മൗത്ത് വാഷ് ഉപയോഗിക്കുന്പോൾ എന്തൊക്കെ ശ്രദ്ധിക്കണം‍?
Tuesday, January 11, 2022 12:40 PM IST
ടൂ​ത്ത് ബ്ര​ഷ് തെ​ര​ഞ്ഞെ​ടു​ക്കു​ന്പോ​ൾ മൃ​ദു​വായ ബ്ര​സി​ൽ​സു​ള്ള ബ്ര​ഷ് തെ​ര​ഞ്ഞെ​ടു​ക്ക​ണം. മൂ​ന്നു മാ​സ​ത്തി​ലൊ​രി​ക്ക​ൽ ടൂ​ത്ത് ബ്ര​ഷ് മാ​റ്റാ​നും മ​റ​ക്ക​രു​ത്. വെ​പ്പു​പ​ല്ലു​ക​ൾ വൃ​ത്തി​യാ​ക്കു​ന്ന​തി​നു ക​ട്ടി കൂ​ടി​യ ടൂ​ത്ത് ബ്ര​ഷു​ക​ൾ ഉ​പ​യോ​ഗി​ക്ക​ണം. പ​ല്ലി​ൽ ക​ന്പി​യി​ട്ട് ചി​കി​ത്സ ചെ​യ്യു​ന്ന​വ​ർ ദ​ന്ത​ഡോ​ക്ട​ർ നി​ർ​ദേ​ശി​ക്കു​ന്ന ബ്ര​ഷ് ഉ​പ​യോ​ഗി​ക്കു​ക.

എത്ര അളവിൽ ടൂ​ത്ത് പേ​സ്റ്റ്..‍?

ടൂ​ത്ത് ബ്ര​ഷി​ന്‍റെ സ​ഹാ​യ​ത്തോ​ടെ പ​ല്ലു​ക​ൾ വൃ​ത്തി​യാ​ക്കു​ന്ന​തി​ന് ഉ​പ​യോ​ഗി​ക്കു​ന്ന വ​സ്തു​വാ​ണു ടൂ​ത്ത് പേ​സ്റ്റ്. ഇ​വ പ​ല്ലി​ലെ അ​ഴു​ക്കു കു​റ​യ്ക്കാ​നും ദ​ന്ത​ക്ഷ​യം ത​ട​യാ​നും വാ​യ ഫ്ര​ഷാ​യി​രി​ക്കാ​നും സ​ഹാ​യി​ക്കു​ന്നു.

ആ​റു​മാ​സം മു​ത​ൽ ര​ണ്ടു വ​യ​സു​ വ​രെ​യു​ള്ള കു​ട്ടി​ക​ളി​ൽ നേ​രി​യ അ​ള​വി​ലും ര​ണ്ടു മു​ത​ൽ ആ​റു വ​യ​സു​വ​രെ​യു​ള്ള കു​ട്ടി​ക​ളി​ൽ പ​യ​റു​മ​ണി​യു​ടെ വ​ലു​പ്പ​ത്തി​ലും ടൂ​ത്ത് പേ​സ്റ്റ് ബ്ര​ഷി​ൽ എ​ടു​ത്തു പ​ല്ലു തേ​യ്ക്കേ​ണ്ട​താ​ണ്. മു​തി​ർ​ന്ന​വ​രി​ൽ ബ്ര​ഷി​ന്‍റെ ബ്ര​സി​ൽ​സി​ന്‍റെ മു​ഴു​നീ​ള​ത്തി​ൽ പേ​സ്റ്റ് ഉ​പ​യോ​ഗി​ക്കേ​ണ്ട​താ​ണ്. പ​ല്ലു സെ​റ്റ് ഉ​പ​യോ​ഗി​ക്കു​ന്ന​വ​രാ​ണെ​ങ്കി​ൽ അ​തി​ന്‍റെ ബ്ര​ഷും പേ​സ്റ്റും​വ​ച്ച് സെ​റ്റ് വൃ​ത്തി​യാ​ക്ക​ണം.

എ​ങ്ങ​നെ ബ്ര​ഷ് ചെ​യ്യണം?

