ഓരോ അവസ്ഥയ്ക്കും പ്രത്യേകം പ്രത്യേകമുള്ള മരുന്നുകളും ആവശ്യമായിവരും. എന്നാൽ ഇത്തരമാൾക്കാർ ഭക്ഷണം ക്രമീകരിച്ചാൽ, അതായത് പഥ്യമനുസരിച്ചുള്ള ഭക്ഷണം ഉൾപ്പെടുത്തുകയും അപഥ്യമായതിനെ ഒഴിവാക്കുകയും ചെയ്താൽ മേൽപ്പറഞ്ഞ എല്ലാ അവസ്ഥകൾക്കും സമാധാനം ലഭിക്കും.
പ്രായമൊന്നും ഒരു പ്രശ്നമേയല്ല മാംസവും കൊഴുപ്പും അമിതമായി അരിയാഹാരവും കഴിക്കുന്നവർക്കു
മാത്രമേ കൊളസ്ട്രോൾ ഉണ്ടാകൂ എന്ന ധാരണ ശരിയല്ല. എന്നാൽ, അത്തരമാളുകൾക്ക് കൊളസ്ട്രോൾ വർധിക്കാനുള്ള സാധ്യത കൂടുതലാണെന്ന കാര്യത്തിൽ തർക്കമില്ല.
ശീലിച്ച സമയത്ത് ആഹാരം കഴിക്കാത്തവരിൽ കൊളസ്ട്രോൾ വർധിച്ചുവരുന്നതായും പഠനങ്ങളുണ്ട്. മാത്രമല്ല, പ്രത്യേക പ്രായപരിധിയോ വണ്ണമോ ഒന്നുംതന്നെ കൊളസ്ട്രോൾ ഉണ്ടാകുന്നതിന് കാരണങ്ങളുമല്ല. (തുടരും)
വിവരങ്ങൾ -
ഡോ. ഷർമദ് ഖാൻ BAMS, MD
സീനിയർ മെഡിക്കൽ ഓഫീസർ, ഗവ. ആയുർവേദ ഡിസ്പെൻസറി, നേമം, തിരുവനന്തപുരം ഫോൺ - 9447963481