അണ്ഡാശയമുഴകള്‍
അണ്ഡാശയത്തിലുണ്ടാകുന്ന മുഴകളെ രണ്ടായി തിരിക്കാം. അര്‍ബുദബാധിതവും അല്ലാത്തതും. ചെറിയകുട്ടികള്‍ മുതല്‍ പ്രായം ചെന്ന സ്ത്രീകളിലുള്‍പ്പെടെ അണ്ഡാശയമുഴകള്‍ കണ്ട ു വരുന്നുണ്ട്.

അണ്ഡാശയമുഴ എങ്ങനെ കണ്ടെത്താം?

1. രോഗലക്ഷണങ്ങള്‍- പലപ്പോഴും രോഗലക്ഷണങ്ങള്‍ കാണിക്കാത്ത അസുഖമാണ് അണ്ഡാശയമുഴകള്‍. അതിനാല്‍ തന്നെ അര്‍ബുദങ്ങളില്‍ ഏറ്റവും അപകടകാരിയാണിത്. രോഗലക്ഷണം കാണിക്കുമ്പോഴേക്കും അത് ആപത്കരമായ അവസ്ഥയിലേക്ക് വ്യാപിച്ചിരിക്കും. എന്നാല്‍ തന്നെയും കുറഞ്ഞ ഇടവേളകളില്‍ വരുന്ന ആര്‍ത്തവം, കൂടുതലായുള്ള രക്തം പോക്ക്, വയറുവേദന, ഛര്‍ദ്ദി, വിശപ്പില്ലായ്മ, ഭാരക്കുറവ്, എന്നിവയെല്ലാം അണ്ഡാശയമുഴകളുടെ രോഗലക്ഷണങ്ങളായി കരുതാവുന്നതാണ്.

2. സ്‌കാനിംഗ് പരിശോധന- സാധാരണ അള്‍ട്രാസൗണ്ട് സ്‌കാനിംഗ് മുതല്‍ സിടി സ്‌കാന്‍ വരെ ഇതിന്റെ പരിശോധനകളുടെ ഭാഗമാണ്.

3. ട്യൂമര്‍ മാര്‍ക്കര്‍ ടെസ്റ്റ്- ഇത് ഒരു രക്തപരിശോധനയാണ്. ചിലതരം മുഴകള്‍ പ്രത്യേകതരം ഹോര്‍മോണുകള്‍ ഉത്പാദിപ്പിക്കുകയും അത് രോഗിയുടെ രക്തത്തില്‍ അമിതതോതില്‍ കാണുകയും ചെയ്യുന്നു. ഈ പരിശോധനകള്‍ അണ്ഡാശയഅര്‍ബുദ ചികിത്സയില്‍ വളരെ ഉപകാരപ്രദമാണ്.

അര്‍ബുദമുഴകളെ എങ്ങിനെ തിരിച്ചറിയാം?

1. രോഗിയുടെ പ്രായം- വളരെ ചെറിയ കുട്ടികളില്‍ ആര്‍ത്തവ ആരം'ത്തിനു മുമ്പായി കാണുന്ന മുഴകള്‍ അര്‍ബുദ സാധ്യത കൂട്ടുന്നുണ്ട്. അതുപോലെ തന്നെ ആര്‍ത്തവിരാമത്തിനു ശേഷം കാണപ്പെടുന്ന മുഴകളും സൂക്ഷിക്കേണ്ട വ തന്നെയാണ്. എന്നാല്‍ ആര്‍ത്തവമുള്ള സ്ത്രീകള്‍ക്ക് ഹോര്‍മോണ്‍ വ്യതിയാനവും അണ്ഡോത്പാദനവും മൂലം ചെറിയ മുഴകള്‍ അണ്ഡാശയത്തില്‍ കാണാറുണ്ട്. ഇവയ്ക്ക് അര്‍ബുദവുമായി യാതൊരു ബന്ധവുമില്ല.

2. സ്‌കാനിംഗിലെ വ്യത്യാസങ്ങള്‍- സ്‌കാനിങ്ങില്‍ കട്ടിയായ മുഴകള്‍, കട്ടിയുള്ള ആവരണത്തോടു കൂടിയ മുഴകള്‍, ആവരണത്തെ പൊട്ടിച്ച് വളരുന്ന മുഴകള്‍, രണ്ട് അണ്ഡാശയത്തിലും ഒരേ സമയം വളരുന്ന മുഴകള്‍, മറ്റുള്ള അവയവങ്ങളിലേക്ക് വ്യാപിക്കുന്ന മുഴകള്‍, വയറിനകത്ത് നീര്‍ക്കെട്ടുണ്ട ാക്കുന്ന മുഴകള്‍, 10 സെ.മിയില്‍ കൂടുതലുള്ള മുഴകള്‍ എന്നിവ അര്‍ബുദമാകാന്‍ സാധ്യതയുള്ളതാണ്.


