി​ലെ കാ​ൽ​സ്യം പ​ല്ലു​ക​ളു​ടെ​യും എ​ല്ലു​ക​ളു​ടെ​യും ആ​രോ​ഗ്യം മെ​ച്ച​പ്പെ​ടു​ത്തു​ന്നു. എ​ല്ലു​രോ​ഗ​ങ്ങ​ളി​ൽ നി​ന്നു സം​ര​ക്ഷ​ണം ന​ല്കു​ന്നു. ഭ​ക്ഷ​ണ​ത്തി​ലെ മ​റ്റു പോ​ഷ​ക​ങ്ങ​ളെ ശ​രീ​ര​ത്തി​ലേ​ക്കു വ​ലി​ച്ചെ​ടു​ക്കു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കാ​ര്യ​ക്ഷ​മ​മാ​കു​ന്ന​തി​ന് നെ​ല്ലി​ക്ക സ​ഹാ​യ​കം.

വി​ള​ർ​ച്ച ത​ട​യാം

നെ​ല്ലി​ക്ക​യി​ലെ ഇ​രു​ന്പ് ര​ക്ത​ത്തി​ലെ ഹീ​മോ​ഗ്ലാ​ബി​ൻ കൂ​ട്ടു​ന്ന​താ​യി പ​ഠ​ന​ങ്ങ​ൾ പ​റ​യു​ന്നു. ഗ്യാ​സ്, വ​യ​റെ​രി​ച്ചി​ൽ തു​ട​ങ്ങി​യ​വ മൂ​ല​മു​ള​ള പ്ര​ശ്ന​ങ്ങ​ൾ കു​റ​യ്ക്കാ​നും നെ​ല്ലി​ക്ക സ​ഹാ​യ​കം. ക​ര​ളി​ന്‍റെ ആ​രോ​ഗ്യം സം​ര​ക്ഷി​ക്കു​ന്ന​തി​നും നെ​ല്ലി​ക്ക ഗു​ണ​ക​രം.

പേ​ശി​ക​ളു​ടെ​യും ത​ല​ച്ചോ​റി​ന്‍റെ​യും ആ​രോ​ഗ്യം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നും നെ​ല്ലി​ക്ക ഗു​ണ​പ്ര​ദം. ശ്വാ​സ​കോ​ശ​ങ്ങ​ളെ ബ​ല​പ്പെ​ടു​ത്തു​ന്നു. പ്ര​ത്യു​ത്പാ​ദ​ന​ക്ഷ​മ​ത മെ​ച്ച​പ്പെ​ടു ത്തു​ന്ന​തി​നും നെ​ല്ലി​ക്ക സ​ഹാ​യ​കം. മൂ​ത്രാ​ശ​യ​വ്യ​വ​സ്ഥ​യു​ടെ ആ​രോ​ഗ്യം മെ​ച്ച​പ്പെ​ടു​ത്തു​ന്നു. ശ​രീ​ര​താ​പം കു​റ​യ്ക്കു​ന്നു.

ക​ടു​ക്ക, താ​ന്നി​ക്ക, നെ​ല്ലി​ക്ക. ഇ​വ ഉ​ണ​ക്കി​പ്പൊ​ടി​ച്ച​താ​ണു ത്രി​ഫ​ലാ​ദി​ചൂ​ർ​ണം. ദി​വ​സ​വും രാ​ത്രി ഇ​തു വെ​ള​ള​ത്തി​ൽ ക​ല​ക്കി​ക്കു​ടി​ച്ചാ​ൽ മ​ല​ബ​ന്ധം മൂ​ലം പ്ര​യാ​സ​പ്പെ​ടു​ന്ന​വ​ർ​ക്ക് ആ​ശ്വാ​സം കി​ട്ടു​മെ​ന്ന് ആ​യു​ർ​വേ​ദം. ശോ​ധ​ന​യ്ക്കു സ​ഹാ​യ​കം.

കൊ​ള​സ്ട്രോ​ൾ വ​രു​തി​യി​ലാ​ക്കാം

പ​തി​വാ​യി നെ​ല്ലി​ക്ക ക​ഴി​ക്കു​ന്ന​തു കൊ​ള​സ്ട്രോ​ൾ ആ​രോ​ഗ്യ​ക​ര​മാ​യ തോ​തി​ൽ നി​ല​നി​ർ​ത്തു​ന്ന​തി​നു സ​ഹാ​യ​കം. അ​തു​പോ​ലെ​ത​ന്നെ ഹൃ​ദ​യാ​രോ​ഗ്യം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നും ഗു​ണ​പ്ര​ദം. അ​ണു​ബാ​ധ ത​ട​യും. അ​തി​നാ​ൽ രോ​ഗ​ങ്ങ​ൾ അ​ക​ന്നു​നി​ല്ക്കും.