കാ​ന്‍​സ​റി​ന് മ​രു​ന്ന്; അ​മൃ​ത നാ​നോ സ​യ​ന്‍​സ​സി​ന് പു​തി​യ ഏ​ഴ് പേ​റ്റന്‍റുക​ള്‍
Thursday, June 10, 2021 1:08 PM IST
അ​മൃ​ത വി​ശ്വ​വി​ദ്യാ​പീ​ഠം യൂ​ണി​വേ​ഴ്‌​സി​റ്റി​യു​ടെ കീ​ഴി​ലു​ള്ള അ​മൃ​ത സെന്‍റർ ഫോ​ര്‍ നാ​നോ​സ​യ​ന്‍​സ​സ് ആ​ന്‍​ഡ് മൊ​ളി​ക്യൂ​ലാ​ര്‍ മെ​ഡി​സി​ന്‍ വി​ഭാ​ഗ​ത്തി​ന്, കാ​ന്‍​സ​റി​നും മ​ള്‍​ട്ടി​പ്പി​ള്‍ സ്‌​ക്ലീ​റോ​സി​സി​നും മ​രു​ന്ന് ഉ​ള്‍​പ്പെ​ടെ​യു​ള്ള ഏ​ഴ് പു​തി​യ ക​ണ്ടു​പി​ടു​ത്ത​ങ്ങ​ള്‍​ക്ക് ദേ​ശീ​യ, അ​ന്ത​ര്‍​ദേ​ശീ​യ പേ​റ്റ​ന്‍റു​ക​ള്‍ ല​ഭി​ച്ചു.

ആ​രോ​ഗ്യ മേ​ഖ​ല​യു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് ഏ​ഴ് പേ​റ്റന്‍റുക​ളും ല​ഭി​ച്ച​ത്. മൂ​ന്ന് ക​ണ്ടു​പി​ടു​ത്ത​ങ്ങ​ള്‍​ക്ക് അ​മേ​രി​ക്ക​ന്‍ പേ​റ്റ​ന്‍റും നാ​ല് ക​ണ്ടു​പി​ടു​ത്ത​ങ്ങ​ള്‍​ക്ക് ഇ​ന്ത്യ​ന്‍ പേ​റ്റന്‍റുമാ​ണ് ല​ഭി​ച്ച​തെ​ന്ന് അ​മൃ​ത സെന്‍റർ ഫോ​ര്‍ നാ​നോ​സ​യ​ന്‍​സ​സ് ആ​ന്‍​ഡ് മൊ​ളി​ക്യൂ​ലാ​ര്‍ മെ​ഡി​സി​ന്‍ ഡ​യ​റ​ക്ട​റും അ​മൃ​ത​വി​ശ്വവി​ദ്യാ​പീ​ഠം റി​സ​ര്‍​ച്ച് ഡീ​നു​മാ​യ ഡോ. ​ശാ​ന്തി​കു​മാ​ര്‍ വി. ​നാ​യ​ര്‍ പ​റ​ഞ്ഞു.

ശ​രീ​ര​ത്തി​ന്‍റെ നാ​ഡീ​വ്യ​വ​സ്ഥ​യെ ബാ​ധി​ക്കു​ന്ന മ​ള്‍​ട്ടി​പ്പി​ള്‍ സ്‌​ക്ലി​റോ​സി​സ് (എം​എ​സ്) എ​ന്ന രോ​ഗ​ത്തി​നു​ള്ള മ​രു​ന്നി​നാ​ണ് ആ​ദ്യ​ത്തെ അ​മേ​രി​ക്ക​ന്‍ പേ​റ്റ​ന്‍റ് ല​ഭി​ച്ച​ത്. ലോ​ക​മെ​മ്പാ​ടു​മു​ള്ള എംഎ​സ് രോ​ഗം ബാ​ധി​ച്ച​വ​ര്‍​ക്ക് പു​തി​യ മ​രു​ന്നി​ന്‍റെ ക​ണ്ടെ​ത്ത​ല്‍ ആ​ശ്വാ​സ​ക​ര​മാ​കും.

