"നന്നായി പഠിച്ചിട്ടും ഒന്നും എഴുതാൻ പറ്റുന്നില്ല...'
ജസ്ന റഫ്നാസ്
"ന​ന്നാ​യി പ​ഠി​ച്ച​താ, പ​ക്ഷേ പ​രീ​ക്ഷാ ഹാ​ളി​ൽ കേ​റി​യ​പ്പോ മു​ത​ൽ ഭ​യ​ങ്ക​ര ടെ​ൻ​ഷ​ൻ. പ​ഠി​ച്ച​തൊ​ന്നും ഓ​ർ​മ വ​ന്നി​ല്ല, ഹാ​ർ​ട്ട് ബീ​റ്റ് കൂ​ടി, വി​യ​ർ​ത്തു. അ​തു​കൊ​ണ്ടു​ത​ന്നെ ഒ​ന്നും എ​ഴു​താ​നും പ​റ്റി​യി​ല്ല...' വി​ദ്യാ​ർ​ഥി​ക​ളി​ൽ​നി​ന്നു സാ​ധാ​ര​ണ​യാ​യി കേ​ട്ടു​വ​രു​ന്ന അ​നു​ഭ​വ​ങ്ങ​ളാ​ണ് ഇ​തൊ​ക്കെ. അ​മി​ത​മാ​യ പ​രീ​ക്ഷാ ഉ​ത്ക​ണ്ഠ​യാ​ണ് ഇ​വി​ടെ വി​ല്ല​നാ​കു​ന്ന​ത് .

ഉ​ത്ക​ണ്ഠ സ​ർ​വ​സാ​ധാ​ര​ണ​യാ​യി എ​ല്ലാ​വ​രി​ലും ഉ​ണ്ടാ​വു​ന്നു​ണ്ടെ​ങ്കി​ലും ഇ​തി​നെ എ​ങ്ങ​നെ കൈ​കാ​ര്യം ചെ​യ്യ​ണ​മെ​ന്ന് പ​ല​ർ​ക്കും അ​റി​വി​ല്ല എ​ന്ന​താ​ണ് സ​ത്യം. മു​മ്പ് എ​പ്പോ​ഴെ​ങ്കി​ലും പ​രീ​ക്ഷ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഉ​ണ്ടാ​യി​ട്ടു​ള്ള മോ​ശ​മാ​യ അ​നു​ഭ​വ​ങ്ങ​ൾ, മ​തി​യാ​യ ത​യാ​റെ​ടു​പ്പി​ന്‍റെ അ​ഭാ​വം, പ​രാ​ജ​യ​ത്തെ​ക്കു​റി​ച്ചു​ള്ള ശ​ക്ത​മാ​യ ഭ​യം, ആ​ത്മ​വി​ശ്വാ​സ​ക്കു​റ​വ് (ഞാ​നൊ​ന്നി​നും കൊ​ള്ളി​ല്ല എ​ന്നു​ള്ള ചി​ന്ത), മാ​താ​പി​താ​ക്ക​ളു​ടെ സ​മ്മ​ർ​ദ്ദം, വേ​ണ്ട​ത്ര ഉ​റ​ക്ക​മി​ല്ലാ​യ്മ എ​ന്നി​വ​യെ​ല്ലാം പ​രീ​ക്ഷാ ഉ​ത്ക​ണ്ഠ​യു​ടെ പ്ര​ധാ​ന കാ​ര​ണ​ങ്ങ​ളാ​ണ് .


കാ​ര്യ​ക്ഷ​മ​മാ​യി പ​ഠി​ക്കു​ക, കു​റ​ച്ചു​കു​റ​ച്ചാ​യി സ​മ​യ​മെ​ടു​ത്തു പ​ഠി​ക്കു​ക, ന​ന്നാ​യി ഉ​റ​ങ്ങു​ക, വീ​ട്ടി​ലി​രു​ന്നു​കൊ​ണ്ട് സ്വ​ന്ത​മാ​യി പ്രീ ​ടെ​സ്റ്റു​ക​ൾ പ​രി​ശീ​ലി​ക്കു​ക, റി​ലാ​ക്‌​സേ​ഷ​ൻ ടെ​ക്‌​നി​ക്കു​ക​ൾ ശീ​ല​മാ​ക്കു​ക, ഇ​ത്ര​യും കാ​ര്യ​ങ്ങ​ളി​ലൂ​ടെ പ​രീ​ക്ഷാ ഉ​ത്ക​ണ്ഠ​യെ ഒ​രു പ​രി​ധി​വ​രെ മാ​റ്റി​യെ​ടു​ക്കാ​ൻ സാ​ധി​ക്കും. ആ​വ​ശ്യ​മെ​ങ്കി​ൽ ഒ​രു മെ​ന്‍റ​ൽ ഹെ​ൽ​ത്ത് പ്ര​ഫ​ഷ​ണ​ലി​ന്‍റെ സ​ഹാ​യ​വും തേ​ടു​ക.

ജസ്ന റഫ്നാസ്
കൺസൾട്ടന്‍റ് സൈക്കോളജിസ്റ്റ്, ജില്ലാ സഹകരണ ആശുപത്രി
കോഴിക്കോട്