* വേദന കുറഞ്ഞുകഴിഞ്ഞാൽ, ശരിയായ വ്യായാമങ്ങൾ, യോഗ തുടങ്ങിയവ പേശികളെ സ്ട്രെച്ച് ചെയ്യാനും ശക്തിപ്പെടുത്താനും സഹായിക്കും.
നിങ്ങളുടെ ഡോക്ടറിന് അല്ലെങ്കിൽ ഫിസിയോതെറാപ്പിസ്റ്റിന് ഈ വ്യായാമങ്ങൾ നിർദേശിക്കാൻ കഴിയും.
* എയ്റോബിക് വ്യായാമം അനുവദനീയമായേക്കാം, നിങ്ങളുടെ മൊത്തത്തിലുള്ള ഫിറ്റ്നസും ശക്തിയും വർധിപ്പിക്കാൻ ഇത് സഹായിക്കും.
* കൃത്യമായ രോഗനിർണയം നടത്തിയതിനു ശേഷം മാത്രമേ തിരുമ്മൽ (മസാജ്) ചെയ്യാവൂ!
നിരന്തരമായ അല്ലെങ്കിൽ ആവർത്തിച്ചുള്ള വേദനയ്ക്കു വേദനസംഹാരികളിൽനിന്ന് ആശ്വാസം കിട്ടിയില്ലെങ്കിൽ കൂടുതൽ ചികിത്സ ആസൂത്രണം ചെയ്യുന്നതിന് മുമ്പ് ശരിയായി വിലയിരുത്തണം. നിരവധി ബദൽ മെഡിസിൻ തെറാപ്പിസ്റ്റുകളും ഡോക്ടർമാരും വേദനയുടെ കൃത്യമായ കാരണം കൃത്യമായി വിലയിരുത്താതെ ചികിത്സ വാഗ്ദാനം ചെയ്യുന്ന ശീലമുണ്ട്, അത് ദുരന്തകരമായ പ്രത്യാഘാതങ്ങൾക്ക് കാരണമാകും. (തുടരും)
വിവരങ്ങൾ:
ഡോ. അരുൺ ഉമ്മൻ സീനിയർ കൺസൾട്ടന്റ് ന്യൂറോസർജൻ, വിപിഎസ് ലേക് ഷോർ ഹോസ്പിറ്റൽ, കൊച്ചി. ഫോൺ - 0484 2772048
[email protected]