മെറ്റബോളിക് സിൻഡ്രവും അമിതവണ്ണവും തമ്മിൽ...
ഉ​യ​ർ​ന്ന ര​ക്ത​സ​മ്മർ​ദം, ഉ​യ​ർ​ന്ന ഗ്ലൂ​ക്കോ​സ് നി​ല, ന​ല്ല കൊ​ളസ്ട്രോളി െന്‍റ (എ​ച്ച്ഡി​എ​ൽ) അ​ള​വി​ലു​ള​ള കു​റ​വ് തു​ട​ങ്ങി ആ​രോ​ഗ്യ​ജീ​വി​ത​ത്തി​നു ഭീ​ഷ​ണി​യാ​യ ഒ​രു കൂട്ടം ​റി​സ്ക് ഘ​ട​ക​ങ്ങ​ളെ ഒ​ന്നാ​യി മെ​റ്റ​ബോ​ളി​ക് സി​ൻഡ്രം എ​ന്നു വി​ളി​ക്കു​ന്നു. ഇ​ത്ത​രം ഘ​ട​ക​ങ്ങ​ൾ ഒ​ന്നി​ച്ചു വ​രു​ന്ന​തു കൊ​റോ​ണ​റി ആ​ർ​ട്ടറി രോ​ഗം (​ഹൃ​ദ​യ​രോ​ഗം), മ​സ്തി​ഷ്കാ​ഘാ​തം, ടൈ​പ്പ് 2 പ്ര​മേ​ഹം എ​ന്നി​വ​യ്ക്കു​ള​ള സാ​ധ്യ​ത വ​ർ​ധി​പ്പി​ക്കു​ന്നു. മെ​റ്റ​ബോ​ളി​ക് സി​ൻ​ഡ്രമി​നു കാ​ര​ണ​ങ്ങ​ൾ പ​ല​ത്. എ​ന്നാ​ൽ എ​ല്ലാം അ​മി​ത​വ​ണ്ണ​വു​മാ​യി ബ​ന്ധ​മു​ള​ള​താ​ണ്.

റി​സ്ക് ഘ​ട​ക​ങ്ങ​ൾ

1. ശരീരത്തിന്‍റെ മ​ധ്യ​ഭാ​ഗ​ത്തും മു​ക​ൾ​ഭാ​ഗ​ത്തും അ​മി​ത​ഭാ​രം ഉ​ണ്ടാ​കു​ന്ന അ​വ​സ്ഥ ( സെ​ൻ​ട്ര​ൽ
ഒ​ബീ​സി​റ്റി)
2. ഇ​ൻ​സു​ലി​നോ​ടു ശ​രീ​രം പ്ര​തി​കൂ​ല​മാ​യി പ്ര​തി​ക​രി​ക്കു​ന്ന അ​വ​സ്ഥ.. ര​ക്ത​ത്തി​ലെ ഗ്ലൂ​ക്കോ​സിന്‍റെ അ​ള​വു കൃ​ത്യ​മാ​യ തോ​തി​ൽ നി​യ​ന്ത്രി​ച്ചു നി​ർ​ത്തു​ക​യാ​ണ് ഇ​ൻ​സു​ലിന്‍റെ ധ​ർമം. ഇ​ൻ​സു​ലി​ൻ ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​നാ​കാ​തെ വ​രു​ന്ന​തോ​ടെ ര​ക്ത​ത്തി​ലെ ഗ്ലൂ​ക്കോ​സ്, കൊ​ഴു​പ്പ് എ​ന്നി​വ​യു​ടെ തോ​ത് അ​നി​യ​ന്ത്രി​ത​മാ​യി വ​ർ​ധി​ക്കു​ന്നു.

മ​റ്റു ഘ​ട​ക​ങ്ങ​ൾ

1. പ്രാ​യ​മാ​കു​ന്ന സ്ഥി​തി 2. പാ​ര​ന്പ​ര്യ​ഘ​ട​ക​ങ്ങ​ൾ
3. ഹോ​ർ​മോ​ണ്‍ വ്യ​തി​യാ​നം 4. വ്യാ​യാ​മ​മി​ല്ലാ​യ്മ മെ​റ്റ​ബോ​ളി​ക് സി​ൻ​ഡ്രം ഉ​ള​ള​വ​രി​ൽ വ​ർ​ധി​ച്ച തോ​തി​ൽ ര​ക്തം കട്ടി​യാ​കു​ന്ന സാഹചര്യം കാ​ണ​പ്പെ​ടാ​റു​ണ്ട്.

