തൊണ്ടവേദനയുള്ളപ്പോൾ ഏതൊക്കെ ഭക്ഷണം ഒഴിവാക്കണം?
തൊ​ണ്ട​വേ​ദ​ന​യു​ണ്ടാ​കു​ന്ന​തി​ന് പ്ര​ത്യേ​കി​ച്ചെ​ന്തെ​ങ്കി​ലും ഒ​രു രോ​ഗം ഉ​ണ്ടാ​യി​രി​ക്ക​ണ​മെ​ന്ന് നി​ർ​ബ​ന്ധ​മൊ​ന്നു​മി​ല്ല.

വ​ള​രെ ഒ​ച്ച​യി​ലും ദീ​ർ​ഘ നേ​ര​വും സം​സാ​രി​ക്കു​ന്ന​ത് കൊ​ണ്ടോ ചൂ​ടു​ള്ള​വ ക​ഴി​ച്ച​തു കാ​ര​ണം തൊ​ണ്ട പൊ​ള്ളു​ന്ന​ത് കൊ​ണ്ടോ വ​ർ​ധി​ച്ച വാ​യ വ​ര​ൾ​ച്ച കാ​ര​ണ​മോ വാ​യ തു​റ​ന്നു കി​ട​ന്ന് ഉ​റ​ങ്ങു​ന്ന​ത് കൊ​ണ്ടോ ചി​ല രോ​ഗ​ങ്ങ​ളു​ടെ ല​ക്ഷ​ണ​മാ​യോ തൊ​ണ്ട​വേ​ദ​ന​യു​ണ്ടാ​കാം.

ഭ​ക്ഷ​ണം ‌ ഇ​റ​ക്കു​മ്പോ​ഴോ അ​ല്ലാ​തെ​യോ...

ഭ​ക്ഷ​ണം പോ​ലു​ള്ള എ​ന്തെ​ങ്കി​ലും ഇ​റ​ക്കു​മ്പോ​ഴോ അ​ല്ലാ​തെ​യോ തൊ​ണ്ട​യു​ടെ ഭാ​ഗ​ത്ത് വേ​ദ​ന​യോ മ​റ്റ് ബു​ദ്ധി​മു​ട്ടു​ക​ളോ അ​നു​ഭ​വ​പ്പെ​ടു​ന്ന​തി​നെ​യാ​ണ് പൊ​തു​വേ തൊ​ണ്ട​
വേ​ദ​ന എ​ന്നു പ​റ​യു​ന്ന​ത്.

ജ​ല​ദോ​ഷം, പ​ക​ർ​ച്ച​പ്പ​നി, അ​ണു​ബാ​ധ എ​ന്നി​വ​യും തൊ​ണ്ട​വേ​ദ​ന​യ്ക്ക് കാ​ര​ണ​മാ​കാം.

ടോ​ൺ​സി​ലു​ക​ൾ ചു​വ​ന്നു​വീ​ർ​ക്കു​ന്പോൾ

പ​നി,ത​ല​വേ​ദ​ന, ടോ​ൺ​സി​ലു​ക​ളി​ൽ വെ​ളു​ത്ത പൊ​ട്ടു​ക​ൾ പോ​ലെ കാ​ണു​ക, ടോ​ൺ​സി​ലു​ക​ൾ ചു​വ​ന്നു​വീ​ർ​ക്കു​ക എ​ന്നി​വ​യും തൊ​ണ്ട​വേ​ദ​ന​യു​ള്ള​വ​രി​ൽ കാ​ണാം.

ഫാരിഞ്ചൈറ്റിസ്

താ​ൽ​ക്കാ​ലി​ക​മാ​യും പെ​ട്ടെ​ന്നു​മു​ണ്ടാ​കു​ന്ന തൊ​ണ്ട​വേ​ദ​ന​യെ ഫാ​രി​ഞ്ചൈ​റ്റി​സ് എ​ന്നു​പ​റ​യും. ​അ​വ പെ​ട്ടെ​ന്നു​ത​ന്നെ ശ​മി​ക്കു​ന്ന​തു​മാ​ണ്.


ദീ​ർ​ഘ​നാ​ൾ നി​ല​നി​ൽ​ക്കു​ന്ന തൊ​ണ്ട വേ​ദ​ന​യാ​ണെ​ങ്കി​ൽ അ​തു​ണ്ടാ​കു​ന്ന​തി​നു​ള്ള രോ​ഗ​കാ​ര​ണ​ത്തെ ത​ന്നെ ചി​കി​ത്സി​ച്ചു മാ​റ്റി​യാ​ൽ മാ​ത്ര​മേ ഭേ​ദ​മാ​കു​ക​യു​ള്ളൂ.

വൈറസും ബാക്ടീരിയയും

വൈ​റ​സ് ബാ​ധ കൊ​ണ്ടു​ണ്ടാ​കു​ന്ന ത​ര​ത്തി​ലു​ള്ള തൊ​ണ്ട​വേ​ദ​ന 3 മു​ത​ൽ 10 ദി​വ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ കു​റ​യു​ന്ന​താ​ണ്.​

അ​ല​ർ​ജി കാ​ര​ണ​വും ബാ​ക്ടീ​രി​യ കാ​ര​ണ​വു​മു​ണ്ടാ​കു​ന്ന​ത് അ​തി​ലും കൂ​ടു​ത​ൽ സ​മ​യ​മെ​ടു​ത്ത് മാ​ത്ര​മേ പ​രി​ഹ​രി​ക്കാ​നാ​കു.​ ഭ​ക്ഷ​ണ​മി​റ​ക്കു​ന്ന​തി​നോ ശ്വാ​സ​മെ​ടു​ക്കു​ന്ന​തി​നോ ത​ട​സ​മു​ണ്ടാ​യാ​ൽ കൂ​ടു​ത​ൽ ശ്ര​ദ്ധ​യോ​ടെ​യു​ള്ള ചി​കി​ത്സ വേ​ണ്ടി​വ​രും.

തൊണ്ടവേദനയുള്ളപ്പോൾ....

മ​ദ്യം, കോ​ഫി, ന​ല്ല എ​രി​വു​ള്ള ഭ​ക്ഷ​ണം, ത​ക്കാ​ളി,പു​ളി​യു​ള്ള പ​ഴ​ങ്ങ​ൾ, പു​ളി കൂ​ടി​യ മ​റ്റ് ആ​ഹാ​ര​ങ്ങ​ൾ, അ​സി​ഡി​ക് സ്വ​ഭാ​വ​മു​ള്ള ഭ​ക്ഷ​ണം എ​ന്നി​വ തൊ​ണ്ട വേ​ദ​ന​യു​ള്ള​പ്പോ​ൾ ഒ​ഴി​വാ​ക്ക​ണം. (തുടരും)

വി​വ​ര​ങ്ങ​ൾ - ഡോ. ​ഷർമദ് ഖാൻ BAMS, MD സീനിയർ മെഡിക്കൽ ഓഫീസർ, ഗവ. ആയുർവേദ ഡിസ്പെൻസറി, നേമം, തിരുവനന്തപുരം ഫോൺ - 9447963481