എ​ക്‌​സ്-​റേ, എം​ആ​ര്‍​ഐ, ഇ​ന്‍​ഫ്രാ​റെ​ഡ് ഫ്‌​ളൂ​റ​സെ​ന്‍​സ് എ​ന്നി​വ​യി​ല്‍ മി​ക​വു​റ്റ ദൃ​ശ്യം ന​ല്‍​കാ​ന്‍ ക​ഴി​യു​ന്ന ലോ​ക​ത്തി​ലെ ആ​ദ്യ​ത്തെ മ​ള്‍​ട്ടി​മോ​ഡ​ല്‍ നാ​നോ കോ​ണ്‍​ട്രാ​സ്റ്റ് ഏ​ജന്‍റ് വി​ക​സി​പ്പി​ച്ച​തി​നാ​ണ് ര​ണ്ടാ​മ​ത്തെ അ​മേ​രി​ക്ക​ന്‍ പേ​റ്റന്‍റ്.


നാ​നോ ടെ​ക്‌​സ്‌​റ്റൈ​ല്‍ അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള ചെ​റി​യ വ്യാ​സ​മു​ള്ള ര​ക്ത​ക്കു​ഴ​ല്‍ ഒ​ട്ടി​ക്ക​ലി​നാ​ണ് മൂ​ന്നാ​മ​ത്തെ അ​മേ​രി​ക്ക​ന്‍ പേ​റ്റ​ന്‍റ് ല​ഭി​ച്ച​ത്.

ഒ​രേ​സ​മ​യം രോ​ഗി​യ്ക്ക് ഒ​ന്നി​ല​ധി​കം മ​രു​ന്നു​ക​ള്‍ ന​ല്‍​കാ​ന്‍ ക​ഴി​യു​ന്ന കോ​ര്‍-​ഷെ​ല്‍ നാ​നോ​പാ​ര്‍​ട്ടി​ക്കി​ള്‍ സി​സ്റ്റം ക​ണ്ടു​പി​ടി​ച്ച​തി​നാ​ണ് ഇ​ന്ത്യ​ന്‍ പേ​റ്റന്‍റ്. പു​തി​യ ക​ണ്ടു​പി​ടു​ത്തം കാ​ന്‍​സ​ര്‍ ചി​കി​ത്സ​യ്ക്ക് മു​ത​ല്‍ കൂ​ട്ടാ​കും.

നാ​നോ സ്ട്ര​ക്ച​ര്‍ ഓ​ര്‍​ത്തോ​പെ​ഡി​ക്, ഡെന്‍റ​ല്‍ ഇം​പ്ലാ​ന്‍റ് വി​ക​സി​പ്പി​ച്ച​തി​നാ​ണ് മ​റ്റൊ​രു ഇ​ന്ത്യ​ന്‍ പേ​റ്റന്‍റ് ല​ഭി​ച്ച​ത്.

മ​രു​ന്നി​ല്ലാതെ ഉ​പ​യോ​ഗി​ക്കാ​വു​ന്ന പു​തി​യ സ്റ്റെന്‍റ് ക​ണ്ടു​പി​ടി​ച്ച​തി​നാ​ണ് അ​വ​സാ​ന ഇ​ന്ത്യ​ന്‍ പേ​റ്റ​ന്‍റ് ല​ഭി​ച്ച​ത്.

ഡോ. ​ശാ​ന്തി​കു​മാ​ര്‍ വി. ​നാ​യ​ര്‍, ഡോ. ​മ​ന്‍​സൂ​ര്‍ കോ​യ​കു​ട്ടി, ഡോ. ​ദീ​പ്തി മേ​നോ​ന്‍, ഡോ. ​പ്ര​വീ​ണ്‍ വ​ര്‍​മ്മ, ഡോ. ​കൃ​ഷ്ണ​കു​മാ​ര്‍ മേ​നോ​ന്‍, ഡോ. ​ഗോ​പി മോ​ഹ​ന്‍, ഡോ. ​അ​നു​ഷ അ​ശോ​ക​ന്‍, ഡോ. ​വി​ജ​യ് ഹ​രീ​ഷ് എ​ന്നി​വ​രാ​ണ് പ​രീ​ക്ഷ​ണ​ങ്ങ​ള്‍​ക്ക് നേ​തൃ​ത്വം ന​ല്‍​കി​യ​ത്.