ല​ക്ഷ​ണ​ങ്ങ​ൾ

* അ​ര​ക്കെട്ടി​നും വ​യ​റി​നും ചു​റ്റും അ​ധി​ക​ഭാ​രം
* ര​ക്ത​സമ്മ​ർ​ദം 130/85 mm Hg യി​ൽ കൂ​ടു​ത​ൽ ആ​കു​ന്ന അ​വ​സ്ഥ.
* ആ​ഹാ​ര​ത്തി​നു മു​ന്പു​ള​ള ര​ക്ത​പ​രി​ശോ​ധ​ന​യി​ൽ പ​ഞ്ച​സാ​ര​യു​ടെ തോ​ത് 100 mg/dLനു തു​ല്യ​മോ അ​തി​ൽ കൂ​ടു​ത​ലോ ആ​കു​ന്ന സ്ഥി​തി
* അ​ര​യ്ക്കു ചു​റ്റു​മു​ള​ള അ​ള​വ്: പു​രു​ഷ​ൻ 101.6 സെ​ൻ​റി​മീ​റ്ററി​ൽ കൂ​ടു​ത​ൽ
സ്ത്രീ 88.9 ​സെ​ൻ​റി​മീ​റ്റ​റി​ൽ കൂ​ടു​ത​ൽ
* ന​ല്ല കൊള​സ്ട്രോ​ളാ​യ എ​ച്ച്ഡി​എ​ലിന്‍റെ അ​ള​വി​ലു​ണ്ടാ​കു​ന്ന കു​റ​വ് പു​രു​ഷ​ൻ 40 mg/dLനു ​താ​ഴെ സ്ത്രീ mg/dL നു ​താ​ഴെ
* ര​ക്ത​ത്തി​ലെ ട്രൈ​ഗ്ലി​സ​റൈ​ഡിന്‍റെ അ​ള​വ് 150 mg/dLനു ​തു​ല്യ​മോ അ​തി​ൽ കൂ​ടു​ത​ലോ ആ​വു​ക പ​രി​ശോ​ധ​ന​ക​ൾ
1. ബി​പി പ​രി​ശോ​ധ​ന 2. ഗ്ലൂ​ക്കോ​സ് ടെ​സ്റ്റ്

3. എ​ച്ച്ഡി​എ​ൽ കൊ​ള​സ്ട്രോ​ൾ അ​ള​വ് 4. എ​ൽ​ഡി​എ​ൽ കൊ​ള​സ്ട്രോ​ൾ അ​ള​വ് 5. ആ​കെ കൊ​ള​സ്ട്രോ​ൾ അ​ള​വ്
6. ട്രൈ​ഗ്ലി​സ​റൈ​ഡ്സ് നി​ലചി​കി​ത്സ

ചി​കി​ത്സ​യു​ടെ പ്ര​ധാ​ന ഉ​ദ്ദേ​ശ്യം ഹൃ​ദ​യ​രോ​ഗ​ങ്ങ​ളു​ടെ​യും പ്ര​മേ​ഹ​ത്തിന്‍റെയും സാ​ധ്യ​ത കു​റ​യ്ക്കു​ക എ​ന്ന​താ​ണ്. ഡോ​ക്ട​ർ നി​ർ​ദേ​ശി​ക്കു​ന്ന മ​രു​ന്നു​ക​ൾ​ക്കൊ​പ്പം ജീ​വി​ത​ശൈ​ലി​യി​ലു​ള​ള മാ​റ്റ​വും അ​നി​വാ​ര്യം. ഇ​തു ര​ക്ത​ത്തി​ലെ പ​ഞ്ച​സാ​ര, എ​ൽ​ഡി​എ​ൽ കൊ​ള​സ്ട്രോ​ൾ എ​ന്നി​വ​യു​ടെ തോ​തു കു​റ​യ്ക്കു​ന്ന​തി​നു ഫ​ല​പ്ര​ദം.