ഫ്ളൂ​റൈ​ഡ് ടൂ​ത്ത് പേ​സ്റ്റ് ഉ​പ​യോ​ഗി​ച്ചു ദി​വ​സ​ത്തി​ൽ ര​ണ്ടു ത​വ​ണ ര​ണ്ടു മി​നി​റ്റു നേ​രം പ​ല്ലു തേ​ക്ക​ണം. ബ്ര​ഷ് ചെ​യ്ത​തി​നു​ശേ​ഷം അ​ധി​കം വ​രു​ന്ന ടൂ​ത്ത് പേ​സ്റ്റ് തു​പ്പി​ക്ക​ള​യു​ക. ടൂ​ത്ത് പേ​സ്റ്റ് ഉ​പ​യോ​ഗി​ച്ച് ഉ​ട​നെ​ത​ന്നെ വാ​യ വെ​ള്ള​മു​പ​യോ​ഗി​ച്ചു ക​ഴു​കാ​തെ​യി​രു​ന്നാ​ൽ ഫ്ളൂ​റൈ​ഡ് പ​ല്ലു​ക​ളി​ൽ ഫ​ല​പ്ര​ദ​മാ​യി തു​ട​രു​മെ​ന്ന​ത് ഉ​റ​പ്പാ​ണ്.

ബലം കൊടുത്ത് പല്ലു തേച്ചാൽ...

മോ​ണ​യ്ക്ക് 45 ഡി​ഗ്രി ചെ​രി​ച്ച് ടൂ​ത്ത് ബ്ര​ഷ് വ​യ്ക്കു​ക.സൗ​മ്യ​മാ​യ വൃ​ത്താ​കൃ​തി​യി​ലു​ള്ള ച​ല​നം ഉ​പ​യോ​ഗി​ക്കു​ക. അ​ക​ത്തെ ഉ​പ​രി​ത​ല​ത്തി​ൽ ഇ​തു​പോ​ലെ ആ​വ​ർ​ത്തി​ക്കു​ക. ച​വ​യ്ക്കു​ന്ന പ്ര​ത​ല​ങ്ങ​ളി​ൽ മു​ന്നോ​ട്ടും പി​ന്നോ​ട്ടു​മു​ള്ള ച​ല​നം ഉ​പ​യോ​ഗി​ക്കു​ക. ബ്ര​ഷ് ചെ​യ്ത​ശേ​ഷം ടൂ​ത്ത് പേ​സ്റ്റ് തു​പ്പു​ക.

മൃ​ദു​ല​മാ​യ ബ്ര​സി​ൽ​സു​ള്ള ടൂ​ത്ത് ബ്ര​ഷ് ഉ​പ​യോ​ഗി​ക്കു​ന്ന​ത് പ​ല്ലു തേ​യ്മാ​നം ത​ട​യു​ന്നു. ഒ​രു​പാ​ടു ശ​ക്തി​യി​ൽ പ​ല്ലു തേ​ക്കു​ന്ന​തും ദീ​ർ​ഘ​സ​മ​യം പ​ല്ലു തേ​ക്കു​ന്ന​തും പ​ല്ലു​പു​ളി​പ്പി​നും പ​ല്ലു​ക​ളു​ടെ തേ​യ്മാ​ന​ത്തി​നും കാ​ര​ണ​മാ​കും.


ഡെ​ന്‍റ​ൽ ഫ്ളോ​സ് എന്തിന്?

പ​ല്ലു​ക​ൾ​ക്കി​ട​യി​ൽ കു​ടു​ങ്ങി​ക്കി​ട​ക്കു​ന്ന​തും എ​ന്നാ​ൽ ടൂ​ത്ത് ബ്ര​ഷ് ഉ​പ​യോ​ഗി​ച്ചു വൃ​ത്തി​യാ​ക്കാ​ൻ ബു​ദ്ധി​മു​ട്ടു​ള്ള​തു​മാ​യ ആ​ഹാ​ര പ​ദാ​ർ​ഥ​ങ്ങ​ളെ നീ​ക്കം​ചെ​യ്യാ​ൻ ഉ​പ​യോ​ഗി​ക്കു​ന്ന വ​സ്തു​വാ​ണ് ഇ​ത്. നൂ​ലു​പോ​ലു​ള്ള വ​സ്തു (ഡെ​ന്‍റ​ൽ ഫ്ളോ​സ്) ഉ​പ​യോ​ഗി​ച്ചാ​ണു ചെ​യ്യു​ന്ന​ത്. ന​മ്മു​ടെ ര​ണ്ടു കൈ​യു​ടെ ന​ടു​വി​ര​ലു​ക​ളി​ൽ പി​ടി​ച്ചു​വേ​ണം ഫ്ളോ​സ് ചെ​യ്യേ​ണ്ട​ത്. ഫ്ളോ​സ് ചെ​യ്യു​ന്പോ​ൾ മോ​ണ​ക​ൾ​ക്കു ക്ഷ​തം വ​രാ​തെ ചെ​യ്യ​ണം. പ​ല്ലു​ക​ൾ​ക്കി​ട​യി​ലൂ​ടെ ഫ്ളോ​സ് മു​ന്നോ​ട്ടും പു​റ​കി​ലോ​ട്ടും നീ​ക്കി​വേ​ണം ക്ലീ​ൻ ചെ​യ്യാ​ൻ. ദി​വ​സ​ത്തി​ൽ ഒ​രി​ക്ക​ലെ​ങ്കി​ലും ഫ്ളോ​സ് ചെ​യ്യാ​ൻ ശ്ര​ദ്ധി​ക്കു​ക.