3.രക്തത്തിലെ ഹോര്‍മോണുകളുടെ സാന്നിദ്ധ്യം—-(ട്യൂമര്‍ മാര്‍ക്കേഴ്‌സ്) ഒരു പ്രത്യേക അളവില്‍ കൂടുതലായാല്‍ അത് അര്‍ബുദസാധ്യത വര്‍ധിപ്പിക്കുന്നു.

4. ജനിതകമായി കാണപ്പെടുന്നവ- ചില കുടുംബങ്ങളില്‍ രക്തബന്ധമുള്ള പലര്‍ക്കും അര്‍ബുദ രോഗബാധ കാണാറുണ്ട ്. ഇങ്ങനെയുള്ള അര്‍ബുദത്തില്‍ ഉള്‍പ്പെട്ടതാണ് അണ്ഡാശയ അര്‍ബുദം. അതിനാല്‍ രോഗപാരമ്പര്യമുള്ളവര്‍ പ്രത്യേകം ശ്രദ്ധിക്കേണ്ട താണ്. അമിതമായ വന്ധ്യതാചികിത്സയുടെ പാര്‍ശ്വഫലമായും അണ്ഡാശയ അര്‍ബുദം കാണാറുണ്ട്.

ചികിത്സകള്‍

1. ആര്‍ത്തവകാലത്ത് കാണുന്ന ചെറിയ മുഴകള്‍ പ്രത്യേകിച്ച് ചികിത്സയുടെ ആവശ്യമില്ലാത്തതാണ്. എന്നാല്‍ പത്ത് സെമി മുകളില്‍ വ്യാസമുള്ള മുഴകള്‍ നീക്കം ചെയ്യണം.

2. സ്‌കാനിംഗില്‍ അര്‍ബുദത്തിന്റെ സാധ്യത കൂടുതലായി കാണുന്ന മുഴകള്‍ നീക്കം ചെയ്യേണ്ട താണ്.

3. വളരെ ചെറിയ കുട്ടികളില്‍ കാണുന്ന മുഴകള്‍, ആര്‍ത്തവവിരാമത്തിനു ശേഷം കാണുന്ന മുഴകള്‍ എന്നിവയും നീക്കം ചെയ്യണം.

4. ട്യൂമര്‍ മാര്‍ക്കേഴ്‌സ് കൂടുതലായി കാണുന്ന മുഴകളും നീക്കം ചെയ്യേണ്ടതാണ്.

5. കുടുംബത്തിലെ മറ്റാര്‍ക്കെങ്കിലും അണ്ഡാശയഅര്‍ബുദമോ, സ്തനാര്‍ബുദമോ, ഗര്‍ഭാശയ അര്‍ബുദമോ ഉണ്ടെ ങ്കില്‍ ഇങ്ങനെയുള്ള മുഴകള്‍ നീക്കം ചെയ്യുന്നതും നല്ലതാണ്.

6. ആര്‍ത്തവത്തോടനുബന്ധിച്ചുള്ള മുഴകള്‍ അര്‍ബുദമല്ല എന്ന് ഉറപ്പു വരുത്തിയതിനു ശേഷം മരുന്നുകള്‍ കൊണ്ട് ചികിത്സിക്കാവുന്നതാണ്.

7. ചില പ്രത്യേക തരത്തിലുള്ള അണ്ഡാശയമുഴകള്‍ സ്ത്രീ, അല്ലെങ്കില്‍ പുരുഷ ഹോര്‍മോണ്‍ അമിതമായി ഉത്പാദിപ്പിക്കുകയും അതു മൂലം ശരീരത്തില്‍ പലതരത്തിലുള്ള വ്യതിയാനങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യാറുണ്ട ്. അങ്ങിനെയുള്ള മുഴകള്‍ അര്‍ബുദമല്ലെങ്കിലും നീക്കം ചെയ്യേണ്ട താണ്.

ഡോ. ഗീത പി
സീനിയര്‍ കണ്‍സല്‍ട്ടന്‍റ്, ഒബസ്‌റ്റെട്രിക്‌സ് ആന്‍ഡ് ഗൈനക്കോളജി വി'ാഗം
കിംസ്‌ഹെല്‍ത്ത്