ചി​ല നി​ർ​ദേ​ശ​ങ്ങ​ൾ

1. ഭാ​രം കു​റ​യ്ക്കു​ക. നി​ല​വി​ലു​ള​ള ഭാ​ര​ത്തിന്‍റെ 7 മു​ത​ൽ 10 ശ​ത​മാ​നം വ​രെ കു​റ​യ്ക്കു​ക. ദി​വ​സ​വും 500 - 1000 ക​ലോ​റി​യി​ൽ കൂ​ടു​ത​ൽ ഉൗ​ർ​ജം ശ​രീ​ര​ത്തി​ന് ആ​വ​ശ്യ​മി​ല്ല.
2. ദി​വ​സ​വും 30 മി​നിട്ട് വ്യാ​യാ​മം ശീ​ല​മാ​ക്കു​ക
3. കൊ​ള​സ്ട്രോ​ൾ കു​റ​യ്ക്കാ​നു​ള​ള വി​വി​ധ മാ​ർ​ഗ​ങ്ങ​ൾ സ്വീ​ക​രി​ക്കു​ക. എ​ണ്ണ ഏ​താ​യാ​ലും മി​ത​മാ​യി ഉ​പ​യോ​ഗി​ക്കു​ക.
4. ഭാ​രം കു​റ​യ്ക്ക​ൽ, വ്യാ​യാ​മം, ഡോ​ക്ട​ർ നി​ർ​ദേ​ശി​ക്കു​ന്ന മ​രു​ന്നു​ക​ൾ എ​ന്നി​വ​യു​ടെ സ​ഹാ​യ​ത്തോ​ടെ ര​ക്ത​സ​മ്മർ​ദം കു​റ​യ്ക്കു​ക. 5. പു​ക​വ​ലി, മ​ദ്യ​പാ​നം എ​ന്നി​വ ഉ​പേ​ക്ഷി​ക്കു​ക.

മെ​റ്റ​ബോ​ളി​ക് സി​ൻ​ഡ്രം സ​ങ്കീ​ർ​ണാ​വ​സ്ഥ​ക​ൾ

1. ആ​ർട്ടീ​രി​യോസ്ക​്ളീ​റോ​സി​സ് 2. ക​ടു​ത്ത പ്ര​മേ​ഹം
3. ഹൃ​ദ​യാ​ഘാ​തം
4. കി​ഡ്നി രോ​ഗ​ങ്ങ​ൾ
5. നോ​ണ്‍ ആ​ൽ​ക്ക​ഹോ​ളി​ക് ഫാ​റ്റി ലി​വ​ർ രോ​ഗ​ങ്ങ​ൾ

ശ്ര​ദ്ധി​ക്കു​ക

1. കൊ​ഴു​പ്പു കു​റ​ഞ്ഞ ഭ​ക്ഷ​ണം ശീ​ല​മാ​ക്കു​ക. പ​ഴ​ങ്ങ​ൾ, പ​ച്ച​ക്ക​റി​ക​ൾ, ത​വി​ടു ക​ള​യാ​ത്ത ധാ​ന്യ​ങ്ങ​ൾ എ​ന്നി​വ ദി​വ​സ​വും ഭ​ക്ഷ​ണ​ത്തി​ലു​ൾ​പ്പെ​ടു​ത്തു​ക. 2. ദി​വ​സ​വും അ​ര മ​ണി​ക്കൂ​റെ​ങ്കി​ലും വ്യാ​യാ​മം ചെ​യ്യു​ക 3. ബോ​ഡി മാ​സ് ഇ​ൻ​ഡ​ക്സ് 25 ൽ ​ കു​റ​യ്ക്കു​ക
4. ര​ക്ത​സ​മ്മർ​ദ​വും ര​ക്ത​ത്തി​ലെ
പ​ഞ്ച​സാ​ര​യു​ടെ തോ​തും നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കു​ക
5. പു​ക​വ​ലി​യും മ​ദ്യ​പാ​ന​വും പൂ​ർ​ണ​മാ​യും ഉ​പേ​ക്ഷി​ക്കു​ക.
6. ആ​ഴ്ച​യി​ൽ ര​ണ്ടു ത​വ​ണ​യെ​ങ്കി​ലും ഒ​മേ​ഗ 3 ഫാ​റ്റി ആ​സി​ഡു​ക​ൾ അ​ട​ങ്ങി​യ മീ​നു​ക​ൾ(​മ​ത്തി, അ​യ​ല...) ക​റി​വ​ച്ചു ക​ഴി​ക്കു​ക.
എ​ണ്ണ​യി​ൽ മു​ക്കി വ​റു​ത്ത വി​ഭ​വ​ങ്ങ​ൾ ഒ​ഴി​വാ​ക്കു​ക