തവിടും നാരും അടങ്ങിയ ആഹാരക്രമം ശീലിക്കാം
Wednesday, November 2, 2022 2:56 PM IST
പ്രമേഹനിയന്ത്രണത്തിൽ മ​രു​ന്നി​നോ​ടോ​പ്പം ആ​ഹാ​ര​ത്തി​നും ഏ​റെ പ്രാ​ധാ​ന്യ​മു​ണ്ട്.​ ര​ക്ത​ത്തി​ൽ പ​ഞ്ച​സാ​ര​യു​ടെ അ​ള​വ് പെ​ട്ടെ​ന്ന് കൂ​ടാ​ത്ത രീ​തി​യി​ലു​ള്ള ഭ​ക്ഷ​ണ രീ​തി​യാ​ണ് ഒ​രു പ്ര​മേ​ഹ​രോ​ഗി പി​ന്തു​ട​രേ​ണ്ട​ത്.​

മു​ള​പ്പി​ച്ച പ​യ​ർ

* ഇ​ല​ക്ക​റി​ക​ൾ, സാ​ല​ഡു​ക​ൾ, കൊ​ഴു​പ്പു നീ​ക്കി​യ​തും വെ​ള്ളം ചേ​ർ​ത്ത​തു​മാ​യ പാ​ൽ, മോ​ര്, സു​ഗ​ന്ധ​വ്യ​ഞ്ജ​ന​ങ്ങ​ൾ, മു​ള​പ്പി​ച്ച പ​യ​ർ എ​ന്നി​വ ഭ​ക്ഷ​ണ​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്തു​ക.

അച്ചാറുകൾ ഒഴിവാക്കാം

* മ​ധു​ര​പ​ല​ഹാ​ര​ങ്ങ​ൾ, എ​ണ്ണ​യി​ൽ വ​റു​ത്ത​തും പൊ​രി​ച്ച​തു​മാ​യ വി​ഭ​വ​ങ്ങ​ൾ, ധാ​രാ​ളം കൊ​ഴു​പ്പും അ​ന്ന​ജ​വും അ​ട​ങ്ങി​യ ഭ​ക്ഷ​ണം, മ​ധു​ര​മ​ട​ങ്ങി​യ പ​ഴ​ച്ചാ​റു​ക​ൾ, അ​ച്ചാ​റു​ക​ൾ എ​ന്നി​വ ഒ​ഴി​വാ​ക്ക​ണം.​

ഒ​ന്നി​ൽ കൂ​ടു​ത​ൽ ധാ​ന്യ​ങ്ങ​ൾ

* ഭ​ക്ഷ​ണം പാ​കം ചെ​യ്യു​മ്പോ​ൾ ഒ​ന്നി​ൽ കൂ​ടു​ത​ൽ ധാ​ന്യ​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ത്തു​ന്ന​ത് പോ​ഷ​ക​ഗു​ണം വ​ർ​ധി​പ്പി​ക്കു​ന്നു.​
* ത​വി​ട് അ​ട​ങ്ങി​യ​തും നാ​ര​ട​ങ്ങി​യ​തു​മാ​യ ഭ​ക്ഷ​ണം ശീ​ല​മാ​ക്കു​ക.

എണ്ണ, തേങ്ങ, ഉപ്പ് കുറയ്ക്കണം
* തേ​ങ്ങ​യു​ടേ​യും ഉ​പ്പി​ന്‍റെയും എ​ണ്ണ​യു​ടേ​യും ഉ​പ​യോ​ഗം കു​റ​യ്ക്കു​ക.​
* കൃ​ത്യ​മാ​യ സ​മ​യ​ത്ത് കൃ​ത്യ​മാ​യ ഇ​ട​വേ​ള​ക​ളി​ൽ ഭ​ക്ഷ​ണം ക​ഴി​ക്കു​ക. ​
* ദി​വ​സ​വും മൂ​ന്നു നേ​രം വ​ലി​യ അ​ള​വി​ൽ ക​ഴി​ക്കാ​തെ 5-6 നേ​രം കു​റ​ച്ചു കു​റ​ച്ചാ​യി ക​ഴി​ക്കു​ക. ​ ജ​ങ്ക് ഫു​ഡ്, ഫാ​സ്റ്റ് ഫു​ഡ് എ​ന്നി​വ ഉ​പേ​ക്ഷി​ക്കു​ക.

വ്യായാമം

* ​പ്ര​മേ​ഹ രോ​ഗി​ക​ൾ ദി​വ​സ​വും 30 മി​നി​റ്റ് എ​ന്ന തോ​തി​ൽ ആ​ഴ്ച​യി​ൽ അ​ഞ്ചു ദി​വ​സം വ്യാ​യാ​മം ചെ​യ്യ​ണം.​

സൈ​ക്കി​ൾ ഓ​ടി​ക്ക​ൽ, നൃ​ത്തം, നീ​ന്ത​ൽ, ടെ​ന്നീ​സ് ക​ളി മു​ത​ലാ​യ​വ ചെ​യ്യാ​വു​ന്ന​താ​ണ്. (തുടരും)

വി​വ​ര​ങ്ങ​ൾ​ക്കു ക​ട​പ്പാ​ട്: സം​സ്ഥാ​ന ആ​രോ​ഗ്യ കുടുംബക്ഷേമ വ​കുപ്പ്, ആ​രോ​ഗ്യ കേ​ര​ളം & കേരള ഹെൽത്ത് സർവീസസ്