മൗ​ത്ത് വാ​ഷ്

പ​ല്ലു​ക​ൾ കേ​ടാ​കാ​തി​രി​ക്കു​ന്ന​തി​നും ശു​ദ്ധ​മാ​യ ശ്വാ​സ​ത്തി​നും ന​ന്നാ​യി ബ്ര​ഷ് ചെ​യ്യു​ന്ന​തി​നോ​ടൊ​പ്പം​ത​ന്നെ മൗ​ത്ത് വാ​ഷും ഉ​പ​യോ​ഗി​ക്കാം. വി​പ​ണി​യി​ൽ ല​ഭി​ക്കു​ന്ന മൗ​ത്ത് വാ​ഷു​ക​ൾ നി​ർ​മാ​താ​ക്ക​ളു​ടെ ഉ​പ​യോ​ഗ നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ച്ച് ഉ​പ​യോ​ഗി​ക്കു​ക. 20 എംഎൽ ​മൗ​ത്ത് വാ​ഷ് എ​ടു​ക്കു​ക. മൗ​ത്ത് വാ​ഷ് വാ​യി​ൽ ഒ​ഴി​ക്കു​ക. 30 സെക്കൻഡ് മൗ​ത്ത് വാ​ഷ് ഉ​പ​യോ​ഗി​ച്ച് വാ​യ കു​ലു​ക്കി ക​ഴു​കു​ക.

അ​ര മ​ണി​ക്കൂ​റി​നു​ശേ​ഷം വെ​ള്ളം ഉ​പ​യോ​ഗി​ച്ചു ക​ഴു​കു​ക. പ​ല്ലു തേ​ച്ച് 20 മി​നി​റ്റു ശേ​ഷം മാ​ത്രം മൗ​ത്ത് വാ​ഷ് ഉ​പ​യോ​ഗി​ക്കുകയ മൗ​ത്ത് വാ​ഷ് ഒ​രു കാ​ര​ണ​വ​ശാ​ലും വി​ഴു​ങ്ങ​രു​ത്. ആ​ൽ​ക്ക​ഹോ​ൾ ഇ​ല്ലാ​ത്ത മൗ​ത്ത് വാ​ഷ് തെ​ര​ഞ്ഞെ​ടു​ക്കു​ക.

മോണ മസാജ്...

മേ​ൽ​പ​റ​ഞ്ഞ ദ​ന്ത​പ​രി​പാ​ല​ന മാ​ർ​ഗ​ങ്ങ​ൾ കൂ​ടാ​തെ വാ​ട്ട​ർ ഇ​റി​ഗേ​ഷ​ൻ ഉ​പ​ക​ര​ണ​ങ്ങ​ളും ഉ​പ​യോ​ഗി​ക്കാം. ടൂ​ത്ത് ബ്ര​ഷോ കൈ​വി​ര​ലോ കൊ​ണ്ട് മോ​ണ മ​സാ​ജ് ചെ​യ്യു​ന്ന​തും ന​ല്ല​താ​ണ്. പ​ല്ലു​ക​ൾ​പോ​ലെ​ത​ന്നെ നാ​ക്കി​ന്‍റെ പ്ര​ത​ല​ത്തി​ലും ഭ​ക്ഷ​ണാ​വ​ശി​ഷ്ട​ങ്ങ​ൾ അ​ടി​ഞ്ഞു​കൂ​ടാ​തം. ടൂ​ത്ത് ബ്ര​ഷോ ടം​ഗ് ക്ലീ​ന​റോ ഉ​പ​യോ​ഗി​ച്ച് അ​തു നീ​ക്കം ചെ​യ്യ​ണം.

വി​വ​ര​ങ്ങ​ൾ - ഡോ. ​വി​നോ​ദ് മാ​ത്യു മു​ള​മൂ​ട്ടി​ൽ
(അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​ർ, പു​ഷ്പ​ഗി​രി കോ​ള​ജ് ഓ​ഫ് ദ​ന്ത​ൽ സ​യ​ൻ​സ​സ്, തി​രു​വ​ല്ല).
ഫോ​ൺ - 9447219903